Image

തമിഴ്‌നാടിന്റെ വാദം തള്ളി; നാല് ഡാമുകളും കേരളത്തിന്റേത്‌

Published on 24 June, 2014
തമിഴ്‌നാടിന്റെ വാദം തള്ളി; നാല് ഡാമുകളും കേരളത്തിന്റേത്‌
മാങ്കുളം (ഇടുക്കി): മുല്ലപ്പെരിയാറും പറമ്പിക്കുളത്തെ മൂന്ന് ഡാമുകളും തമിഴ്‌നാട് സ്വന്തമാക്കിയെന്ന വിവാദം അവസാനിക്കുന്നു. കേന്ദ്ര ജലകമ്മീഷന്റെ ദേശീയ ഡാം രജിസ്റ്ററിന്റെ പുതുക്കിയ പട്ടികയില്‍ മുല്ലപ്പെരിയാര്‍, തൂണക്കടവ്, പെരുവാരിപ്പള്ളം, പറമ്പിക്കുളം എന്നീ നാല് ഡാമുകളും കേരളത്തിന്റെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

നാല് ഡാമുകളുടെയും പ്രവര്‍ത്തനവും അറ്റകുറ്റപ്പണികളും തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പിനാണെന്നും എടുത്തുപറയുന്നുണ്ട്. 2013 ഡിസംബര്‍ 27-ലെ ജലകമ്മീഷന്റെ യോഗത്തിനുശേഷം 2014 ജൂണ്‍ വരെയുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തി പുതുക്കിയ ഡാം രജിസ്റ്റര്‍ കഴിഞ്ഞദിവസമാണ് പ്രസിദ്ധീകരിച്ചത്. രജിസ്റ്ററില്‍ തമിഴ്‌നാടിന്റെ പട്ടികയില്‍ ഈ ഡാമുകള്‍ ചേര്‍ത്തിട്ടുമില്ല.
Join WhatsApp News
Pappy 2014-06-24 05:34:21
എന്തോ രജിസ്ട്രാ അപ്പച്ചാ ഇതു? എന്തര് പട്ടിക?

പട്ടികയിൽ കേരളവും പ്രവർത്തനവും അറ്റകുറ്റപ്പണികളും (വെള്ളവും) തമിൾ നാടിനു... എന്തോ പന്തികേടില്ലേ? എടാ, കുഞ്ഞൂട്ട്യെ... ഇങ്ങു വന്നെ...

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക