Image

ആനന്ദന്‍ നിരവേലിനെയും ജോയി ആന്റണിയേയും വിജയിപ്പിക്കുക

എബി ആനന്ദ് Published on 24 June, 2014
ആനന്ദന്‍ നിരവേലിനെയും ജോയി ആന്റണിയേയും വിജയിപ്പിക്കുക
മയാമി : 2014-16 വര്‍ഷത്തെ ഫോമയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ശ്രീ.ആനന്ദന്‍ നിരവേലിനേയും ട്രഷറര്‍ സ്ഥാനാര്‍ത്ഥി ആയി മത്സരിക്കുന്ന ശ്രീ.ജോയി ആന്റണിയേയും വിജയിപ്പിച്ച് മയാമി കണ്‍വെന്ഷനു പരിപൂര്‍ണ്ണ പിന്‍തുണ നല്‍കണമെന്നു സൗത്ത് ഫ്‌ളോറിഡയിലെ സംഘടനകള്‍ സംയുക്തമായി അഭ്യര്‍ത്ഥിച്ചു. മാവും പ്ലാവും തെങ്ങും, നെല്ലിയും സമൃദ്ധമായി വളരുന്ന അമേരിക്കയെ കൊച്ചു കേരളമായ മയാമിയില്‍ പല മതസംഘടനകളും വളരെ വിജയകരമായി, കണ്‍വെന്‍ഷനുകള്‍ നടത്തിയിട്ടുണ്ട്. പക്ഷേ ഒരു സാംസ്‌കാരിക സംഘടനകളുടെയും കണ്‍വെന്‍ഷന്‍ ഇവിടെ നടത്തിയിട്ടില്ല. ദൈവത്തിന്റെ സ്വന്തം നാടാണ് കേരളമെങ്കില്‍, അമേരിക്കന്‍ മലയാളികളുടെ സ്വന്തം കേരളമാണ് മയാമി.

ഏതാണ്ട് രണ്ടായിരം മലയാളി കുടുംബങ്ങളുടെ പിന്‍തുണയുള്ള ഫോമയില്‍ മാത്രം അംഗത്വമുള്ള മൂന്നു സംഘടനകള്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി സംയുക്തമായി എടുത്തതീരുമാനമാണ്, ഫോമയുടെ അഞ്ചാമത് കണ്‍വെന്‍ഷന്‍ മയാമിയില്‍ നടത്തുകയെന്നത്. ഫോമയില്‍മാത്രം അംഗത്വമുള്ള, ഓര്‍ലാന്റോയിലെ ഒരുമ എന്ന സംഘടനയും ഇപ്പോള്‍ മയാമി കണ്‍വെന്‍ഷനു പിന്‍തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഫ്‌ളോറിഡയില്‍ ഉള്ള 6 സംഘടനകളില്‍, താമ്പ ഒഴികെയുള്ള 4 സംഘടനകളുടെ പിന്‍തുണയുമായിട്ടാണ് മയാമി എശ്‌സ്പ്രസ് ഫിലാഡല്‍ഫിയിയിലേക്കു യാത്രയാകുന്നത്.
കഴിഞ്ഞ 20 വര്‍ഷമായി കേന്ദ്രസംഘടനകളില്‍, വിവിധ പദവികളില്‍ പ്രവര്‍ത്തിച്ച പരിചയവും, കുറഞ്ഞ ചിലവില്‍ വന്‍വിജയവും, ലാഭകരവുമായ കെ.എച്ച്.എന്‍.എ.യുടെ 2013 ലെ മയാമി കണ്‍വെന്‍ഷന്റെ പ്രസിഡന്റ് പ്രവര്‍ത്തിച്ച് തന്റെ കഴിവു തെളിയിച്ച ശ്രീ.ആനന്ദന്‍ നിരവേല്‍, ഫോമയെ ഒരു പടി മുന്നോട്ടുകൊണ്ടു പോകുമെന്ന വിശ്വാസത്തിലാണ് ഫ്‌ളോറിഡ മലയാളികള്‍.
എം.കോം, എം.ബി.എ., ബിരുദധാരിയും കഴിഞ്ഞ 15 വര്‍ഷമായി മതസംഘടനയിലും, സാംസ്‌കാരിക സംഘടനയിലും ഒരു പോലെ പ്രവര്‍ത്തിച്ച് തന്റെ, നിസ്വാര്‍ത്ഥവും സത്യസന്ധവുമായ പ്രവര്‍ത്തികൊണ്ട് മയാമിലുള്ള മലയാളികള്‍ക്കു പ്രയങ്കരനായിമാറിയ ശ്രീ.ജോയി ആന്റണിയും ഫോയ്ക്കു മുതല്‍ക്കൂട്ടാകും.

ഒരു മാമ്പഴക്കാലത്ത് നാട്ടില്‍ വെക്കേഷനു പോകുന്ന പോലൊരു പ്രതീതി നിങ്ങളില്‍ ഉളവാക്കത്തക്കവിധം, ഒരു ഫൈവ് സ്റ്റാര്‍ ബീച്ച് റിസോര്‍ട്ടില്‍, ഒരു ഗംഭീര കണ്‍വെന്‍ഷനും, അതിനു ശേഷം കുറഞ്ഞ നിരക്കില്‍ ക്രൂസും, ടൂര്‍ പാക്കേജുകളും മയാമി കണ്‍വെന്‍ഷന്റെ പ്രത്യേകതകളാണ്.
എന്‍.എഫ്.ഐ.എ, എഐഎ, എന്നീ സംഘടനകളും, മറ്റു സംസ്‌കാരിക സംഘടനകളുമായി ഒത്തുചേര്‍ന്നു, നമ്മുടെ കോണ്‍സുലേറ്റിലെ പ്രശ്‌നങ്ങള്‍ക്കു ഡന്റഹിയില്‍ നിന്നും, പരിഹാരമുണ്ടാക്കുവാന്‍ ശ്രമിക്കും.

കഴിഞ്ഞ 2 വര്‍ഷമായി കണ്ടുവരുന്ന മലയാളി യുവതിയുവാക്കളുടെ മരണത്തിനും, തിരോധാനത്തിനും കാരണം കണ്ടുപിടിക്കാന്‍ ഫോമായുടെ നേതൃത്വത്തില്‍ ഒരു വിദഗ്ദ സമതിയെ നിയോഗിക്കും.

നമ്മുടെ മാതാപിതാക്കളോ, സഹോദരങ്ങളോ, അത്യാസന്ന നിലയില്‍ ആയാല്‍ അവരെ ജീവനോടെ ഒന്നു കാണാന്‍ നാട്ടിലേക്കു പോകുന്നത് സാധാരണമാണ്. പക്ഷേ ദിവസങ്ങളോളം അവരെക്കാണുവാന്‍ അനുവാദത്തിനായി ഹോസ്പിറ്റലില്‍ ലോബിയില്‍ ഇരിക്കേണ്ട ഗതികേട് പലര്‍ക്കുമുണ്ടാകുന്നതാണ്, ഇതിനു പരിഹാരമാകുവാന്‍ നോര്‍ക്കയില്‍ കൂടി കേരളാ ഗവണ്‍മെന്റില്‍ സമ്മര്‍ദം ചെലുത്തുന്നതായിരിക്കും.

രാഷ്ട്രീയത്തില്‍ അഭിരുചിയുള്ള നമ്മുടെ യുവതീയുവാക്കള്‍ക്കു പിന്‍തുണയും സഹായവും നല്‍കുന്നതായിരിക്കും.

കേരളത്തിലെ മലയോര പ്രദേശങ്ങളില്‍ ക്യാന്‍സര്‍ പ്രിവന്‍ഷന്‍ ആന്റ് ട്രീറ്റ്‌മെന്റ് ക്യാമ്പുകള്‍ നടത്തുന്നതായിരിക്കും.

കേരളത്തിലെ മലയോര പ്രദേശങ്ങളില്‍ ക്യാന്‍സര്‍ പ്രിവന്‍ഷന്‍ ആന്റ് ട്രീറ്റ്‌മെന്റ് ക്യാമ്പുകള്‍ നടത്തുന്നതായിരിക്കും.

ഫോമയ്ക്കു അഭിമാനിക്കാവുന്ന ഗ്രാന്റ് കാനിയന്‍ യൂണിവേഴ്‌സിറ്റിയുമായുള്ള ബന്ധം മുന്‍പോട്ടു കൊണ്ടുപോവുകയും യംങ്ങ് പ്രൊഫഷണല്‍ സമ്മിറ്റ് അുെത്ത പടിയിലേക്കു ഉയര്‍ത്തുകയും ചെയ്യും.
സംഘടനാ പ്രവര്‍ത്തനങ്ങളില്‍ കഴിവുതെളിയിച്ചിട്ടുള്ളതും ക്രിയാത്മകമായ കര്‍മ്മപരിപാടികളുമായി മുന്നോട്ടു വന്നിരിക്കുന്ന ശ്രീ.ആനന്ദന്‍ നിരവേലിനേയും ട്രഷററായി ശ്രീ.ജോയി ആന്റ്ണിയേയും നിങ്ങളുടെ വിലയേറിയ വോട്ടുകള്‍ നല്‍കി വിജയിപ്പിക്കണമെന്ന് നവകേരള പ്രസിഡന്റ് ശ്രീ.റെജി തോമസ്, കേരള സമാജം പ്രസിഡന്റ് ശ്രീ.ജോയി, പാം ബീച്ച് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ. ലൂക്കോസ് പൈനുംകന്‍, എന്നിവര്‍ സംയുക്തമായി അഭ്യര്‍ത്ഥിച്ചു.


ആനന്ദന്‍ നിരവേലിനെയും ജോയി ആന്റണിയേയും വിജയിപ്പിക്കുക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക