Image

തല്‍കാലം കുഴപ്പമില്ല. എത്രകാലം? ഡോണ, സോണ, വീണമാര്‍ ഒരമ്മ പെറ്റ മക്കള്‍, വെടിയൊച്ചകള്‍ക്കു നടുവില്‍ (കുര്യന്‍ പാമ്പാടി)

Published on 21 June, 2014
തല്‍കാലം കുഴപ്പമില്ല. എത്രകാലം? ഡോണ, സോണ, വീണമാര്‍ ഒരമ്മ പെറ്റ മക്കള്‍, വെടിയൊച്ചകള്‍ക്കു നടുവില്‍ (കുര്യന്‍ പാമ്പാടി)
സദാം ഹുസൈന്‍ ജനിച്ചു വളര്‍ന്ന തിക്രിത്തില്‍ അയാളുടെ പ്രേതം അലറിവിളിക്കുകയാണ് - ഇസ്ലാം തീവ്രവാദികളുടെ പിടിയിലമര്‍ന്ന തിക്രിത്തില്‍ ഉയരുന്ന വിലാപമാണിത്.
ഷിയാ വംശജനായ സദാം തിക്രിത്തില്‍ പണിത കൊട്ടാരം തീവ്രവാദികളായ ഐ. എസ്. എസ്. പോരാളികള്‍ കൈയടിക്കിയിരിക്കുന്നു. യുഫ്രട്ടിസ് നദിയില്‍ നിഴല്‍ വീഴ്ത്തി നില്‍ക്കുന്ന ഭീമാകാരമായ ആ കൊട്ടാരം സദാം ഹുസൈന്‍ കൊട്ടാരം പണിയാന്‍ തിരഞ്ഞെടുത്ത എട്ടു കേന്ദ്രങ്ങളില്‍ ഒന്നു മാത്രം.
ഇറാഖിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാലയും തിക്രിത്തിലാണ്. അത് ജിഹാദികള്‍ പിടിച്ചുവെന്നും ഗവണ്‍മെന്റ് സേന തിരികെ പിടിച്ചുവെന്നും വിരുദ്ധമായ റിപ്പോര്‍ട്ടുകളിണ്ടെങ്കിലും കിലോമീറ്ററുകള്‍ നീണ്ട റിഫൈനറി കോംപ്ലക്‌സിന്റെ ഒരു ഭാഗം ഇപ്പോഴും അവരുടെ നിയന്ത്രണത്തിലാണെന്നു വേണം കരുതാന്‍.
കൊട്ടാരത്തില്‍നിന്ന് അധികം ദൂരത്തല്ല തിക്രിത്ത് നഗരവും നഗരത്തില്‍ നാല്‍പത്താറ് മലയാളി നഴ്‌സുമാര്‍ ജോലി ചെയ്യുന്ന തിക്രിത്ത് ടീച്ചിംഗ് ഹോസ്പിറ്റലും അനുബന്ധ സ്ഥാപനങ്ങളും.
എട്ടുനിലയിലുള്ള ആശുപത്രിക്ക് തീവ്രവാദികള്‍ എ.കെ 47 ഉള്‍പ്പടെയുള്ള മാരകായുധങ്ങളുമായി കാവല്‍ നില്ക്കുകയാണ്. ബുധനാഴ്ച ആശുപത്രി പിടിച്ചെടുത്തതു മുതല്‍ അതിന്റെ പ്രവര്‍ത്തനം നിലച്ചിരിക്കുകയുമാണ്. കറന്റ് സപ്ലെ നിലച്ചു. തൊട്ടു പുറകെ മൊബൈല്‍ ടവറും തകര്‍ക്കപ്പെട്ടു.
ആശുപത്രിയില്‍ അമേരിക്കന്‍ ഭടന്മാരെയും സ്റ്റാഫിനെയും ബാഗ്ദാദിലെ അമേരിക്കന്‍ എബസി ഉദ്യോഗസ്ഥര്‍ എത്തി കൈയ്യോടെ ഒഴിപ്പിച്ചു കൊണ്ടുപോയിരുന്നു.
''സ്‌പോടനങ്ങളുടെയും വെടിവെയ്പിന്റെയും ഒച്ച കേട്ടാണ് ഞങ്ങള്‍ ഉറക്കമില്ലാത്ത രാത്രികള്‍ കഴിക്കുന്നത്. മൊബൈല്‍ ടവര്‍ തകര്‍ന്നതിനാല്‍ നാട്ടിലേക്ക് വിളിക്കാന്‍ വളരെ ബുദ്ധിമുട്ടായിരിക്കുന്നു. ഭാഗ്യമുണ്ടെങ്കില്‍ കണക്ഷന്‍ കിട്ടിയെന്നു വരും.'' രണ്ടു ദിവസം മുമ്പ് ആശുപത്രിയിലെ ഇരട്ട സഹോദരികളിലൊരാളായ സോണ ഏറ്റുമാനൂരിലുള്ള ചാച്ചന്‍ ചകിരിയാംതടത്തില്‍ ജോസഫിനെ വിളിച്ചറിയിച്ചു.
എനിക്കും വീണയ്ക്കും (സഹോദരി) ഇതുവരെ പ്രശ്‌നമൊന്നും ഇല്ല. റെഡ് ക്രസെന്റിന്റെ ആളുകള്‍ ബിസ്‌ക്കറ്റും കുപ്പിവെള്ളവും എത്തിച്ചു തരുന്നുണ്ട്. നാല്പതു പായ്ക്കറ്റ് ബിസ്‌ക്കറ്റാണ് തന്നിരിക്കുന്നത്. അത് എത്ര നാളത്തേക്ക് തികയുമെന്ന് അറിഞ്ഞുകൂടാ. ഇനിയും കിട്ടുമോ എന്നും തീര്‍ച്ചയില്ല. തന്നത് സൂക്ഷിച്ചു ഉപയോഗിക്കണമെന്ന് അവര്‍ പറഞ്ഞു.
സോണയ്ക്കും വീണയ്ക്കും (24) ഒരു ജേഷ്ഠത്തി ഉണ്ട് -ഡോണ. ബാഗ്ദാദില്‍നിന്ന് ഇരുന്നൂറ്റി എണ്‍പത് കിലോമീറ്റര്‍ തെക്കു കിഴക്കുള്ള അല്‍ സമാവായിലാണ് ഡോണയ്ക്ക് ജോലി. അവിടെ പ്രശ്‌നമൊന്നുമില്ല. തിക്രിത്തില്‍ നിന്ന് ബാഗ്ദാദ് തന്നെ 180 കിലോമീറ്റര്‍ തെക്കാണ്.
ഇറാക്കിലാകെ ഇരുപതിനായിരം ഇന്ത്യാക്കാരുണ്ടെന്നാണ് ഔദ്യോഗിക ഭാഷ്യം. അതില്‍ നഴ്‌സുമാര്‍ എത്രയെന്ന് മലയാളിയായ അംബാസഡര്‍ അജയകുമാര്‍ പോലും വെളിപ്പെടുത്തിയിട്ടില്ല. രാജ്യമൊട്ടാകെ അഞ്ഞൂറ് പേരെങ്കിലും ഉണ്ടെന്നു വയ്ക്കുക, എങ്ങനെ വന്നാലും നൂറിന് തൊന്നൂറ്റിയൊന്‍പത് ശതമാനം പേരും മലയാളികളാണെന്നുള്ളത് ഉറപ്പാണ്.
പാലായ്ക്കടുത്ത് കടനാട്ടുനിന്ന് ഒരു വര്‍ഷം മുമ്പ് ഇറാക്കിലേക്കു പോയ നീതുവിന്റെ സംഘത്തില്‍ 63 പേരുണ്ടായിരുന്നത്രെ. അതില്‍ നീതു അന്ന് ജോലി ചെയ്തിരുന്ന ന്യൂഡല്‍ഹിയിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍നിന്നുള്ള പലരും ഉള്‍പ്പെട്ടിരുന്നു. തിക്രിത്തിലെ മലയാളി നഴ്‌സുമാരെല്ലാം രക്ഷപ്പെട്ടോടിപ്പോരാന്‍ തിടുക്കം കാണിക്കുന്നവരല്ലെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.
എങ്ങനെ ഇത്രയധികം നഴ്‌സുമാര്‍ പാലായില്‍നിന്നും ചുറ്റുപാടില്‍ നിന്നും വിദേശത്ത് എത്തിയെന്ന് അത്ഭുതപ്പെടുന്ന പത്രം തിക്രിത്തില്‍ കുടുങ്ങിയ നഴ്‌സുമാരുടെ കഥനകഥയിലേക്ക് വിരല്‍ ചൂടുന്നു. അവരില്‍ പലരും ഭീമമായ തുക റിക്രൂട്ടിങ്ങ് ഏജന്റിന് കൊടുത്തിട്ടാണ് ഇറാക്കിലെ അപകടം പിടിച്ച ജോലിക്ക് എത്തിപ്പെട്ടിട്ടുള്ളത്. ഇന്ത്യാ ഗവണ്‍മെന്റോ കേരള ഗവണ്‍മെന്റോ ടിക്കറ്റ് എടുത്ത് അവരെ നാട്ടിലെത്തിക്കുമെന്ന് വയ്ക്കുക, എന്നാല്‍ തന്നെ കഷ്ടിച്ച് ഒരു വര്‍ഷം മുമ്പ് ഇറാക്കിലെത്തിയ നഴ്‌സുമാര്‍ക്ക് നാട്ടില്‍ അവശേഷിക്കുന്ന കടം എങ്ങനെ വീട്ടാന്‍ കഴിയും? തിക്രിത്തില്‍ ഇവരില്‍ പലര്‍ക്കും ശമ്പളം കിട്ടിയിട്ട് നാലു മാസം ആയത്രെ.
ജിഹാദി സേന ആശുപത്രി പിടിച്ചെടുത്തത് ജൂണ്‍ 11 ന് ചൊവ്വാഴ്ച രാത്രിയാണ്. ജൂണ്‍ 21 ന് ശനിയാഴ്ച ആകുമ്പോള്‍ 10 ദിവസമായി. തങ്ങള്‍ക്ക് കുഴപ്പമില്ലെന്ന് അവര്‍ പറയുന്നുണ്ടെങ്കിലും അവര്‍ക്കായി കൊണ്ടുവരുന്ന ഭക്ഷണത്തില്‍ ഒരു ഭാഗം പട്ടാളക്കാര്‍ തന്നെ പിടിച്ചു വയ്ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെ പോയാല്‍ ഉള്ള ഭക്ഷണം എത്ര ദിവസത്തേക്ക് തികയുമെന്ന് പറയാനാവില്ലെന്ന് പാലായിലും ഏറ്റുമാനൂരിലും പള്ളിക്കത്തോട്ടിലും പുത്തന്‍ കുരിശിലും കിട്ടിയ ടെലിഫോണ്‍ സന്ദേശങ്ങള്‍ പറയുന്നു. സുമി ജോസും മരീനാ ജോസഫും സോണാ ജോസഫും എല്ലാം പറയുന്നത് ഒരേ പല്ലവി ''തല്ക്കാലം കുഴപ്പമില്ല.''. എത്രകാലം?
ഇറാക്കിലെ ഒരു യു. എ. ഇ. കമ്പനിയില്‍ ജോലി ചെയ്തിരുന്ന 12 ഇന്ത്യാക്കാരെ രക്ഷപ്പെടുത്തി കൊണ്ടുവരാന്‍ കഠിന പ്രയത്‌നം നടത്തുകയാണെന്ന് മലയാളിയായ അംബാസഡര്‍ റ്റി. പി. സീതാ രാമന്‍ അബുദാബിയില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയായ അദ്ദേഹം അംബാസഡറായിരുന്ന റ്റി. പി ശ്രീനിവാസന്റെ അനുജനാണ്.
ബാഗ്ദാദു മുതല്‍ തെക്കോട്ട് സദാം ഹുസൈന്‍ അംഗമായിരുന്ന ഷിയ വംശജര്‍ക്കു മേധാവിത്വമുള്ള മേഖലയാണ്. വടക്ക് സുന്നി വംശജരുടെ പിടിയിലും. സദാമിന്റെ ഭരണത്തിലും പത്തു വര്‍ഷത്തെ അധിനിവേശത്തിനു ശേഷം അമേരിക്ക വിട്ടൊഴിഞ്ഞു പോയശേഷം പ്രധാനമന്ത്രിയായ നുരി അല്‍ മാലിക്കിന്റെ കാലത്തും തങ്ങളെ അടിച്ചമര്‍ത്തി ഭരിക്കുകയാണെന്നാണ് സുന്നികളുടെ ആക്ഷേപം. അവരുടെ വികാരം അഗ്നിപര്‍വ്വതംപോലെ ജ്വലിച്ചുയര്‍ന്നതാണ് ഈ ആഭ്യന്തര യുദ്ധത്തിന്റെ അടിസ്ഥാന കാരണം.
പത്തുവര്‍ഷത്തെ അധിനിവേശം കൊണ്ട് സദാം ഹുസൈന്റെ ഭരണം അവസാനിപ്പിക്കുവാനും അദ്ദേഹത്തെ ഒളിത്താവളത്തില്‍നിന്ന് തുരത്തി തൂക്കിലേറ്റാനും അമേരിക്കക്ക് സാധിച്ചു. പക്ഷെ, നാലായിരം അമേരിക്കന്‍ ഭടന്മാരെ കുരുതി കൊടുക്കാനും എഴുന്നൂറ് ബില്യണ്‍ ഡോളര്‍ (നാല്പത്തിരണ്ട് ലക്ഷം കോടി രൂപ) തുലയ്ക്കാനുമുള്ള അധിനിവേശത്തില്‍നിന്ന് അമേരിക്ക എന്തു നേടി എന്നാണ് അമേരിക്കക്കാര്‍ തന്നെ ചോദിക്കുന്നത്. തന്മൂലം ഇനി യുദ്ധത്തിനു പോകേണ്ട എന്നാണ് അമേരിക്കയില്‍ പൊതുവായുള്ള ജനാഭിപ്രായം. സുന്നികളെ സൗദി അറേബ്യയും ഷിയാകളെ തുര്‍ക്കിയും പിന്തുണയ്ക്കുന്നു എന്നതാണ് ഏറ്റവും കൗതുകകരമായ വസ്തുത.
വടക്കന്‍ പ്രവിശ്യകള്‍ ഒന്നൊന്നായി കീഴടക്കി മുന്നേറിയ ജിഹാദികള്‍ തിക്രിത്തില്‍ എത്തിയപ്പോള്‍ ആദ്യം ചെയ്തത് വ്യോമസേനയിലേക്ക് തെരഞ്ഞെടുത്ത് നിര്‍ത്തിയിരുന്ന ആയിരത്തി എഴുന്നൂറ് പേരെ നിരനിരയായി നിര്‍ത്തി നിഷ്‌കരുണം വെടിവച്ച് കൊല്ലുകയായിരുന്നു. അബ്ദുള്‍ റഹ്മാന്‍ അല്‍ ബലാവി എന്ന തങ്ങളുടെ ഒരു നേതാവിനെ സൈന്യം വെടിവച്ചു കൊന്നതിന്റെ പ്രതികാരമാണ് ഇതെന്നായിരുന്നു ഇവരുടെ ഭാഷ്യം. പക്ഷെ, വിമതരുടെ സര്‍വ്വ സൈന്യാധിപന്‍ അബുബക്കര്‍ അല്‍ ബാഗ്ദാദി തന്നെ അതിക്രൂരനായ ഒരു സ്വേഛാദിപതിയാണെന്ന് കരുതപ്പെടുന്നു. ഇറാക്കും സിറിയയും മാത്രമല്ല ഇന്ത്യ വരെയുള്ള ഭൂവിഭാഗം കൂടി ഉള്‍പ്പെടുന്ന ഒരു ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാക്ക് ആന്‍ഡ് അല്‍ ഷാം (ഐ. എസ്. ഐ. എസ്) ആണ് ഈ നേതാവ് വിഭാവനം ചെയ്യുന്നത് എന്നോര്‍ക്കുമ്പോള്‍ ഇന്ത്യയും പേടിക്കണം.
ഇറാക്കില്‍ സൈന്യത്തിന് എന്തു പറ്റി? മൂന്നരലക്ഷം പേരുള്ള സൈന്യത്തില്‍ ഒട്ടനവധിപേര്‍ വിമത സൈന്യം വരുന്നതറിഞ്ഞ് ഒളിച്ചോടിയെന്നാണ് കേള്‍വി. അക്കൂട്ടത്തില്‍ ഓഫീസറുമാരും ജനറല്‍മാരും ഉള്‍പ്പെടുന്നുണ്ടത്രെ. ''വേഗം വരൂ രാജ്യത്തെ രക്ഷിക്കാന്‍ പട്ടാളത്തില്‍ ചേരൂ'' എന്നാണത്രെ പട്ടാളത്തിന്റെ ഇപ്പോഴത്തെ മുദ്രാവാക്യം.
ചിത്രങ്ങള്‍:
1) ഡോണ, സോണ, വീണമാര്‍ മാതാപിതക്കള്‍ക്കൊപ്പം
2) കിര്‍ക്കുത്ത് ആശുപത്രിയിലെ മലയാളി നഴ്‌സ്
3) തിക്രിത്തിലെ ഭീകരന്മാര്‍ക്കെതിരെ പ്രകടനം നടത്തുന്നവര്‍
4) നഴ്‌സുമാര്‍ കുടുങ്ങിയ തിക്രിത്തിലെ ആശുപത്രി
5) ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്റര്‍
6) യുദ്ധരംഗത്തെ അഭയാര്‍ത്ഥികള്‍
7) പ്രാണനും കൊണ്ടോടുന്ന വീട്ടമ്മമാര്‍
8) ജിഹാദികളുടെ കൂട്ടക്കുരുതി
9) സദാം ഹുസൈന്റെ കൊട്ടാരം
10) ഇറാക്കിലെ യുദ്ധമേഖല
തല്‍കാലം കുഴപ്പമില്ല. എത്രകാലം? ഡോണ, സോണ, വീണമാര്‍ ഒരമ്മ പെറ്റ മക്കള്‍, വെടിയൊച്ചകള്‍ക്കു നടുവില്‍ (കുര്യന്‍ പാമ്പാടി)
തല്‍കാലം കുഴപ്പമില്ല. എത്രകാലം? ഡോണ, സോണ, വീണമാര്‍ ഒരമ്മ പെറ്റ മക്കള്‍, വെടിയൊച്ചകള്‍ക്കു നടുവില്‍ (കുര്യന്‍ പാമ്പാടി)
തല്‍കാലം കുഴപ്പമില്ല. എത്രകാലം? ഡോണ, സോണ, വീണമാര്‍ ഒരമ്മ പെറ്റ മക്കള്‍, വെടിയൊച്ചകള്‍ക്കു നടുവില്‍ (കുര്യന്‍ പാമ്പാടി)
തല്‍കാലം കുഴപ്പമില്ല. എത്രകാലം? ഡോണ, സോണ, വീണമാര്‍ ഒരമ്മ പെറ്റ മക്കള്‍, വെടിയൊച്ചകള്‍ക്കു നടുവില്‍ (കുര്യന്‍ പാമ്പാടി)
തല്‍കാലം കുഴപ്പമില്ല. എത്രകാലം? ഡോണ, സോണ, വീണമാര്‍ ഒരമ്മ പെറ്റ മക്കള്‍, വെടിയൊച്ചകള്‍ക്കു നടുവില്‍ (കുര്യന്‍ പാമ്പാടി)
തല്‍കാലം കുഴപ്പമില്ല. എത്രകാലം? ഡോണ, സോണ, വീണമാര്‍ ഒരമ്മ പെറ്റ മക്കള്‍, വെടിയൊച്ചകള്‍ക്കു നടുവില്‍ (കുര്യന്‍ പാമ്പാടി)
തല്‍കാലം കുഴപ്പമില്ല. എത്രകാലം? ഡോണ, സോണ, വീണമാര്‍ ഒരമ്മ പെറ്റ മക്കള്‍, വെടിയൊച്ചകള്‍ക്കു നടുവില്‍ (കുര്യന്‍ പാമ്പാടി)
തല്‍കാലം കുഴപ്പമില്ല. എത്രകാലം? ഡോണ, സോണ, വീണമാര്‍ ഒരമ്മ പെറ്റ മക്കള്‍, വെടിയൊച്ചകള്‍ക്കു നടുവില്‍ (കുര്യന്‍ പാമ്പാടി)
തല്‍കാലം കുഴപ്പമില്ല. എത്രകാലം? ഡോണ, സോണ, വീണമാര്‍ ഒരമ്മ പെറ്റ മക്കള്‍, വെടിയൊച്ചകള്‍ക്കു നടുവില്‍ (കുര്യന്‍ പാമ്പാടി)
തല്‍കാലം കുഴപ്പമില്ല. എത്രകാലം? ഡോണ, സോണ, വീണമാര്‍ ഒരമ്മ പെറ്റ മക്കള്‍, വെടിയൊച്ചകള്‍ക്കു നടുവില്‍ (കുര്യന്‍ പാമ്പാടി)
Join WhatsApp News
Johnykkutty Meplayil R.N. 2014-06-21 21:26:10
സദ്ദാംമിന്റെ കാലത്തും മുമ്പും ഇറാക്കിൽ സംഭവിച്ചതു എന്തെന്നു ശ്രദ്ധിച്ചിട്ടുള്ളവർക്കറിയാം എണ്ണക്കുവേണ്ടിയുള്ള മത്സരത്തിൽ ബ്രിട്ടനും അമേരിക്കയും ഇടപെടുന്നത് എന്തുകൊണ്ടെന്ന്. നാലായിരം പേരെ നഷ്ടപ്പെട്ട, എഴുന്നൂറു  ബില്യൻ ഡോളർ ചെലവു വന്ന യുദ്ധം ചെയ്തതു തലക്കസുഖം കൊണ്ടല്ല. അക്കാര്യങ്ങൾ ഒന്നും മനസ്സിലാക്കിയില്ലാ എങ്കിലും, വീണ്ടും യുദ്ധ പരിതസ്ഥിതി വന്നതറിഞ്ഞപ്പോൾ ചെറുപ്പക്കാരി പെണ്മക്കൾ ഉള്ള തന്തയും തള്ളയും അവരെയെങ്കിലും എത്രയും വേഗം കേരളത്തിലേക്ക് അയക്കേണ്ടിയിരുന്നു. ഇന്ത്യയിൽ  നേഴ്സ് ജോലിക്ക് സാമാന്യം നല്ല ശമ്പളവും ആനുകൂല്യങ്ങളും സേവന വ്യവസ്ഥകളും ജോലി സാധ്യതകളും   ഉണ്ടായിരുന്നിട്ടും അതു വേണ്ടെന്നു വെച്ചു ശമ്പളം പോലും ക്രമമായി കൊടുക്കാത്ത അറബിക്ക് കിളക്കാൻ പോയതെന്തിനാണ് എന്ന് തോന്നാറുണ്ട്. 'ഗൾഫിലാ ജോലി' എന്നു പറയുന്നതിലുള്ള അന്തസ്സോ? ഏതെങ്കിലും വിധത്തിൽ എത്രയും വേഗം അവിടം വിട്ടു പോവാൻ ശ്രമിക്കുക എന്നേ പറയാനാവൂ.
RAJAN MATHEW DALLAS 2014-06-22 14:31:30
   $700 billion കളഞ്ഞത് , തീർച്ചയായും തലക്കു അസുകം കൊണ്ടല്ല, എണ്ണയും നോക്കിയല്ല, തലക്കനം കൊണ്ടാണ് !അപ്പൻ ബുഷിനെ എന്തോ ചീത്ത വിളിച്ചതിന് സദ്ധാമിന്, മകൻ ബുഷിന്റെ  പകരം വീട്ടൽ ! പിന്നെ റിപബ്ലികെന്റെ രക്തത്തിലുള്ള യുദ്ധക്കൊതി...കോടികൾ തുലച്ചതിന്റെ ശിക്ഷ ഇവിടത്തെ പാവങ്ങൾ അനുഭവിക്കുന്നു ...തലമുറകൾ  നോക്കിയാലും തീർക്കാനാവാത്ത കടം...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക