Image

ഫെയര്‍ലസ്‌ ഹില്‍സിലെ ആദ്യ മലയാളി ദേവാലയം കൂദാശ ചെയ്‌തു

Published on 23 June, 2014
ഫെയര്‍ലസ്‌ ഹില്‍സിലെ ആദ്യ മലയാളി ദേവാലയം കൂദാശ ചെയ്‌തു
ഫിലാഡല്‍ഫിയ: ഫെയര്‍ലസ്‌ ഹില്‍സിലെ സെന്റ്‌ ജോര്‍ജ്ജ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ പള്ളി നോര്‍ത്ത്‌ ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ സഖറിയ മോര്‍ നിക്കോളാവോസ്‌ കഴിഞ്ഞ വെള്ളിയാഴ്‌ചയും ശനിയാഴ്‌ചയുമായി മുപ്പതിലധികം വൈദീകരുടേയും അനേകശതം വിശ്വാസികളുടേയും സാന്നിദ്ധ്യത്തില്‍ കൂദാശ കര്‍മ്മം നിര്‍വ്വഹിച്ചു.

വെള്ളിയാഴ്‌ച നാലുമണിയോടുകൂടി അഭിവന്ദ്യ മെത്രാപ്പോലീത്തായെ തികച്ചും കേരളത്തനിമയില്‍ വസ്‌ത്രധാരണം ചെയ്‌ത വിശ്വാസി സമൂഹം കത്തിച്ച മെഴുകുതിരികളുടെയും മേക്കട്ടി, മുത്തിക്കുട തുടങ്ങി എല്ലാവിധ അചാരാനുഷ്‌ഠാനങ്ങളുടെ തന്മയത്വത്തോടുകൂടി ഭക്തിപുരസരം പുതിയ ദേവാലയത്തിലേയ്‌ക്ക്‌ ആനയിച്ചു. പള്ളികൂദാശയ്‌ക്ക്‌ മുന്‍പായി നാടന്‍ രീതിയില്‍ മാത്യുസണ്‍ സഖറിയ രൂപകല്‌പന നടത്തിയ കുരിശിന്‍ തൊട്ടിയുടെ കൂദാശ വന്ദ്യ തിരുമേനി നിര്‍വ്വഹിച്ചു.

ശനിയാഴ്‌ച വിശുദ്ധ കൂദാശാനന്തരം ബെഞ്ചമിന്‍ മാത്യു, ബിന്ദു സൂസന്‍ ജോഷ്വാ എന്നിവര്‍ എം. സി. ആയി ഭദ്രാസന മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനത്തില്‍ വിവിധ കലാസാംസ്‌ക്കാരിക സംഘടനകളുടെയും വിവിധ മതാചാര വിഭാഗത്തിലേയും പ്രതിനിധികള്‍ പങ്കെടുത്തു.

വികാരി അബു വറുഗീസ്‌ പീറ്റര്‍ അച്ചന്‍ ചെയ്‌ത സ്വാഗത പ്രസംഗത്തില്‍ പുതിയ ഇടവക പരിശുദ്ധ ഗീവര്‍ഗീസ്‌ സഹദായുടെ നാമത്തില്‍ അനുവദിയ്‌ക്കുകയും ആശീര്‍വദിയ്‌ക്കുകയും പിതൃവാത്സല്യത്തോടെ പരിചരിയ്‌ക്കുകയും ചെയ്യുന്ന ഇടവക മെത്രാപ്പോലീത്ത വന്ദ്യ നിക്കോളാവോസ്‌ തിരുമേനിയെ ഭക്തി ആദരവുകളോടെ സ്വാഗതം ചെയ്‌തു. അടൂര്‍ കടമ്പനാട്‌ ഭദ്രാസനമെത്രാപ്പോലീത്ത ഡോ. സഖറിയ മാര്‍ അപ്രേം, അദ്ദേഹത്തിന്റെ അമേരിയ്‌ക്കന്‍ പര്യടനവേളയില്‍ പുതിയ ദേവാലയത്തില്‍ എത്തിച്ചേരുകയും പള്ളിയും ഏകദേശം നാലേക്കറിലധികം വിസ്‌തൃതിയില്‍ വിശാലമായ പുല്‍ത്തകടികളും വന്‍ വൃക്ഷങ്ങളും അടങ്ങുന്ന പരിസരപ്രദേശം സന്ദര്‍ശിയ്‌ക്കുകയും പ്രത്യേകം പ്രാര്‍ത്ഥനകള്‍ നടത്തിയതിലുമുള്ള നന്ദി പ്രകടിപ്പിച്ചു.

പുതിയ പള്ളിയുടെ ആദ്യവികാരിയും ഭദ്രാസന സെക്രട്ടറിയും ആയ ബഹുമാനപ്പെട്ട എം. കെ. കുറിയാക്കോസ്‌ അച്ചന്റെ പ്രസംഗത്തില്‍ പള്ളി വികാരിയായി യുവ പുരോഹിതനായ അബു അച്ചനെ ലഭിച്ചത്‌ തികച്ചും അനുഗ്രഹം ആണെന്നും, പള്ളിയും പരിസരവും ആത്മീകാനുഭൂതി പ്രധാനം ചെയ്യുന്നതായും അറിയിച്ചു. സഭാ മാനേജിംഗ്‌ കമ്മിറ്റിയംഗം പോള്‍ കറുകപ്പള്ളി പ്രസംഗവേളയില്‍ ഇടവക അംഗങ്ങളെ ഹാര്‍ദ്ദവമായി അഭിനന്ദിയ്‌ക്കുകയും കാലം ചെയ്‌ത വലിയ ബാവായുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുകയും ചെയ്‌തു. ഭദ്രാസന കൗണ്‍സില്‍ മെമ്പര്‍ ഫീലോപ്പോസ്‌ ഫിലിപ്പ്‌ ആത്മീക അനുഭൂതി ഉളവാകുന്ന സകല സജ്ജീകരണങ്ങളോടും കൂടിയ വിശാലമായ പള്ളിയും പരിസരവും യാതൊരുവിധ പരസഹായവും കൈപ്പറ്റാതെ ഏതാനും ദിവസങ്ങള്‍ക്കൊണ്ട്‌ ഭീമമായ തുക മുടക്കി സ്വന്തമാക്കിയതില്‍ അത്ഭുതം പ്രകടിപ്പിച്ചു.

ഫിലാഡല്‍ഫിയ പ്രദേശത്തെ ഏറ്റവും വലിയ മലയാളി സംഘടന യായ `എക്യൂമിനിയ്‌ക്കല്‍ ഫെലോഷിപ്പ്‌ ഓഫ്‌ ഇന്‍ഡ്യന്‍ ചര്‍ച്ചസ്‌'ന്റെ പ്രതിനിധി ജീമോന്‍ ജോര്‍ജ്ജ്‌ തന്റെ പ്രസംഗമദ്ധ്യേ ഫെലോഷിപ്പിന്റെ നാമധേയത്തില്‍ കാലം ചെയ്‌ത വലിയ ബാവായ്‌ക്കുവേണ്ടി അനുശോചനം അര്‍പ്പിച്ചു. മലങ്കര ഓര്‍ത്തഡോക്‌സ്‌ ക്രിസ്‌ത്യന്‍ ഫെലോഷിപ്പ്‌ ഓഫ്‌ പെന്‍സിന്‍ വാനിയ സംഘടനയ്‌ക്കുവേണ്ടി റവ. ഫാ. സിബി വറുഗീസ്‌ ചെയ്‌ത പ്രസംഗത്തില്‍ പരിശുദ്ധിയുടെ സുവര്‍ണ്ണ പദവിയിലെത്തിയ തേജോമയനായ ഗീവര്‍ഗീസ്‌ സഹദായുടെ നാമധേയത്തിലുള്ള പുണ്യദേവാലയം ആശ്രിതര്‍ക്ക്‌ അഭയമായും ഒരു ആത്മീക സാന്ദ്രമായും തീരട്ടെ എന്ന്‌ ആശംസിക്കുന്നു.

ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ സഖറിയ മോര്‍ നിക്കോളാവോസ്‌ അദ്ദേഹത്തിന്റെ ഇടയ സന്ദേശത്തില്‍ ബലി അര്‍പ്പിയ്‌ക്കുന്ന വൈദീകരുടെ സല്‍ഗുണങ്ങള്‍ മാത്രം സംസാരത്തില്‍ ഉദ്ധരിയ്‌ക്കുന്നത്‌ ഉചിതമാണെന്നറിയിച്ചു. രണ്ടാം തലമുറക്കാരായ യുവജനങ്ങളെ നിയന്ത്രിയ്‌ക്കുവാനും നിഷ്‌കര്‍ഷിയ്‌ക്കുവാനും വളരെ എളുപ്പമാണെന്നും, എന്നാല്‍ അവരുടെ അപ്പന്മാരെ അനുസരിപ്പിയ്‌ക്കുക അസാധ്യമാണെന്നും പരസ്യമായി ഫലിത രൂപേണ പ്രസ്‌താവിച്ചത്‌ ഈ ലേഖകന്‍ അടക്കം അഞ്ഞൂറിലധികം ശ്രോതാക്കള്‍ സത്യമായിത്തന്നെ അംഗീകരിച്ചു.

റെഞ്ചി കുരുവിള, ജോസ്‌ പാപ്പച്ചന്‍ ആദിയായവര്‍ ആശംസാപ്രസംഗങ്ങള്‍ നടത്തി. ജേക്കബ്‌ മത്തായി കളര്‍ ഫോട്ടോകളോടുകൂടി പ്രസിദ്ധീകരിച്ച പരീഷ്‌ ഡയറക്‌ടറിയുടെ ഉദ്‌ഘാടനം അഭിവന്ദ്യ നിക്കോളാവോസ്‌ തിരുമേനി നിര്‍വ്വഹിച്ചു.

സീനിയര്‍ ഇടവകാംഗങ്ങളായ വറുഗീസ്‌ മര്‍ക്കോസ്‌, ഐസക്ക്‌ ഏബ്രഹാം, ഗീവര്‍ഗീസ്‌ മത്തായി, കുഞ്ഞ്‌കുഞ്ഞ്‌ മത്തായി, അന്നമ്മ തോമസ്‌, തങ്കമ്മ മത്തായി, ലൈലി വര്‍ഗീസ്‌, അമ്മിണി വര്‍ഗീസ്‌, മാത്യു മാവിലശേരില്‍, തോമസ്‌ വര്‍ഗീസ്‌ ആദിയായവരെ ഭദ്രാസന മെത്രാപ്പോലീത്ത പൊന്നാട അണിയിച്ച്‌ ആദരിച്ചു. കോര ചെറിയാന്‍, മോന്‍ കെ. സാം ഫിലിപ്പോസ്‌ ജോര്‍ജ്ജ്‌ തുടങ്ങിയവര്‍ക്ക്‌ പുതിയ പള്ളിയ്‌ക്കുവേണ്ടി ചെയ്‌ത സേവനങ്ങളെ മാനിച്ചു മെത്രാപ്പോലീത്ത ഫലകവും നല്‍കി.

കൂദാശാ ജനറല്‍ കണ്‍വീനര്‍ രാജന്‍ സമുവേല്‍ ചെയ്‌ത നന്ദിപ്രകടന വേളയില്‍ ഇടവകയിലെ എഴുപത്തിയഞ്ച്‌ ശതമാനം മെമ്പര്‍ന്മാരും യുവാക്കളാണെന്നും അത്ഭുതകരമായ രീതിയിലാണ്‌ ദേവാലയം അഭിവൃദ്ധി പ്രാപിയ്‌ക്കുന്നതെന്നും ഓര്‍മ്മിപ്പിച്ചു.
ഫെയര്‍ലസ്‌ ഹില്‍സിലെ ആദ്യ മലയാളി ദേവാലയം കൂദാശ ചെയ്‌തുഫെയര്‍ലസ്‌ ഹില്‍സിലെ ആദ്യ മലയാളി ദേവാലയം കൂദാശ ചെയ്‌തുഫെയര്‍ലസ്‌ ഹില്‍സിലെ ആദ്യ മലയാളി ദേവാലയം കൂദാശ ചെയ്‌തുഫെയര്‍ലസ്‌ ഹില്‍സിലെ ആദ്യ മലയാളി ദേവാലയം കൂദാശ ചെയ്‌തു
Join WhatsApp News
David 2014-06-24 19:14:15
Congrats, Abu Achan , newly appointed Vicar. His vibrant activities may enhance and reflect progressive path of this parish.Wish him Best of luck and prayes to Almighty God.
Thomas Kurian 2014-06-26 08:19:03
Congratulations for the Vicar and members.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക