Image

സ്വവര്‍ഗ്ഗ വിവാഹം നടത്തുന്നതിന് പാസ്റ്റര്‍മാര്‍ക്ക് അനുമതി!!

പി.പി.ചെറിയാന്‍ Published on 24 June, 2014
സ്വവര്‍ഗ്ഗ വിവാഹം നടത്തുന്നതിന് പാസ്റ്റര്‍മാര്‍ക്ക് അനുമതി!!
അമേരിക്കയിലെ പ്രധാന ക്രിസ്തീയ വിദഗ്മായ പ്രിസ്ബിറ്റീരിയന്‍സ് പാസ്റ്റര്‍ മാര്‍ക്ക് ദേവാലയത്തിന്റെ അതിപരിശുദ്ധമായ അള്‍ത്താരക്കു മുമ്പില്‍  സ്വവര്‍ഗ്ഗ വിവാഹം നടത്തികൊടുക്കുന്നതിനുള്ള അനുമതി നല്‍കി.

ജൂണ്‍ 19 വ്യാഴാഴ്ച അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിചേര്‍ന്ന 600 പ്രതിനിധികള്‍ ഉള്‍പ്പെടെ പ്ലീനറി സെസ്സഷനാണ് ഭൂരിപക്ഷ അഭിപ്രായത്തിന് വിധേയമായി ഇങ്ങനെ ഒരു തീരുമാനം സ്വീകരിച്ചത്. പങ്കെടുത്തവരില്‍ 61 ശതമാനം എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തി.

സ്വവര്‍ഗ്ഗ വിവാഹം ആശീര്‍വദിക്കുന്നതിന് നേരത്തെ അനുമതി നല്‍കിയിരുന്നുവെങ്കിലും ആദ്യമായാണ് വിവാഹകര്‍മ്മം നടത്തുന്നതിനുള്ള അനുമതി നല്‍കിയിരിക്കുന്നത്.
ഈ തീരുമാനം ഉടന്‍ നടപ്പില്‍ വരുമെന്ന് പ്രസ്ബിറ്റീരിയന്‍ സഭാ നേതൃത്വം അറിയിച്ചു.

ജൂണ്‍ 19 വ്യാഴാഴ്ച അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിചേര്‍ന്ന 600 പ്രതിനിധികള്‍ ഉള്‍പ്പെട്ട പ്ലീനറി സെസ്സഷനാണ് ഭൂരിപക്ഷ അഭിപ്രായത്തിന് വിധേയമായി ഇങ്ങനെ ഒരു തീരുമാനം സ്വീകരിച്ചത്. പങ്കെടുത്തവരില്‍ 61 ശതമാനം അനുകൂലമായി വോട്ട് രേഖപ്പെടുത്തിയപ്പോള്‍ 39 ശതമാനം എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തി.

സ്വവര്‍ഗ്ഗ വിവാഹം ആശീര്‍വദിക്കുന്നതില്‍ നേരത്തെ അനുമതി നല്‍കിയിരുന്നുവെങ്കിലും ആദ്യമായാണ്  വിവാഹകര്‍മ്മം നടത്തുന്നതിനുള്ള അനുമതി നല്‍കിയിരിക്കുന്നത്.
ഈ തീരുമാനം ഉടന്‍ നടപ്പില്‍ വരുമെന്ന് പ്രസ്ബിറ്റീരിയന്‍ സഭാ നേതൃത്വം അറിയിച്ചു.
പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങളായ യുനൈറ്റഡ് ചര്‍ച്ച് ഓഫ് ക്രൈസ്റ്റ്, ഇവാഞ്ചലക്കല്‍ ലൂതറല്‍ ചര്‍ച്ച്, തുടങ്ങിയ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ നേരത്തെതന്നെ സ്വവര്‍ഗ്ഗ വിവഹാങ്ങള്‍ നടത്തികൊടുക്കുന്നതിനുള്ളനടപടികള്‍ സ്വീകരിച്ചിരുന്നു. രണ്ടു വ്യക്തികള്‍ തമ്മില്‍  ഒന്നിക്കുന്നതാണ് വിവാഹം എന്ന പുതിയ നിര്‍വചനമാണ് പ്ലീനറിസെഷന്‍  അംഗീകരിച്ചത്. സഭ കാലങ്ങളായി അംഗീകരിച്ചിരുന്ന സ്ത്രീയും പുരുഷനും തമ്മിലാണ് വിവാഹം എന്ന നിര്‍വചനമാണ് ഇപ്പോള്‍ ഭേദഗതി ചെയ്തിരിക്കുന്നത്. ദൈവിക കല്പനയുടെ പരസ്യമായ ലംഘനമാണിതെന്നും, ഇതൊരിക്കലും മാപ്പര്‍ഹിക്കുന്നതല്ലെന്നും പ്ലീനറി സെഷനില്‍  പങ്കെടുത്ത ഒരു മുതിര്‍ന്ന സഭാംഗം പ്രതികരിച്ചു. പ്രൊട്ടസ്റ്റന്റ് സഭാംഗത്വം ദൈനംദിനം ക്ഷയിച്ചുവരുന്നതിനുള്ള കാരണങ്ങളില്‍ ഒന്നാണിതെന്നും അദ്ദേഹം പ്രതികരിച്ചു.


സ്വവര്‍ഗ്ഗ വിവാഹം നടത്തുന്നതിന് പാസ്റ്റര്‍മാര്‍ക്ക് അനുമതി!!
Join WhatsApp News
Insight 2014-06-24 11:14:58
I like Christ but not Christianity (MK Gandhi)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക