Image

പ്രധാനമന്ത്രിയെ തെറി വിളിക്കുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യമാണോയെന്ന് ബിജെപി

Published on 18 June, 2014
പ്രധാനമന്ത്രിയെ തെറി വിളിക്കുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യമാണോയെന്ന് ബിജെപി
കോഴിക്കോട്* പ്രധാനമന്ത്രിയെ തെറി വിളിക്കുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യമാണോയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായ ിവിജയന്‍ വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍.
പ്രധാനമന്ത്രിയെ ഭീകരവാദിയായി ചിത്രീകരിച്ച് പുറത്തിറക്കിയ കോളജ് മാഗസിനുകളെ സിപിഎം ന്യായീകരിച്ചതിനെ ജനം തിരിച്ചറിയും. ഇതിനെ വെള്ളപൂശാന്‍ ശ്രമിക്കുന്ന രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രി സ്ഥാനത്തിന് അപമാനമാണെന്നും മുരളീധരന്‍ പറഞ്ഞു.
Join WhatsApp News
keraleeyan 2014-06-18 05:16:50
ഇന്നലെ വരെ സര്‍വരെയും തെറി വിളിച്ചവരാണു ഇവര്‍. സോണിയയെയും രാഹുലിനെയും മന്മോഹന്‍ സിംഗിനെയും പറ്റി ഇവര്‍ പറഞ്ഞത് ഒന്നു ഓര്‍ത്ത്നോക്കിയാല്‍ മതി. സുബ്രമണ്യന്‍ സ്വാമിയും പ്രവീന്‍ തൊഗാഡിയയും നടത്തിയ പ്രസംഗങ്ങളും കേട്ടു നോക്കുക.
മോദി ബി.ജെ.പിക്കു കേമനായിരിക്കും. എലാവര്ക്കും അങ്ങനെയല്ലല്ലോ. അതു പറയാനുള്ള സ്വാതന്ത്ര്യം കുറഞ്ഞത് കേരളത്തിലെങ്കിലും ഉണ്ട്. ഈ സ്വാതന്ത്ര്യം അംഗീകരിക്കാന്‍ പറ്റില്ലെങ്കില്‍ ബി.ജെ.പിക്കര്‍ക് ഉത്തരേത്യയിളെക്കു പോകാം.
ak23157 2014-06-18 05:39:13
Ok then  Lets Put Pinarayi  vijayan also  along with  Mussolini and Hitler
Mustafa Canada 2014-06-18 14:23:31
രാഷ്ട്രപിതാവായ മഹാത്മാഗാന്ധി മുതല്‍ ജീവിച്ചിരിക്കുന്നതും അല്ലാത്തതുമായ സകല പ്രധാനമന്ത്രിമാരെയും വിമര്‍ശിക്കുന്ന നാട്ടിലാണ് വിവാദങ്ങളില്‍ സ്ഥിരസാന്നിധ്യക്കാരനായ ഒരു രാഷ്ട്രീയക്കാരന്‍റെ ചിത്രം സ്കൂള്‍  മാസികയില്‍ പ്രസിദ്ധീകരിച്ചതിന്‍റെ പേരിലിപ്പോള്‍ കുറെ കുട്ടികളെ അറസ്റ്റ്ചെയ്യുന്നത്.

രാഷ്ട്രീയ മാന്യതയുടെയും അന്തസിന്‍റെയും സകല സീമകളും തകര്‍ത്തു കൊണ്ട് മന്‍മോഹന്‍ സിംഗിനും സോണിയ ഗാന്ധിക്കും എതിരെ ഇവര്‍ പറഞ്ഞിരുന്ന തെറികളും ആക്ഷേപങ്ങളും ആരും മറന്നിട്ടില്ല. അനേകം  പ്രധാനമന്ത്രിമാരെ കണ്ടിട്ടുള്ള ഇന്ത്യയുടെ മറ്റൊരു പ്രധാനമന്ത്രിയേ ആയിട്ടുള്ളൂ മോഡി,  അല്ലാതെ ബി.ജെ.പി ക്കു ഇന്ത്യയെ കാലാകാലത്തേക്ക് ആരും തീറെഴുതിക്കൊടുത്തിട്ടൊന്നും ഇല്ല. ബി.ജെ.പി ക്കാര്‍ക്കു മുന്‍പ്രധാനമന്ത്രിമാരെ തെറി പറയാമായിരുന്നു എങ്കില്‍ ഇപ്പോഴത്തെ പ്രധാനമന്ത്രിയെയും പ്രതിപക്ഷ കക്ഷികള്‍ വിമര്‍ശിക്കും, അതിനെന്തിനാണ് ഇത്ര അസഹിഷ്ണുത കാണിക്കുന്നത്?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക