Image

ഫിലാഡല്‍ഫിയയില്‍ ഫോമാ കണ്‍വെന്‍ഷന്‍ രജിസ്‌ട്രേഷന്‍ കാമ്പയിന്‍ അരങ്ങേറി

ജോയിച്ചന്‍ പുതുക്കുളം Published on 23 November, 2011
ഫിലാഡല്‍ഫിയയില്‍ ഫോമാ കണ്‍വെന്‍ഷന്‍ രജിസ്‌ട്രേഷന്‍ കാമ്പയിന്‍ അരങ്ങേറി
ഫിലാഡല്‍ഫിയ: മുന്‍കാലങ്ങളില്‍ ഫൊക്കാനയുടേയും പീന്നീട്‌ ഫോമയുടേയും ദേശീയ കണ്‍വെന്‍ഷനുകളില്‍ ഏറ്റവും കൂടുതല്‍ പ്രതിനിധികളെ പങ്കെടുപ്പിച്ച്‌ അഭിനന്ദനങ്ങള്‍ നേടിയിട്ടുള്ള മലയാളി അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഫിലാഡല്‍ഫിയ ഇത്തവണയും തങ്ങളുടെ പാരമ്പര്യം നിലനിര്‍ത്തുവാനുള്ള ശ്രമത്തിലാണ്‌.

മാപ്പ്‌ ഇന്ത്യന്‍ കമ്യൂണിറ്റി സെന്ററില്‍ നവംബര്‍ അഞ്ചാം തീയതി ശനിയാഴ്‌ച സംഘടിപ്പിച്ച രജിസ്‌ട്രേഷന്‍ കാമ്പയിനില്‍ 40 മെമ്പേഴ്‌സ്‌ ഓഗസ്റ്റ്‌ 1 മുതല്‍ 6 വരെ കാര്‍ണിവല്‍ ഗ്ലോറി എന്ന ആഢംഭര കപ്പലില്‍ വെച്ച്‌ നടക്കുന്ന ഫോമാ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുവാന്‍ രജിസ്റ്റര്‍ ചെയ്‌തു. തത്സമയം ഓണ്‍ലൈനില്‍ക്കൂടി നടത്തിയ രജിസ്‌ട്രേഷന്‌ റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ രാജന്‍ ടി. നായര്‍ നേതൃത്വം നല്‍കി. കൂടുതല്‍ ആളുകള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുവാന്‍ താത്‌പര്യപ്പെടുന്നുണ്ടെന്നും അവര്‍ക്കുവേണ്ടി മറ്റൊരു രജിസ്‌ട്രേഷന്‍ കാമ്പയിന്‍കൂടി ഉടന്‍ സംഘടിപ്പിക്കുമെന്നും മാപ്പ്‌ സെക്രട്ടറി ഷാജി ജോസഫ്‌ പറഞ്ഞു.
ഫിലാഡല്‍ഫിയയില്‍ ഫോമാ കണ്‍വെന്‍ഷന്‍ രജിസ്‌ട്രേഷന്‍ കാമ്പയിന്‍ അരങ്ങേറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക