Image

വിടരുന്ന സ്വപ്നം ! (മെര്‍ലിന്‍ ബാബു ചാക്കോ)

Published on 18 June, 2014
വിടരുന്ന സ്വപ്നം ! (മെര്‍ലിന്‍ ബാബു ചാക്കോ)
പച്ചിലകളെ കൊണ്ട് തളിര്‍ത്തു നില്‍ക്കുന്ന വൃക്ഷത്തിന്റെ ഇടയിലൂടെ ഞാന്‍ എന്റെ ജനാല വഴി പുറത്തേക്കു നോക്കിയപ്പോള്‍ കണ്ട കാഴ്ച്ച ; കറുത്തിരുണ്ട മേഘങ്ങള്‍ക്കു ഇടയിലൂടെ പറന്നു നീങ്ങുന്ന വിമാനം..അതിനുള്ളിലെ യാത്രക്കാര്ക്ക് ഉണ്ടാവുന്ന പ്രതീക്ഷ തക്ക സമയത്ത് എത്തേണ്ട സ്ഥലത്ത് എത്തി ചേരും എന്നുള്ള നെടുവീര്പല്‍ ...എപ്പോഴും ഞാന്‍ ഓര്‍ക്കാറുള്ള ഒരു ജീവിത സത്യം ഉണ്ട്...കാലത്തിന്റെ ചക്രവാള സീമയില്‍ മുങ്ങിത്താഴുന്ന മനുഷ്യ ജന്മങ്ങള്‍...ധനാട്യാനു എത്ര സമ്പാദിച്ചാലും ഒന്നും മതിവരില്ല...രാത്രിയില്‍ ഉറങ്ങാന്‍ കിടന്നാലും പേകിനാവ് കണ്ടു ഞെട്ടി ഉണരുന്നവര്‍ എത്രെയോ അധികം...അതോര്‍ക്കുമ്പോള്‍ ചെറ്റ കുടിലില്‍ അന്തിഉറങ്ങുന്നവന്‍, അവന്റെ ശ്വാസത്തില്‍ ഉണ്ട് താഴ്ന്നു പൊങ്ങുന്ന സമാധാനത്തിന്റെ ജീവ വായു ...

ചിലപ്പോള്‍ ഒക്കെ ഞാന്‍ ഓര്‍ക്കാറുണ്ട് ജീവിക്കുവണേല്‍ ജീവിക്കണം കാവ്യമായ ലോകത്ത് വിവേകത്തോടെ, നര്‍മ്മം കലര്‍ന്ന നിഷ്കളങ്കതയുടെ മനുഷ്യത്വതോടെ, ഒരു മനുഷ്യസ്‌നേഹിയായി....നിസ്വാര്തയായി,സ്വയോപകരിയും, പരോപകരിയുമായി ...എന്തായാലും ജീവിതം ഒന്നല്ലേയുള്ളൂ .തലമുടി നരക്കുമ്പോള്‍ കറുത്ത മഷി കമ്പോളത്തില്‍ നിന്ന് വാങ്ങി വീണ്ടും കറുപ്പിക്കാം. പക്ഷെ കാലം മുന്നോട്ടു കറക്കുന്ന ചക്രം പിന്നോട്ട് തിരിക്കാന്‍ ആവില്ലല്ലോ ... ചിലരെ കണ്ടാല്‍ ചിലപ്പോള്‍ ചിരിക്കാതിരിക്കാന്‍ വയ്യ...കളിയാകുന്ന രീതിയില്‍ ഒട്ടുമല്ല...ഒന്ന് പുഞ്ചിരിക്കാനും മനസ്സ് തുറന്നു ഒന്ന് ചിരിക്കാനും അവര്‍ നന്നേ കഷ്ടപെടുന്നത് കാണുമ്പോള്‍. തമാശ പറയുമ്പോഴും കേള്ക്കുമ്പോഴും ഞാന്‍ ചിലപ്പോള്‍ പൊട്ടി ചിരിക്കും...അതും പ്രത്യേകിച്ചു നര്‍മ്മം തുളുമ്പി നില്ക്കുന്ന ഒരു സിനിമ കാണുകയാണെങ്കില്‍, പിന്നെ പറയുകയും വേണ്ട...അവിടെ ഞാന്‍ ഉറക്കെ ചിരിച്ചു കൊണ്ട്, ചിലര്‍ ഒരു പക്ഷെ ചിന്തിചെക്കാവുന്ന " സ്റ്റാറ്റസ് " ഒന്നും ഞാന്‍ അത്ര കാര്യമാകരെയില്ല...മണ്ണോടു അടിഞ്ഞു ചേരുമ്പോള്‍ കൊണ്ട് പോകുന്ന ഒന്നല്ലോ ഈ "സ്റ്റാറ്റസ് ". വിരിഞ്ഞ പുഞ്ചിരിയില്‍ തളിരിട്ട സ്വപ്നങ്ങള്‍ ഇനിയും വിടരണം മാനത്ത് വിരിയുന്ന മഴവില്ലു പോലെ . അടച്ചിട്ട വാതിലുകള്‍ മെല്ലെ തുറക്കും. കാലമാം കലാകാരന്‍ മാറ്റമം സിന്ദൂരതാല്‍ നിറം പകര്ന്നു സുന്ദരമാകുന്ന നല്ല മുഹൂര്‍ത്തങ്ങളെ എല്ലാവരുടെയും ജീവിതത്തില്‍ സമ്മാനിക്കുവാന്‍ ജഗദീശ്വരന്‍ സഹായിക്കണം.

അഹങ്കാരത്തിന്റെയും, നിഗളനതിന്റെയും, ഞാനെന്ന ഭാവവുമായി നെഞ്ചും വിരിച്ചു നടക്കുന്നവനും ഒരു നിമിഷം എങ്കിലും തല കുനിക്കും ഈശ്വരന്‍ എന്നാ മഹാ ശക്തിയുടെ മുന്‍പില്‍...പുലര്‍കാല സൂര്യന്‍ തഴുകി ഉണര്‍ത്തുന്ന സൂര്യ രശ്മികള്‍ കണ്ടു മുക്കുവനും നിറമാര്‍ന്ന സ്വപ്‌നങ്ങള്‍ കാണാറ് ഉണ്ടാവാം അന്നേ ദിനത്തില്‍ ഒരു പക്ഷെ വീശുവലയില്‍ കുടുങ്ങിയെക്കാവുന്ന മത്സ്യങ്ങളെ ഓര്‍ത്തു. .ഓരോ മനുഷ്യന്റെയും സ്വപ്‌നങ്ങള്‍ പലതാണല്ലോ. എന്തായാലും നാം കാരണം ഒരു മനുഷ്യ ജന്മത്തിന്റെയും സ്വപ്നം സഫലമാകാതെ പോകരുത് . ഇരുളിന്റെ വിരിമാറില്‍ ഒരു കുഞ്ഞു തിരിനാളമായി അവന്റെ സ്വപ്നങ്ങളും വിരിയട്ടെ ...നീ എതിര്‍ത്ത് നിന്നാല്‍ ഒരു പക്ഷെ നിന്റെ സ്വപ്‌നങ്ങള്‍ ആവും ഒരിക്കലും വിടരാത്ത നിത്യ അസ്തമയമായി മാറുന്നത് . അതിലും നല്ലതല്ലേ മറ്റൊരുത്തന്റെ സ്വപ്നം കൂരിരുട്ടിലും ഇരുളിന്റെ വിരിമാറിനെ കടന്നു സുഹൃത്ത് പകര്‍ന്നു നല്‍കുന്ന നിലാവെട്ടത് തെളിഞ്ഞു നില്ക്കുന്ന ദീപമായി ശോഭിക്കുന്നത്. തളര്‍ന്ന മനസ്സിനും, ഈറനണിഞ്ഞ മിഴികള്‍ക്കും ആശ്വാസമായി സുന്ദര നിമിഷങ്ങള്‍ പങ്കു വെക്കുന്ന ശുഭ മുഹൂര്‍ത്തങ്ങളെ സമ്മാനിക്കുന്ന ലോകത്തേക്ക് നിറമാര്‍ന്ന സ്വപ്നങ്ങളുടെ ജാലകങ്ങള്‍ മെല്ലെ തുറന്നാലും .....
വിടരുന്ന സ്വപ്നം ! (മെര്‍ലിന്‍ ബാബു ചാക്കോ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക