Image

ഹൂസ്റ്റന്‍ ഇമ്മാനുവല്‍ മാര്‍ത്തോമ്മാ ചര്‍ച്ച് വേള്‍ഡ് സണ്‍ഡേ സ്‌ക്കൂള്‍ ദിനം ആചരിച്ചു.

തോമസ്സ് വര്‍ഗീസ് Published on 23 November, 2011
ഹൂസ്റ്റന്‍ ഇമ്മാനുവല്‍ മാര്‍ത്തോമ്മാ ചര്‍ച്ച് വേള്‍ഡ് സണ്‍ഡേ സ്‌ക്കൂള്‍ ദിനം ആചരിച്ചു.

ഹൂസ്റ്റന്‍ : ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ചര്‍ച്ച് സണ്‍ഡേ സ്‌ക്കൂള്‍ നവംബര്‍ 20, ഞായര്‍, വേള്‍ഡ് സണ്‌ഡേ സ്‌ക്കൂള്‍ ദിനമായി ആചരിച്ചു.

ഞായര്‍ രാവിലെ സണ്‍ഡേ സ്‌ക്കൂളിനുശേഷം കുട്ടികളുടെ റാലിയും നടത്തപ്പെട്ടു.

ഇമ്മാനുവേല്‍ സെന്ററില്‍ നിന്നും ആരംഭിച്ച റാലി ഷുഗര്‍ റിഡ്ജ് റോഡ് വഴി പള്ളിയില്‍ എത്തിച്ചേര്‍ന്ന് വികാരി റവ.എ.ടി.തോമസും സണ്‌ഡേ സ്‌ക്കൂള്‍ അദ്ധ്യാപകരും റാലിക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് വേള്‍ഡ് സണ്‌ഡേ സ്‌ക്കൂള്‍ ദിനത്തിന്റ പ്രത്യേക ശുശ്രൂഷയും നടന്നു. റവ. ഷിജു മാത്യൂ (Vicar, Ayroor Sehion Mar Thoma Church)വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചു. റവ.എ.ടി.തോമസ്, റവ. ഷിബി ഏബ്രഹാം എന്നിവരും കുര്‍ബ്ബാനയില്‍ പങ്കെടുത്തു.

ഹൂസ്റ്റന്‍ ഇമ്മാനുവല്‍ മാര്‍ത്തോമ്മാ ചര്‍ച്ച് വേള്‍ഡ് സണ്‍ഡേ സ്‌ക്കൂള്‍ ദിനം ആചരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക