Image

അക്ഷരം' മാഗസിന്റെ അക്ഷരോത്സവം 2011 വിവിധ നഗരങ്ങളില്‍

ജോയിച്ചന്‍ പുതുക്കുളം Published on 23 November, 2011
അക്ഷരം' മാഗസിന്റെ അക്ഷരോത്സവം 2011 വിവിധ നഗരങ്ങളില്‍
ന്യൂയോര്‍ക്ക്‌: അമേരിക്കയില്‍ പ്രസിദ്ധീകരിക്കുന്ന `അക്ഷരം' മാഗസിന്റെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച്‌ അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ `അക്ഷരോത്സവം 2011' എന്ന പേരില്‍ ആഘോഷം സംഘടിപ്പിക്കുന്നു.

ഡിസംബര്‍ ഒന്നിനും പതിനഞ്ചിനും ഇടയിലായി അമേരിക്കയിലെ ന്യൂയോര്‍ക്ക്‌, ഫിലാഡല്‍ഫിയ, ഷിക്കാഗോ, അറ്റ്‌ലാന്റാ, ഡാളസ്‌, ഹൂസ്റ്റണ്‍ എന്നീ നഗരങ്ങളിലായി നടത്തപ്പെടുന്ന ആഘോഷത്തില്‍ വെച്ച്‌ അമേരിക്കയില്‍ സാഹിത്യ-സാംസ്‌കാരിക-ബിസിനസ്‌ രംഗങ്ങളില്‍ വിജയം വരിച്ചവരെ ആദരിക്കുന്നതാണ്‌. അതുപോലെതന്നെ അമേരിക്കയില്‍ മലയാളി മാധ്യമ പ്രവര്‍ത്തന രംഗത്ത്‌ നല്‍കിയ സംഭവാനകളെ മുന്‍നിര്‍ത്തി തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്ക്‌ `അക്ഷര പുരസ്‌കാരം' അവാര്‍ഡ്‌ നല്‍കി ആദരിക്കും.

കള്‍ച്ചറല്‍ പ്രോഗ്രാമും, ഗാനസന്ധ്യയും ആഘോഷത്തോടനുബന്ധിച്ച്‌ ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: 516 776 7061, 516 489 7403, 972 977 9126, 678 793, 2105.
അക്ഷരം' മാഗസിന്റെ അക്ഷരോത്സവം 2011 വിവിധ നഗരങ്ങളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക