Image

പി.വൈ.എഫ്.എഫ് യുവജന വാര്‍ഷിക സമ്മേളനം

ജോയ് തുമ്പമണ്‍ Published on 23 November, 2011
പി.വൈ.എഫ്.എഫ് യുവജന വാര്‍ഷിക സമ്മേളനം

സൗത്ത് ഫ്‌ളോറിഡാ: സൗത്ത് ഫ്‌ളോറിഡായിലുള്ള പെന്തക്കോസ്തു സഭകളുടെ സംയുക്ത യുവജന വിഭാഗമായ പെന്തക്കോസ്തല്‍ യൂത്ത് ഫെലോഷിപ്പ് ഓഫ് ഫ്‌ളോറിഡായുടെ 14-ാമത് കണ്‍വെന്‍ഷനും, വാര്‍ഷിക സമ്മേളനവും ഡിസംബര്‍ 2 മുതല്‍ 4വരെ സണ്‍റൈസിലുള്ള ഐ.പി.സി. ഷാലോം ചര്‍ച്ചില്‍ വെച്ച് നടക്കുന്നതാണ്. പ്രസ്തുത യോഗത്തില്‍ ഇവാന്‍ഞ്ചലിസ്റ്റ്. സനല്‍ ജോണ്‍ , ഡാളസ് മുഖ്യപ്രസംഗികനായിരിക്കും.

ഡിസംബര്‍ 2-ാം തീയ്യതി വൈകീട്ട് 7മണിക്ക് ഉദ്ഘാടന സമ്മേളനത്തോടു കൂടി തുടങ്ങുന്ന കണ്‍വന്‍ഷന്‍ ഡിസംബര്‍ 4-ാം തീയതി നടക്കുന്ന സംയുക്ത സഭായോടത്തോടുകൂടി സമാപിക്കുന്നതായിരിക്കും. ഡിസംബര്‍ 3-ാം തീയതി രാവിലെ 10മണിക്ക് വാര്‍ഷികസമ്മേളനവും, താലന്തു പരിശോധയുടെ സമ്മാനദാനവും, 2012-ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതുമായിരിക്കും. ഈ യോഗങ്ങളില്‍ പി.വൈ.എഫ്.എഫിന്റെ മ്യുസിക് റ്റീംമിന്റെ ഗാനശുശ്രൂഷകളും ഉണ്ടായിരിക്കുന്നതാണ്. ഏവരേയും കര്‍ത്തൃനാമത്തില്‍ സ്വാഗതം ചെയ്തുകൊള്ളുന്നു.

സൗത്ത് ഫ്‌ളോറിഡായിലുള്ള യുവജനങ്ങളുടെ ആത്മീക വളര്‍ച്ചക്കുവേണ്ടി 1998-ല്‍ തുടങ്ങിവെച്ച ഈ പ്രസ്ഥാനത്തിന് അനുഗ്രഹീതരായ യുവജനങ്ങളും കര്‍ത്തൃദാസന്മാരും നേതുത്വം കൊടുത്തിട്ടുണ്ട്. ഇതുമൂലം അനേകം യുവജനങ്ങള്‍ സത്യ സുവിശേഷത്തിന്റെ സാക്ഷികള്‍ ആയിട്ടുണ്ട്. ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രൊഫസര്‍. ദാനിയേല്‍ കുളങ്ങര, പ്രസിഡന്റ്,
ബ്രദര്‍ വില്‍സന്‍ അലക്‌സാണ്ടര്‍ , വൈസ് പ്രസിഡന്റ്, ബ്രദര്‍. ബിനോജ് ജേക്കബ്ബ്, സെക്രട്ടറി, ബ്രദര്‍ സാജി ഗീവറുഗീസ് ട്രഷറാര്‍. സിസ്റ്റര്‍ . അന്നാമ്മ ഫ്രാന്‍സിസ് ലേഡീസ് കോര്‍ഡിനേറ്റര്‍ , പാസ്റ്റര്‍ . പോത്തന്‍ ചാക്കോ പാസ്റ്റേര്‍സ് കോഡിനേറ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നു.
പി.വൈ.എഫ്.എഫ് യുവജന വാര്‍ഷിക സമ്മേളനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക