Image

മാര്‍ത്തോമാ സഭ നോര്‍ത്ത്‌ അമേരിക്ക- യൂറോപ്പ്‌ ഭദ്രാസനാധിപന്‍ ഫീനിക്‌സ്‌ സന്ദര്‍ശിക്കുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 23 November, 2011
മാര്‍ത്തോമാ സഭ നോര്‍ത്ത്‌ അമേരിക്ക- യൂറോപ്പ്‌ ഭദ്രാസനാധിപന്‍ ഫീനിക്‌സ്‌ സന്ദര്‍ശിക്കുന്നു
ഫീനിക്‌സ്‌: മലങ്കര മാര്‍ത്തോമാ സുറിയാനി സഭയുടെ നോര്‍ത്ത്‌ അമേരിക്ക-യൂറോപ്പ്‌ ഭദ്രാസനാധിപന്‍ റൈറ്റ്‌ റവ ഡോ. ഗീവര്‍ഗീസ്‌ മാര്‍ തിയഡോഷ്യസ്‌ എപ്പിസ്‌കോപ്പ തിരുമനസുകൊണ്ട്‌ ഡിസംബര്‍ 3,4 തീയതികളില്‍ ഫീനിക്‌സ്‌ മാര്‍ത്തോമാ ഇടവക സന്ദര്‍ശിക്കുന്നു. നാലാം തീയതി രാവിലെ 10 മണിക്ക്‌ ഇടവകയിലെ യുവജനങ്ങളുടെ മീറ്റിംഗിന്‌ തിരുമേനി നേതൃത്വം വഹിക്കും.

വൈകിട്ട്‌ 5.30-ന്‌ പള്ളിയില്‍ വെച്ച്‌ വിശുദ്ധ കൃപാനശുശ്രൂഷയ്‌ക്ക്‌ നേതൃത്വം നല്‍കുകയും, തദവസരത്തില്‍ ആദ്യ കൃപാന സ്വീകരിക്കുന്ന കുട്ടികളുടെ പ്രതിഷ്‌ഠയും ആദ്യകൃപാന സ്വീകരണവും ഉണ്ടായിരിക്കും.

നവംബര്‍ പന്ത്രണ്ടാം തീയതി നടന്ന ഫാമിലി നൈറ്റ്‌ കണ്‍വീനര്‍ മിനു ചെറിയാന്റെ (സണ്‍ഡേ സ്‌കൂള്‍ ഹെഡ്‌മാസ്റ്റര്‍) സ്വാഗത പ്രസംഗത്തോടുകൂടി ആരംഭിച്ചു.

കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവരുടെ മറക്കാനാവാത്ത കലാപരിപാടികള്‍ അരങ്ങേറി. ഇടവക വികാരി റെജി സക്കറിയാ അച്ചന്റെ പ്രാര്‍ത്ഥനയോടുകൂടി ഫാമിലി നൈറ്റ്‌ സമാപിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: റെജി മാത്യു (602 325 1777). റെജി മാത്യു അറിയിച്ചതാണിത്‌.
മാര്‍ത്തോമാ സഭ നോര്‍ത്ത്‌ അമേരിക്ക- യൂറോപ്പ്‌ ഭദ്രാസനാധിപന്‍ ഫീനിക്‌സ്‌ സന്ദര്‍ശിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക