Image

അനില്‍കുമാര്‍ പിള്ള ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍

എബി ആനന്ദ്, ഫ്‌ളോറിഡ Published on 23 November, 2011
അനില്‍കുമാര്‍ പിള്ള ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍

ഫ്‌ളോറിഡ: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്തമേരിക്കയുടെ 2011-2013 ലെ പ്രഥമ ട്രസ്റ്റി ബോര്‍ഡ് യോഗത്തില്‍ ശ്രീ. അനില്‍കുമാര്‍ പിള്ള(ചെയര്‍മാന്‍ , ഷിക്കാഗോ), ജയപ്രകാശ് കെസ്സേരി(വൈസ് ചെയര്‍മാന്‍ വാഷിംഗ്ടണ്‍), ഗണേശ് നായര്‍ (സെക്രട്ടറി ന്യൂയോര്‍ക്ക്)എന്നിവരെ ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു.

കേരള ഹിന്ദൂസ് ഓഫ് നോര്‍ത്തമേരിക്കയുട മുന്‍ പ്രസിഡന്റുകൂടിയായ അനില്‍ കുമാര്‍ പിള്ളൈ, സാംസ്‌കാരിക സാമൂഹിക രംഗങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നു. ഗീതാമണ്ഡലം പ്രസിഡന്റ്, ടാലന്റ് ഷോ 2010-12 പ്രസിഡന്റ്, അമൃത ടി.വി. കോഓര്‍ഡിനേറ്റര്‍ , ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യന്‍ അസ്സോസിയേഷന്‍ ട്രസ്റ്റി, ഇല്ലിനോയ്‌സ് വില്ലേജ് ഓഫ് സ്‌കോകി കണ്‍സ്യൂമര്‍ അഫയര്‍ കമ്മീഷണര്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹം കെഎച്ച്എന്‍എയ്ക്കു ഒരു മുതല്‍ക്കൂട്ടാകുമെന്നു സ്ഥാനമൊഴിയുന്ന ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ശ്രീ.രാജു നാണുതന്റെ ആശംസാപ്രസംഗത്തില്‍ പറഞ്ഞു.

വൈസ് ചെയര്‍മാനായി തിരഞ്ഞെടുത്ത ശ്രീ. ജയപ്രകാശ് കൊസ്സേരി, കെഎച്ച്എന്‍എയുടെ തുടക്കം മുതല്‍ ഡയറക്ട് ബോര്‍ഡില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആറാമത് വാഷിംഗ്ടണ്‍ കണ്‍വെന്‍ഷന്‍ ഒരു വന്‍വിജയമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ഇദ്ദേഹം അമേരിക്കയിലെ അറിയപ്പെടുന്ന ഒരു ബിസ്സിനസ്സുകാരനും കൂടിയാണ്.

ന്യൂയോര്‍ക്ക് സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റില്‍ കമ്പ്യൂട്ടര്‍ നൈറ്റ് വര്‍ക്ക് സ്‌പെഷ്യലിസ്റ്റായി സേവനമനുഷ്ഠിക്കുന്ന ശ്രീ.ഗണേഷ് നായര്‍ . കെഎച്ച്എന്‍എയുടെ മുന്‍ ജോയ്ന്റ് ട്രഷറര്‍ , ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ നാഷണല്‍ സ്‌പെല്ലിംഗ് ബി, ബാലസദന്‍ എന്നിവയുടെ ചെയര്‍മാന്‍ എന്ന നിലയിലും തന്റെ സംഘാടക പാഠവം തെളിയിച്ചിട്ടുണ്ട്. ഇപ്പോള്‍ വേള്‍ഡ് അയ്യപ്പസേവാ ട്രസ്റ്റിന്റെ യൂത്ത് കോഓര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചു വരുന്നു.

അനില്‍കുമാര്‍ പിള്ള ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍അനില്‍കുമാര്‍ പിള്ള ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍അനില്‍കുമാര്‍ പിള്ള ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക