Image

ഫൊക്കാനാ കണ്‍വന്‍ഷനില്‍ ആല്‍മരചോട്ടിലെ പൂമരങ്ങള്‍ എത്തുന്നു.

അനില്‍ പെണ്ണുക്കര Published on 23 June, 2014
ഫൊക്കാനാ കണ്‍വന്‍ഷനില്‍ ആല്‍മരചോട്ടിലെ പൂമരങ്ങള്‍ എത്തുന്നു.
2014 ജൂലൈ 6 വൈകീട്ട് 9 മണി മുതല്‍ 11 വരെ ഫൊക്കാനാ കണ്‍വന്‍ഷന്‍ നഗറില്‍ മലയാള ചലച്ചിത്ര പിന്നണി ഗാനരംഗത്തെ രണ്ട് പൂമരങ്ങളുടെ സംഗീതവിസ്മയവും, അവരോടൊപ്പം ചലച്ചിത്രരംഗത്തെ നവതരംഗവും ഒത്തുചേരുന്ന പാട്ടിന്റെ നവവഴികള്‍. വിജയ് യേശുദാസ്, ശ്വേതാമോഹന്‍, രമ്യാ നമ്പീശന്‍ എന്നിവര്‍ നയിക്കുന്ന ഗാനതരംഗം ചിക്കാഗോ മലയാളികള്‍ക്ക് നവ്യാനുഭവമായിരിക്കും.

ഇത്തവണത്തെ ഫൊക്കാനാ കണ്‍വന്‍ഷന്റെ ക്ലാസിക് ടച്ചായിരിക്കും ഇവര്‍. തീര്‍ക്കുന്ന നാദവിസമയം.

യേശുദാസിന്റെ യൗവ്വനകാലത്തെ ശബ്ദമാണ് വിജയ് യേശുദാസിലൂടെ ഇന്ന് കേരളം കേള്‍ക്കുന്നതെങ്കില്‍ സുജാത എന്ന ഗായികയുടെ അതേ സ്വരമാണ് ശ്വേതയിലൂടെ നാം കേള്‍ക്കുന്നത്. രണ്ടുപേരും മലയാള ചലച്ചിത്രഗാനരംഗത്ത് തങ്ങളുടേതയാ ഇടം നേടിക്കഴിഞ്ഞു.
ബാച്ചിലര്‍ പാര്‍ട്ടി എന്ന ഒറ്റച്ചിത്രത്തിലൂടെ അഭിനേതാവ് മാത്രമല്ല മികച്ച ഒരു ഗായികകൂടിയാണ് താനെന്ന് തെളിയിച്ച നടിയും ഗായികയുമാണ് രമ്യാനമ്പീശന്‍. വിജയ് യേശുദാസിനോടും, ശ്വേതയോടുമൊപ്പം രമ്യകൂടിചേരുമ്പോള്‍ ഒരു അപൂര്‍വ്വ വിരുന്നായിരിക്കും ഫൊക്കാനാ കണ്‍വന്‍ഷന്‍ കമ്മറ്റി മലയാളികള്‍ക്കായി തയ്യാറാക്കുക.

“ഹൃദയത്തിന്‍ മധുപാത്രം മുതല്‍, മൂവന്തി താഴ് വരയില്‍” തുടങ്ങി നിരവധി ഹിറ്റുഗാനങ്ങള്‍ വിജയ് യേശുദാസ് ആലപിക്കുമ്പോള്‍ “യമുന വെറുതെ, മുതല്‍ ഒരു രാത്രികൂടെ വരെ” യുള്ള മികച്ച പാട്ടുകളുടെ പൂഞ്ചിറകിലേറി ശ്വേതയും വരും. ഒപ്പം താന്‍ പാടിയ ഹിറ്റു ഗാനങ്ങളുമായി രമ്യാ നമ്പീശനും.

എന്തായാലും ഫൊക്കാനാ കണ്‍വന്‍ഷന്റെ ക്ലാസിക് ടച്ചുകളില്‍ മികച്ചതു തന്നെയാകും ഈ യുവതരംഗങ്ങളുടെ മികച്ച പ്രകടനം.

ഫൊക്കാനാ കണ്‍വന്‍ഷനില്‍ ഇത്തവണ മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ക്ലാസിക്ടച്ചുള്ള നവതരംഗങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതാകട്ടെ ഫൊക്കാനയുടെയും ചിക്കാഗോയുടെയും യുവമനസുകളില്‍ സ്ഥാനം പിടിച്ച കലാകാരന്‍മാരായ ജോയി ചെമ്മാച്ചേല്‍, ജയന്‍ മുളങ്കാട്, ശ്രീധരന്‍ കര്‍ത്താ തുടങ്ങിയവരാണ്. തന്നെയുമല്ല അമേരിക്കന്‍ എത്തിയ സമയം മുതല്‍ എല്ലാ മലയാളികള്‍ക്കും ആശ്വാസ കേന്ദ്രമായിരുന്ന മറിയാമ്മ പിള്ള പ്രസിഡന്റായി നടത്തപ്പെടുന്ന കണ്‍വന്‍ഷന്‍ മഹാവിജയത്തിലെത്തിക്കുവാന്‍, മലയാളികളുടെ ഇഷ്ടമനുസരിച്ച് കലയുടെ അക്ഷയപാത്രം തുറക്കുവാന്‍ ഒരു കൂട്ടായ്മ അത്യാവശമാണ്. കലയുടെ ഈ അക്ഷയഖനി നിങ്ങള്‍ക്ക് മുന്നിലെത്തുവാന്‍ ഇനി വരിലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം!


ഫൊക്കാനാ കണ്‍വന്‍ഷനില്‍ ആല്‍മരചോട്ടിലെ പൂമരങ്ങള്‍ എത്തുന്നു.
Join WhatsApp News
Narayan 2014-06-23 10:56:42
Too much adjectives and varnnakal!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക