Image

ജെയിംസ് ഇല്ലിക്കല്‍- സജി കരിമ്പന്നൂര്‍ ടീമിന് വമ്പിച്ച ജനകീയ മുന്നേറ്റം

Published on 24 June, 2014
ജെയിംസ്  ഇല്ലിക്കല്‍- സജി കരിമ്പന്നൂര്‍ ടീമിന് വമ്പിച്ച ജനകീയ മുന്നേറ്റം
കേരളമെന്ന കൊച്ചു സംസ്ഥാനത്തു നിന്ന് പാശ്താത്യ സംസ്‌കാരത്തിന്റെ തൊട്ടില്ലം എന്ന് വിശേഷിപ്പിക്കപ്പെടുന്ന നോര്‍ത്ത് അമേരിക്കയിലേക്ക് മലയാളികള്‍ കുടിയേറിപ്പാര്‍ക്കുവാന്‍ തുടങ്ങിയിട്ട് അര നൂറ്റാണ്ടിലേറെയായി. സ്വതന്ത്ര മനസ്ഥിതിയോടെ, “വൃത്തികെട്ട രാഷ്ട്രീയ കുതികാല്‍ വെട്ടില്ലാതെ” പൊതുപ്രവര്‍ത്തനം നടത്തുവാന്‍ അമേരിക്കയിലെ മലയാളികള്‍  ആഗ്രഹിച്ച രീതിയിലുള്ള ഒരു സംഘടനയുടെ സ്വപ്നസാക്ഷാത്ക്കാരമാണ് 'ഫോമാ'  എന്ന ഓമനപ്പേരിലറിയപ്പെടുന്ന Federation of Malayalee Association of America. ഫോമയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ജെയിംസ് ഇല്ലിക്കലിനും, ട്രഷറര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന സജി കരിമ്പന്നൂരിലും അംഗസംഘടനകളുടെ പിന്തുണ ദിനം തോറും വര്‍ദ്ധിച്ചു വരുന്നു.

വിനയവും, ലാളിത്യവും കൈമുതലാക്കിയ ജെയിംസ് ഇല്ലിക്കല്‍-സജി-കരിമ്പന്നൂര്‍ ടീമിന്റെ ന്യൂയോര്‍ക്ക് മീറ്റിംഗ് അക്ഷരാര്‍ത്ഥത്തില്‍ വന്‍വിജയമായി മാറ്റിയിരുന്നു. ഫോമയെ ഹൃദയത്തിലേറ്റി സ്‌നേഹിക്കുന്ന അംഗങ്ങള്‍ ജയിംസ് ഇല്ലിക്കല്‍- സജി കരിമ്പന്നൂര്‍ ടീം വരുന്നതിലെ ഉണര്‍ച്ചയെപ്പറ്റി വാചാലരാവുന്നത് ന്യൂയോര്‍ക്കില്‍ ഏവരും കാണുകയുണ്ടായി. പ്രസ് ക്ലബ് മീറ്റിംഗില്‍, മുനവെച്ചുള്ള ചോദ്യങ്ങള്‍ക്കുള്ള മറുപടിയും, ഫോമയെ എങ്ങനെ നയിക്കും എന്നുള്ള വിവരണങ്ങളും ജെയിംസ് ഇല്ലിക്കലിന്റെ നേതൃത്വപാടവം തെളിയിക്കുന്നതായിരുന്നു.

തൊടുപുഴ സ്വദേശിയായ ശ്രീ.ജെയിംസ് ഇല്ലിക്കല്‍ 1984-ലാണ് അമേരിക്കയിലെത്തിയത്. 25 വര്‍ഷത്തെ പാരമ്പര്യമുള്ള മലയാളി അസ്സോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡായുടെ പ്രസിഡന്റായി രണ്ടു പ്രാവശ്യവും, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനായി രണ്ടു വര്‍ഷവും സേവനം അനുഷ്ടിച്ചിട്ടുണ്ട്. ഫോമായുടെ രൂപീകരണം മുതല്‍ അതിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന ഇല്ലിക്കല്‍, 2009 ല്‍ താമ്പായില്‍ നടന്ന ഫോമാ യൂത്ത് ഫെസ്റ്റിവല്‍ ഗ്രാന്‍ഡ് ഫിനാലെയുള്ള ചെയര്‍മാനായിരുന്നു. 2010-2012 കാലയളവില്‍ ഫോമയുടെ ഫ്‌ളോറിഡാ റീജിയണ്‍ ആര്‍വിപി ആയും ഇല്ലിക്കല്‍ പ്രവര്‍ത്തിച്ചു. 2007 ല്‍ ഇല്ലിക്കല്‍ താമ്പാ മലയാളി അസ്സോസിയേഷന്‍ പ്രസിഡണ്ടായിരിക്കുമ്പോഴാണ് ആദ്യമായി യൂത്ത് ഫെസ്റ്റിവല്‍ റീജിയണല്‍ വെലലില്‍ സംഘടിപ്പിക്കുന്നത്.

ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ്സ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഫ്‌ളോറിഡാ റീജിയണല്‍ ആര്‍വിപിയായും രണ്ടു തവണ പ്രവര്‍ത്തിച്ചു. 2012 ല്‍ ക്‌നാനായ കോണ്‍ഗ്രസ്സിന്റെ ഓര്‍ലാന്‍ഡോയില്‍ നടന്ന, ആയിരത്തിനടുത്ത് ഫാമിലികള്‍ പങ്കെടുത്ത നാഷ്ണല്‍ കണ്‍വെന്‍ഷന്റെ കണ്‍വെന്‍ഷന്‍ ചെയര്‍മാനായിരുന്നതും ശ്രീ.ജയിംസ് ഇല്ലിക്കലാണ്. നാലുമാസത്തെ സാവകാശത്തിലാണ് ഇങ്ങനെയൊരു കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചത്. ജാതിമത ഭേദമന്യേ സെന്‍ട്രല്‍ ഫ്‌ളോറിഡായിലെ എല്ലാ മലയാളി പരിപാടികള്‍ക്കും ഇല്ലിക്കലും, കരിമ്പന്നൂരും മുന്‍നിരയിലുണ്ട്.
അടുത്ത രണ്ടു വര്‍ഷത്തേക്ക് ഫോമയ്ക്ക് നേതൃത്വം കൊടുക്കുമ്പോള്‍ ജെയിംസ് ഇല്ലിക്കല്‍-സജി കരിമ്പന്നൂര്‍ ടീം മാനസികമായും ശാരീരികമായും സാമ്പത്തികമായും തയ്യാറെടുത്തു കഴിഞ്ഞു. മൂന്നു പതിറ്റാണ്ടുകാലത്തെ ഇരുവരുടേയും സംഘടനാ പ്രവര്‍ത്തനത്തിന്റെ അനുഭവ സമ്പത്ത് ഫോമയുടെ വളര്‍ച്ചയ്ക്കായി വിനിയോഗിക്കുമെന്ന് ഇരുവരും ഉറപ്പു നല്‍കുന്നു.
ജെയിംസ്  ഇല്ലിക്കല്‍- സജി കരിമ്പന്നൂര്‍ ടീമിന് വമ്പിച്ച ജനകീയ മുന്നേറ്റംജെയിംസ്  ഇല്ലിക്കല്‍- സജി കരിമ്പന്നൂര്‍ ടീമിന് വമ്പിച്ച ജനകീയ മുന്നേറ്റംജെയിംസ്  ഇല്ലിക്കല്‍- സജി കരിമ്പന്നൂര്‍ ടീമിന് വമ്പിച്ച ജനകീയ മുന്നേറ്റം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക