Image

ജനനി മാസിക വെബ്‌സൈറ്റ്‌ ഉദ്‌ഘാടനം

Published on 23 November, 2011
ജനനി മാസിക വെബ്‌സൈറ്റ്‌ ഉദ്‌ഘാടനം
ന്യൂയോര്‍ക്ക്‌: സാംസ്‌കാരികമാസികയായ ജനനിയുടെ വെബ്‌ സൈറ്റ്‌ (www.jananyonline.com) ശ്രീ വി.ജെ കുര്യന്‍ ഐ.എ.എസ്‌ ഔപചാരികമായി ഉദ്‌ഘാടനം ചെയ്‌തു. ന്യൂയോര്‍ക്കിലെ വെസ്റ്റ്‌ നായക്കില്‍വച്ച്‌ നടന്ന ലളിതമായ ചടങ്ങില്‍ ജനനി പ്രവര്‍ത്തകരും സുഹൃത്തുക്കളും പങ്കെടുത്തു.
അമേരിക്കയില്‍ മലയാളഭാഷയുടെയും സാഹിത്യത്തിന്റെയും വളര്‍ച്ചയ്‌ക്ക്‌ ജനനി നടത്തുന്ന ശ്രമങ്ങളെ ശ്രീ വി.ജെ കുര്യന്‍ പ്രശംസിച്ചു.

ജനനിയുടെ വരുംകാലങ്ങളിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ എല്ലാ ഭാവുകങ്ങളും അദ്ദേഹം നേര്‍ന്നു. വെബ്‌ സൈറ്റ്‌ ഉദ്‌ഘാടനത്തോടനുബന്ധിച്ചുള്ള പ്രമോഷന്റെ ഭാഗമായി ജനനി ഒക്ടോബര്‍ലക്കം മുഴുവന്‍ വെബ്‌സൈറ്റില്‍ ഇപ്പോള്‍ ലഭ്യമാണെന്ന്‌ ചീഫ്‌ എഡിറ്റര്‍ ജെ. മാത്യൂസ്‌ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: www.jananyonline.com
ജനനി മാസിക വെബ്‌സൈറ്റ്‌ ഉദ്‌ഘാടനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക