Image

തോമസ് റ്റി ഉമ്മന്റെ വിജയം സമൂഹത്തിന്റെ ആവശ്യം: ജയചന്ദ്രന്‍ രാമകൃഷ്ണന്‍, വര്‍ഗീസ് ചുങ്കത്തില്‍

Published on 24 June, 2014
തോമസ് റ്റി ഉമ്മന്റെ വിജയം സമൂഹത്തിന്റെ ആവശ്യം: ജയചന്ദ്രന്‍ രാമകൃഷ്ണന്‍, വര്‍ഗീസ് ചുങ്കത്തില്‍
കര്‍മ്മശേഷിയും സംഘടനാപാടവവും മലയാളി സമൂഹത്തിനു വേണ്ടി പ്രവര്‍ത്തിക്കുവാനുള്ള സന്നദ്ധതയും അതോടൊപ്പം ദീര്‍ഘവീക്ഷണവുമുള്ള തോമസ് റ്റി. ഉമ്മനെ ഫോമാ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കണമെന്ന് ജയചന്ദ്രന്‍ രാമകൃഷ്ണനും (ലിംകാ) വര്‍ഗീസ് ചുങ്കത്തിലും (കെസിഎഎല്‍എ) അഭ്യര്‍ഥിച്ചു.

58 അംഗസംഘടനകളുടെ കൂട്ടായ്മയായ ഫോമായുടെ ജനറല്‍ സെക്രട്ടറി സ്ഥാനം ഭാരിച്ച ഉത്തരവാദിത്വമുള്ള പദവിയാണ്. സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്ന മാതൃരാജ്യവുമായി ഉറ്റബന്ധം നിലനിര്‍ത്തുവാന്‍ യത്‌നിക്കുന്ന ഭാഷയുടെയും സംസ്‌കാരത്തിന്റെയും പ്രയോജനം തലമുറകള്‍ക്ക് പങ്കു വെയ്ക്കുന്ന മലയാളികളുടെ പ്രിയപ്പെട്ട പ്രസ്ഥാനമായി ഫോമായെ വളര്‍ത്തുവാന്‍ അനുയോജ്യമായ നേതൃനിരയാണാവശ്യം. തന്റെ കഴിഞ്ഞ കാല പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ഉത്തരവാദിത്തത്തോടെ കര്‍ത്തവ്യങ്ങള്‍ നിറവേറ്റുന്ന നേതാവാണെന്ന് തോമസ് റ്റി. ഉമ്മന്‍ തെളിയിച്ചു കഴിഞ്ഞു. തോമസ് റ്റി ഉമ്മനെ ഫോമാ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കണമെന്നത് മലയാളി സമൂഹത്തിന്റെ ആവശ്യമാണ്.

തോമസ് റ്റി. ഉമ്മന്‍ മറ്റുള്ളവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ടീം പ്ലെയര്‍ ആണ്. കൂടെയുള്ളവരെ പ്രോത്സാഹിപ്പിക്കയും പിന്തുണയ്ക്കയും ചെയ്യുന്ന പ്രവര്‍ത്തനശൈലിയാണ് തോമസ് റ്റി. ഉമ്മന്റെ നേട്ടം. തോമസ് റ്റി. ഉമ്മന്‍ ഫോമായ്ക്ക് വന്‍ മുതല്‍ക്കൂട്ടായിരിക്കുമെന്നതിനു സംശയമില്ലെന്ന് ജയചന്ദ്രന്‍ രാമകൃഷ്ണനും വര്‍ഗീസ് ചുങ്കത്തിലും(കെസിഎഎല്‍എ) അഭിപ്രായപ്പെട്ടു.
Join WhatsApp News
വിദ്യാധരൻ 2014-06-24 08:36:34
ആര് നേതാവായാലും അമേരിക്കയിലുള്ള മലയാളി സമൂഹത്തെ അമേരിക്കയുടെ രാഷ്ട്ര നിർമ്മാണത്തിൽ പങ്കെടുപ്പിക്കാൻ കഴിയാത്തെടെത്തോളം കാലം, അമേരിക്കയിലെ ഏതു സംഘടനയും സ്വന്തം അസ്തിത്വത്തെ പൊക്കികാട്ടാനും അവരുടെ സ്ഥാപിത താത്പരിയങ്ങളെ കാത്തുസൂക്ഷിക്കാനുമുള്ള ഒരു വേദിയയെ കാണാൻ ചിന്തിക്കുന്ന മലയാളിക്ക് സാധിക്കുകയുള്ളൂ. നിങ്ങൾ ചെയ്യുന്ന മനുഷ്യകാരുണ്യ പ്രവർത്തനങ്ങൾ ശ്ലാഘനീയം തന്നെ. അതുപോലെ നഴ്സിംഗ് വിദ്യാഭാസത്തിനു വേണ്ടി വാതായനങ്ങൾ തുറന്നിട്ടുണ്ടെങ്കിൽ അതും. അന്തപ്പനും പീ. ടി. കുരിയനും വളരെ ശക്തമായി കഴിഞ്ഞകാലത്തിൽ അമേരിക്കയിൽ കുടിയേറിയ ഭാരതിയ്ർ ചെയ്യ്ത നല്ല കാരിയങ്ങളെക്കുറിച്ച് പറഞ്ഞപ്പോൾ ഒരു നേതാക്കൾപോലും അതിനു പ്രതികരിച്ചില്ല എന്നുള്ളത് ഏറ്റവും ഖേദകരം തന്നെ. ഒരു നേതാവിന് എല്ലാവരെയും ആകര്ഷിക്കാനുള്ള കഴിവും ദീർഘവീഷണവും ആവശ്യമാണ്. അന്തപ്പനും പീ ടീ കുരിയനും പറഞ്ഞതുപോലെ അവന്റെ അടുത്ത തലമുറ ഇവിടെ എങ്ങനെ ഈ സമൂഹവുമായി ഒത്തു ചേർന്ന് പോകുന്നു എന്നതിന് വഴി തുറക്കുകയാണ് വേണ്ടത്. ഇവിടെ കൌന്സിലർ ആയും ഡപ്പ്യുട്ടി മേയരായും, കൊണ്ഗ്രെസ്സ്കാരനായും ഒക്കെ മത്സരിക്കാൻ ധാരാളംപേര് മുന്നോട്ടു വരുന്നുണ്ട്. അവരെ സഹായിച്ചു അവസരങ്ങൾ ഒരുക്കുകയാണ് വേണ്ടത്. കഴിഞ്ഞ വര്ഷങ്ങളിലെ ഫോമാ ഫൊക്കാന മീറ്റിങ്ങുകൾ എടുത്താൽ എന്ത് ചെയ്യുത് എന്ന് അവകാശപ്പെടാം? കോടിക്കണക്കിനു ഡോളർ മുടക്കി നാട്ടിൽ നിന്ന് മന്ത്രിമാരെയും മത നേതാക്കളെയും കൊണ്ടുവന്നു വലിയ ഉത്സവം നടത്തുന്നതല്ലെതെ എന്ത് ചെയ്യുത്? ഉത്സവം വേണ്ടാ എന്ന് പറയുന്നില്ല. റിപ്പബ്ലിക്കാനും ടെമോക്രാട്ട്സും ഒക്കെ മാമാങ്കം നടത്താറുണ്ട്. അതെല്ലാം അവർ എന്ത് ചെയ്യുത് എന്ത് ചെയ്യ് എന്നൊക്കെ പറഞ്ഞും വാധിച്ചും ജനങ്ങളെ ധരിപ്പിച്ചതിനു ശേഷമ്മാണ് അമേരിക്കയുടെ കുടിയേറ്റ ചിരിത്രം പഠിക്കുന്നവർക്ക് ഒരിക്കലും അവഗണിക്കാനാവാത്ത ഒരു നേതാവാണ് ദിലീപ് സൗദു സിംഗ് എന്ന കൊണ്ഗ്രസ്സുമാൻ. 1957 തുടങ്ങി 1963 വരെ പൊതുരംഗത്തു പ്രവർത്തിച്ച ഇദ്ദേഹത്തിന്റെ ചരിത്രം പഠിക്കുന്നത് നേതാവാകാൻ ഓടി നടക്കുന്നവർക്കും, ഞങ്ങൾ അത് ചെയ്യുത് ഇത് ചെയ്യുത് എന്ന് അവകാശപ്പെടുന്നവര്ക്കും ഉൾക്കാഴ്ചയ നല്കും. ഇന്ന് നിങ്ങളും ഞാനും കൂടാതെ എഷ്യൻസും അനുഭവിക്കുന്ന കുടിയേറ്റത്തിനുള്ള അവസരങ്ങൾ ഉണ്ടാക്കി തന്നതിൽ ഈ ദീർഘദർഷിയുടെ പങ്കു വാക്കുകളില ഒതുക്കാവുന്നതല്ല. ഞങ്ങൾ വായനക്കാർക്ക് ഇതിനെക്കുറിച്ച് അല്പം അറിവുണ്ട്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക