Image

കെ.സി.എസ്. ക്‌നാനായ നൈറ്റ് പ്രൗഢോജ്ജ്വലമായി

സൈമണ്‍ മുട്ടത്തില്‍ Published on 23 November, 2011
കെ.സി.എസ്. ക്‌നാനായ നൈറ്റ് പ്രൗഢോജ്ജ്വലമായി


ചിക്കാഗോ: ചിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ വാര്‍ഷിക മാമാങ്കമായ ക്‌നാനായ നൈറ്റ് ചിക്കാഗോ ക്‌നാനായ സമുദായംഗങ്ങളുടെ ഉത്സാഹപൂര്‍വ്വമായ പങ്കാളിത്തംകൊണ്ടും താളക്കൊഴുപ്പേകിയ കലാപരിപാടികള്‍കൊണ്ടും സംഘാടനമികവുകൊണ്ടും പ്രൗഢോജ്ജ്വലമായി മാറി.
ചിക്കാഗോ താഫ്റ്റ് ഹൈസ്‌കൂളില്‍ വച്ച് 19-ാം തീയതി ശനിയാഴ്ച വൈകിട്ട് നടന്ന ചിക്കാഗോ ക്‌നാനായ നൈറ്റ് കെ.സി.എസ്. സ്പിരിച്വല്‍ ഡയറക്ടര്‍ മോണ്‍. എബ്രഹാം മുത്തോലത്ത് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.

വൈകിട്ട് 7 മണിക്ക് ആരംഭിച്ച പൊതുസമ്മേളനത്തോടനുബന്ധിച്ച് കെ.സി.എസ്. യൂത്ത് ഫെസ്റ്റിവല്‍, ക്‌നാനായ ഒളിമ്പിക്‌സ് എന്നിവയിലെ വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു. കെ.സി.എസ്. പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍ യോഗത്തില്‍ അദ്ധ്യക്ഷനായിരുന്നു. ഡി.കെ.സി.സി. പ്രസിഡന്റ് ജോര്‍ജ് നെല്ലാമറ്റം, കെ.സി.എസ്. വൈസ് പ്രസിഡന്റ് ബിനു പൂത്തുറയില്‍, സെക്രട്ടറി സൈമണ്‍ മുട്ടത്തില്‍, ജോ.സെക്രട്ടറി മത്യാസ് പുല്ലാപ്പള്ളി, ട്രഷറര്‍ ജോമോന്‍ തൊടുകയില്‍, കെ.സി.സി.എന്‍.എ. ട്രഷറര്‍ നിമി തുരുത്തുവേലില്‍, ആര്‍.വി.പി. ഷിജു ചെറിയത്തില്‍, വിമന്‍സ് ഫോറം പ്രസിഡന്റ് ഗ്രേസി വാച്ചാച്ചിറ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ക്‌നാനായ കലാതിലകമായി തെരഞ്ഞെടുക്കപ്പെട്ട മിഷാല്‍ മുല്ലപ്പള്ളി, കലാപ്രതിഭ അഖില്‍ കുന്നത്തുകിഴക്കേതില്‍, കലാതിലകം സ്‌പെഷ്യല്‍- ഹന്നാ കിഴക്കേതില്‍ എന്നിവര്‍ക്കും റൈയിസിംഗ് സ്റ്റാര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട ലിയ നെല്ലാമറ്റം, ഷാരോണ്‍ പിള്ളവീട്ടില്‍, സറീന മഠത്തിപറമ്പില്‍ എന്നിവര്‍ക്കും ക്‌നാനായ ഒളിമ്പിക്‌സിന് ഓവറോള്‍ കിരിടം ലഭിച്ച ഉഴവൂര്‍-ചുങ്കം ഫൊറോനായ്ക്കും ട്രോഫികള്‍ വിതരണം ചെയ്തു.

തുടര്‍ന്ന് ചിക്കാഗോ ക്‌നാനായ സമുദായത്തിന്റെ കണ്ണിനും കാതിനും മനസ്സിനും കുളിര്‍മയേകുന്ന ഇമ്പമാര്‍ന്നതും വര്‍ണ്ണമനോഹരവുമായ കലാസന്ധ്യ 2 മണിക്കൂര്‍ നീണ്ടുനിന്നു. ശിങ്കാരി മാങ്കോറ അണിയിച്ചൊരുക്കിയ ഡാന്‍സോടെ ആരംഭിച്ച ക്‌നാനായ നൈറ്റില്‍ റ്റാനിയ പുത്തന്‍പറമ്പിലിന്റെയും, സിറിയക് കീഴങ്ങാടിന്റെയും നേതൃത്വത്തില്‍ നടന്ന കിഡ്‌സ് ക്ലബിന്റെ പരിപാടികള്‍ ആബാലവൃദ്ധം ജനങ്ങളുടെയും മനസ്സ് കീഴടക്കി. ബിന്‍സി പൂത്തുറയിലും, ജോസ്മി ഇടുക്കുതറയിലും കോറിയോഗ്രാഫി ചെയ്ത കെ.സി.ജെ.എല്‍. ന്റെ നേതൃത്വത്തിലുള്ള ഫാഷന്‍ഷോയ്ക്കും, ജിജി കുന്നത്തുകിഴക്കേതില്‍ അണിയിച്ചൊരുക്കിയ കെ.സി.വൈ.എല്‍- ന്റെ നേതൃത്വത്തിലുള്ള പരിപാടിയ്ക്കും മുഴുവന്‍ കാണികളുടെയും പ്രശംസ പിടിച്ചുപറ്റി. ക്‌നാനായ നൈറ്റിനോട് അനുബന്ധിച്ച നടന്ന മറ്റ് ഡാന്‍സുകളും സജി എറപുറം, തമ്പി ചെമ്മാച്ചേല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള നാടകവും ഒരു നവ്യാനുഭവമായി മാറി.

വളരെ ചിട്ടയോടെ കലാമൂല്യമുള്ള പരിപാടികള്‍ കൃത്യസമയത്ത് തന്നെ നടത്തി കാണികളുടെ മനസ്സ് കവര്‍ന്നെടുത്ത ഈ ക്‌നാനായ നൈറ്റ് ചിക്കാഗോയിലെ ക്‌നാനായ സമുദായാംഗങ്ങള്‍ ആദ്യം മുതല്‍ അവസാനം വരെ ഉത്സവപ്രതീതിയില്‍ കൊണ്ടാടി. ഇത്രയും മനോഹരമായ ഈ ക്‌നാനായ നൈറ്റ് സംഘടിപ്പിച്ച ചിക്കാഗോ കെ.സി.എസ്. എക്‌സിക്യൂട്ടീവ് അംഗങ്ങളായ സിറിയക് കൂവക്കാട്ടില്‍, ബിനു പൂത്തുറയില്‍, സൈമണ്‍ മുട്ടത്തില്‍, മത്യാസ് പുല്ലാപ്പള്ളില്‍, ജോമോന്‍ തൊടുകയില്‍ എന്നിവരും എന്റര്‍ടൈന്‍മെന്റ് കമ്മറ്റിയംഗങ്ങളായ റോയി ചേലമലയില്‍, ജിജി കുന്നത്തുകിഴക്കേതില്‍, ഒട്ട് ഡോര്‍ കമ്മറ്റി ചെയര്‍മാന്‍ ഷിബു മുളയാനിക്കുന്നേലും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സൈമണ്‍ മുട്ടത്തിലും, റോയി ചേലമലയും പരിപാടിയുടെ അവതാരകരായി പ്രവര്‍ത്തിച്ചു.

കെ.സി.എസ്. ക്‌നാനായ നൈറ്റ് പ്രൗഢോജ്ജ്വലമായികെ.സി.എസ്. ക്‌നാനായ നൈറ്റ് പ്രൗഢോജ്ജ്വലമായികെ.സി.എസ്. ക്‌നാനായ നൈറ്റ് പ്രൗഢോജ്ജ്വലമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക