Image

വിന്‍സെന്റ്‌ ബോസ്‌ മാത്യു: കാരുണ്യത്തിന്റെ ഉറവ വറ്റാത്ത യുവസംഘാടകന്‍

ജോയിച്ചന്‍ പുതുക്കുളം Published on 17 June, 2014
വിന്‍സെന്റ്‌ ബോസ്‌ മാത്യു: കാരുണ്യത്തിന്റെ ഉറവ വറ്റാത്ത യുവസംഘാടകന്‍
ഒരു പബ്ലിസിറ്റിയും ആവശ്യപ്പെടാത്ത ഒരു ജീവകാരുണ്യ പ്രവര്‍ത്തകനെ, അയാളെ വളരെ അടുത്തറിയാവുന്ന ഒരു സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കുക എങ്ങനെയാവണം?

അയാള്‍ നിങ്ങളുടെ ജിജ്ഞാസയെ ഉണര്‍ത്തുന്നു. ഇയാള്‍ നിങ്ങളെ പ്രസാദവാനാക്കുന്നു. അല്ലെങ്കില്‍ അയാള്‍ നിങ്ങളെ സ്വയം പുനര്‍നിര്‍വചിക്കാന്‍ സഹായകമാകുന്നു. ഇയാള്‍ നിങ്ങളിലെ കരുണയെ ജലമയമാക്കുന്നു. എന്നെല്ലാം എഴുതാം. അങ്ങനെയൊരു വ്യക്തിയാണ്‌ വിന്‍സെന്റ്‌ ബോസ്‌ മാത്യു. ഒരുപക്ഷെ അമേരിക്കന്‍ മലയാളികള്‍ നാളിതുവരെ തിരിച്ചറിയാതെ പോയ ഒരു മുഖം ഈ ചെറുപ്പക്കാരനുണ്ട്‌. മക്കളെല്ലാം തന്നോളം വളര്‍ന്നപ്പോഴും വിന്‍സെന്റ്‌ ചെറുപ്പമാകുന്നു. മനസില്‍ കരുണയുടെ സ്‌പര്‍ശമുള്ള ഒരാളിന്റെ മുഖം എപ്പോഴും ചെറുപ്പമായിരിക്കും. തന്റെ സമ്പത്തിന്റെ ഒരുഭാഗം ജന്മനാട്ടില്‍ വേദന അനുഭവിക്കുന്ന ഒരുകൂട്ടം അനാഥ കുഞ്ഞുങ്ങള്‍ക്കായി മാറ്റിവെയ്‌ക്കുകയാണ്‌ വിന്‍സെന്റ്‌ ബോസ്‌ മാത്യു. 32 വര്‍ഷമായി തുടങ്ങിയ സേവനം. ഇവിടുന്ന്‌ വാങ്ങി അവിടെ കൊടുക്കുന്ന സംഘടനാ പ്രവര്‍ത്തനമല്ല. മറിച്ച്‌ കരുണ അര്‍ഹിക്കുന്നവര്‍ക്ക്‌ അത്‌ എത്തേണ്ട സമയത്ത്‌ എത്തിക്കുക എന്ന വിലിയ ദൗത്യമാണ്‌ വിന്‍സെന്റ്‌ ഏറ്റെടുത്ത്‌ നടപ്പിലാക്കുന്നത്‌.

`കരുണ' മനുഷ്യരുടെ മനോഭൂതലത്തില്‍ സമൂലമായ മാറ്റങ്ങള്‍ വരുത്താറുണ്ട്‌. നമ്മുടെ അറിവോടെയും അല്ലാതെയും. ഒരു മനസില്‍ സ്‌നേഹമോ കാരുണ്യമോ ഉണര്‍ച്ചയോ ആവിര്‍ഭവിക്കുമ്പോള്‍ സ്‌പര്‍ശമല്ലാത്ത ഒരു അനൂഭൂതി ഉണ്ടാകുന്നു. ഒരാള്‍ നേര്‍മയുറ്റവനായി ഭവിക്കുമ്പോള്‍ അയാളുടെ മാനസീക ശാരീരിക സ്വഭാവങ്ങളില്‍ ഒരു ശാന്തതയുണ്ടാകുന്നു. ഈ ശാന്തതയാണ്‌ കാരുണ്യത്തിന്റെ ഉറവിടമായി മാറുന്നത്‌. നാളിതുവരെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെച്ച, നല്‍കിയ കണക്കില്ല മറിച്ച്‌ എത്രയാളുകള്‍ക്ക്‌ അത്‌ എത്തിക്കാന്‍ കഴിഞ്ഞു എന്നതിനലാണ്‌ വിന്‍സെന്റ്‌ ബോസ്‌ മാത്യു എന്ന വ്യക്തിയുടെ വിജയം. ഈ വിജയത്തിനാകട്ടെ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ സജീവ പിന്തുണയും.

അതുകൊണ്ടുതന്നെ ഈ വ്യക്തമായ പശ്ചാത്തലത്തിലാണ്‌ ഫോമയുടെ വൈസ്‌ പ്രസിഡന്റ്‌ പദവിയിലേക്ക്‌ അദ്ദേഹം മത്സരിക്കുന്നത്‌. കഴിവ്‌, ആത്മാര്‍ത്ഥത, മനസ്സ്‌, സംഘാടനം എന്നീ നിലകളില്‍ വിന്‍സെന്റ്‌ നല്‍കിയ സേവനം വളരെ വലുതാണ്‌. മികച്ച സംഘനാ പാടവം തന്നെ ഇതിന്‌ ഉദാഹരണം. വിന്‍സെന്റ്‌ ബോസ്‌ മാത്യുവിന്റെ സ്ഥാനാര്‍ത്ഥിത്വം തന്നെ ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്‌. ഫോമയുടെ തുടക്കംമുതല്‍ ചെറുതും വലുതുമായ പദവികള്‍ അലങ്കരിച്ചിട്ടുണ്ട്‌. എങ്കിലും അതിന്റെ യാതൊരു കാര്‍ക്കശ്യവുമില്ലാതെ വിന്‍സെന്റ്‌ ഇന്നും ജനങ്ങളുടെ ഇടയിലുണ്ട്‌. അവരില്‍ ഒരാളായി.

ഫോമയുടെ നാഷണല്‍ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനാര്‍ത്ഥിയായിട്ടാണ്‌ വിന്‍സെന്റ്‌ ബോസ്‌ മത്സരിക്കുന്നത്‌. പത്രികാസമര്‍പ്പണം മുതല്‍ സജീവസാന്നിധ്യമാകാന്‍ വിന്‍സെന്റിനു കഴിഞ്ഞത്‌ അദ്ദേഹത്തിന്റെ ലാളിത്യം നിറഞ്ഞ സാന്നിധ്യംകൊണ്ട്‌ മാത്രമായിരുന്നു. ഫോമയുടെ നേതൃത്വത്തില്‍ ഒരു യുവസമൂഹം വരട്ടെ. നാളെയുടെ നാളുകള്‍ യുവ സമൂഹത്തിനായി നമുക്ക്‌ തുറന്നിടാം. വിന്‍സെന്റ്‌ ബോസ്‌ മാത്യുവിലൂടെ. അദ്ദേഹത്തിന്‌ കൊടുക്കുന്ന വോട്ട്‌ ഒരിക്കലും പാഴാവില്ല.
വിന്‍സെന്റ്‌ ബോസ്‌ മാത്യു: കാരുണ്യത്തിന്റെ ഉറവ വറ്റാത്ത യുവസംഘാടകന്‍വിന്‍സെന്റ്‌ ബോസ്‌ മാത്യു: കാരുണ്യത്തിന്റെ ഉറവ വറ്റാത്ത യുവസംഘാടകന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക