Image

ഫോമാ ഇലക്ഷന്‌ വിപുലമായ ഒരുക്കങ്ങള്‍

Published on 24 June, 2014
ഫോമാ ഇലക്ഷന്‌ വിപുലമായ ഒരുക്കങ്ങള്‍
ന്യൂയോര്‍ക്ക്‌: ഫോമാ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്‌ സുഗമമായും നിഷ്‌പക്ഷമായും നടത്താനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ്‌ കമ്മീഷണര്‍ ബേബി ഊരാളില്‍, കമ്മീഷണര്‍മാരായ തോമസ്‌ കോശി, രാജു വര്‍ഗീസ്‌ എന്നിവര്‍ അറിയിച്ചു. തികച്ചും സുതാര്യമായിരിക്കും ഇലക്ഷന്‍ പ്രക്രിയ. തങ്ങള്‍ തീര്‍ത്തും നിഷ്‌പക്ഷത പുലര്‍ത്തുന്നു.

ശനിയാഴ്‌ച ജനറല്‍ കൗണ്‍സില്‍ കഴിഞ്ഞാലുടനെയാണ്‌ ഇലക്ഷന്‍. മുന്നൂറോളം വോട്ടര്‍മാരുണ്ട്‌. മെയ് 25-നു വരെ ലഭിച്ച ഡെലിഗേറ്റ്‌സ് ലിസ്റ്റ് വച്ചാണു ഇലക്ഷന്‍. അതിനു ശേഷം ഡെലിഗേറ്റ്‌സിനെ മാറ്റാനോ പുതിയ ആളെ ചേര്‍ക്കാനൊ നല്‍കിയ യാതൊരു അപേക്ഷയും പരിഗണിക്കില്ലെന്നു കമ്മിഷന്‍ വ്യക്തമാക്കി.

പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ ആനന്ദന്‍ നിരവേല്‍, ജയിംസ്‌ ഇല്ലിക്കല്‍, വൈസ്‌ പ്രസിഡന്റായി വിന്‍സണ്‍ പാലത്തിങ്കല്‍, വിന്‍സെന്റ്‌ ബോസ്‌ മാത്യു, കുര്യന്‍ വര്‍ഗീസ്‌, സെക്രട്ടറിയായി ഷാജി എഡ്വേര്‍ഡ്‌, തോമസ്‌ ടി. ഉമ്മന്‍, ട്രഷററായി ജോയി ആന്റണി, സജി കരിമ്പന്നൂര്‍,
ജോയിന്റ് സെക്രട്ടറിയായി സ്റ്റാന്‍ലി വര്‍ഗീസ്, തോമസ് ഒലിയാം കുന്നേല്‍, ജോയിന്റ് ട്രഷററായി ഡോ. നിവേദ രാജന്‍ , ജോഫ്രിന്‍ ജോസ്, ജോസി കുരിശുങ്കല്‍  എന്നിവരാണ്‌ മത്സര രംഗത്തുള്ളത്‌.

നാഷണല്‍ കമ്മിറ്റിയില്‍ 15 പേര്‍ വേണ്ടിടത്ത്‌ 16 പേരുണ്ട്‌.
ഒരു റീജിയനില്‍ നിന്നു ആരും പത്രിക നല്‍കിയിട്ടില്ലാത്തതിനാല്‍, ഒരാളെ  ജനറല്‍ കൗണ്‍സിലില്‍ ഫ്‌ളോറില്‍ നിന്നു കണ്ടെത്തണം.  ചുരുക്കത്തില്‍ 14 സ്ഥാനങ്ങളിലേക്കാണു ഇപ്പോള്‍ 16 പേര്‍ പത്രിക നല്‍കിയിരിക്കുന്നത്.

ഒരു റീജിയണില്‍ നിന്ന്‌ രണ്ടുപേര്‍ക്ക്‌ മാത്രമേ നാഷണല്‍ കമ്മിറ്റിയില്‍ അംഗമാകാന്‍ പറ്റൂ. ന്യൂയോര്‍ക്ക്‌ മെട്രോ, എംപയര്‍ റീജിയനുകളില്‍ നിന്ന്‌ മൂന്നു പേര്‍ വീതം മത്സരിക്കുന്നു.
അവരില്‍ രണ്ടു പേരെ വീതം മൊത്തം വോട്ടര്‍മാരാണ്‌ തെരഞ്ഞെടുക്കുന്നത്‌. (Jose Varghese- Malayalee Asso of Staten Island;  Thomas K George-ROMA;  Shaji Mathew-KCANA, New York; Varghese K Joseph-IAMALI; A V Varghese-WMA; Thomas Mathew (Aniyan) YMA)
 
ഭാരവാഹികളില്‍ ആറും നാഷണല്‍ കമ്മിറ്റിയുടെ രണ്ടും അടക്കം എട്ടു സ്ഥാനങ്ങളിലേക്ക്‌ ഒരൊറ്റ ബാലറ്റ്‌ പേപ്പറാണ്‌. പ്രത്യേക നിറത്തിലുള്ളത്‌.

അഡൈ്വസറി ബോര്‍ഡിലും ഇലക്ഷനുണ്ട്‌. ചെയര്‍മാന്‍ സ്ഥാനത്തേക്ക്‌ ജോണ്‍ ടൈറ്റസ്‌, സജി ഏബ്രഹാം, വൈസ്‌ ചെയര്‍ ആയി ജോസഫ്‌ ഔസോ, ന്യൂജേഴ്‌സിയില്‍ നിന്നുള്ള ജോര്‍ജ്‌ ഏബ്രഹാം എന്നിവര്‍. സെക്രട്ടറി
സാം ഉമ്മനും ജോ. സെക്രട്ടറി സിബി ജെ. പാത്തിക്കലിനും എതിരില്ല.

ഇവരെ തെരഞ്ഞെടുക്കുന്നത്‌ അസോസിയേഷനുകളുടെ ഇപ്പോത്തെ പ്രസിഡന്റുമാര്‍, മുന്‍ പ്രസിഡന്റുമാര്‍, നിലവിലുള്ള എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗങ്ങള്‍ എന്നിവരാണ്‌. ഇതിനു പ്രത്യേക നിറത്തിലുള്ള ബാലറ്റ്‌ ഉണ്ട്‌.

അറ്റ്‌ലാന്റാ റീജിയണല്‍
വൈസ്‌  പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ അനു സുകുമാരന്‍, ജോണ്‍സണ്‍ ചെറിയാന്‍ എന്നിവര്‍ മത്സരിക്കുന്നു. ആ റീജിയനില്‍ നിന്നുള്ളവര്‍ക്ക്‌ മാത്രമാണ്‌ വോട്ട്‌. അതിനാല്‍ കുറച്ചു ബാലറ്റ്‌ മതി. അതും പ്രത്യേക നിറത്തിലുള്ളതായിരിക്കും.

കൃത്രിമമൊന്നും ഉണ്ടാക്കാതിരിക്കാനുള്ള സംവിധാനത്തോടെയാണ്‌ ബാലറ്റ്‌ തയാറാക്കിയിരിക്കുന്നത്‌. അതിന്റെ വിശദവിവരം പുറത്തു പറയില്ല. ജനറല്‍ കൗണ്‍സില്‍ നടക്കുന്ന മുറിക്കു സമീപം മറ്റൊരു മുറിയിലായിരിക്കും പോളിംഗ്‌. കണ്‍വന്‍ഷനില്‍ രജിസ്റ്റര്‍ ചെയ്‌ത ഐ.ഡി, സാധാരണ ഐ.ഡി എന്നിവ
കാണിച്ചാല്‍  മാത്രമേ അകത്തേക്ക്‌ കടത്തിവിടൂ. പോളിംഗ്‌ എപ്പോള്‍ തീരുമെന്നു ജനറല്‍ കൗണ്‍സിലില്‍ പറയും.

പോളിംഗ്‌ കഴിഞ്ഞാലുടന്‍ കൗണ്ടിംഗ്‌ അവിടെ വെച്ചുതന്നെ നടക്കും. സ്ഥാനാര്‍ത്ഥികള്‍ക്കും പ്രതിനിധികള്‍ക്കും പങ്കെടുക്കാം.

ജനറല്‍ കൗണ്‍സില്‍ കഴിയുന്നതോടെ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥികള്‍ക്കായി ഒരു ഡിബേറ്റ്‌ സംഘടിപ്പിക്കുന്നതാണ്‌ ഇത്തവണത്തെ പ്രത്യേകത. അമേരിക്കന്‍ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിന്റെ മാതൃകയില്‍ തന്നെ.

ഡെലിഗേറ്റ്‌സിനും പബ്ലിക്കിനും ചോദ്യങ്ങള്‍ ചോദിക്കാം. ചോദ്യം നേരത്തെ എഴുതി ബോക്‌സില്‍ ഇടണം. അതില്‍ നിന്ന്‌ ഇലക്ഷന്‍ കമ്മീഷന്‍ റാന്‍ഡം സെലക്ഷനിലൂടെ ചോദ്യം
തെരെഞ്ഞെടുക്കും. ചോദിക്കുന്ന സ്ഥാനാര്‍ത്ഥിക്ക്‌ രണ്ടു മിനിറ്റ്‌ നല്‍കും. എതിര്‍ സ്ഥാനാര്‍ത്ഥിക്ക്‌ ഉത്തരം പറയാന്‍ ഒരു  മിനിറ്റ്‌. ചോദ്യം രണ്ടു പേരോടും മാറി മാറിയായിരിക്കും ചോദിക്കുക.

വിജയികളെ പ്രഖ്യാപിച്ചു കഴിയുന്നതോടെ തങ്ങളുടെ ദൗത്യം തീരുമെന്നവര്‍ പറഞ്ഞു. പിന്നീട്‌ വിജയികളെ മാറ്റിപ്പറയാനോ ഒന്നും കമ്മീഷനു കഴിയില്ല. (ഈ പ്രശ്‌നമാണ്‌ ഫ്‌ളോറിഡയില്‍ സംഘടനയുടെ പിളര്‍പ്പിന്‌ കാരണമായത്‌.)

വാശിയോ വൈരാഗ്യമോ കൂടാതെ സൗഹാര്‍ദ്ദപരമായ മത്സരമാണ്‌ നടക്കുന്നതെന്നാണ്‌ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്ന്‌ മനസിലാകുന്നത്‌. അതിനാല്‍ സ്ഥാനാര്‍ത്ഥികളെ പ്രത്യേകം അഭിനന്ദിക്കുന്നു. തങ്ങളില്‍ നിന്ന്‌ എല്ലാവര്‍ക്കും ഒരേപോലെയുള്ള പെരുമാറ്റവും അവര്‍ വാഗ്‌ദാനം ചെയ്യുന്നു.

ഇതിനിടയില്‍ അടുത്ത ഇലക്ഷനില്‍
(2016) ഭാരവാഹികളെ മൂന്നുവര്‍ഷത്തേക്ക്‌ തെരഞ്ഞെടുക്കണമെന്ന നിര്‍ദേശം ജനറല്‍ കൗണ്‍സിലില്‍ ഉണ്ടായേക്കുമെന്നറിയുന്നു. മറ്റ്‌ കണ്‍വന്‍ഷനുകളൊന്നുമില്ലാത്ത വര്‍ഷം ഫോമാ കണ്‍വന്‍ഷന്‍ വരുന്നതിനുവേണ്ടിയാണിത്‌.
ഇപ്പോള്‍ 2014, 16,18,20...എന്നിങ്ങനെ ഈവന്‍ നമ്പര്‍ വരുന്ന വര്‍ഷങ്ങളിലാണ്‌ എല്ലാ കണ്‍വന്‍ഷനും. എന്നാല്‍ ഒരു തവണ മാത്രം കണ്‍വന്‍ഷന്‍ ഒരു വര്‍ഷത്തേക്ക്‌ ദീര്‍ഘിപ്പിച്ചാല്‍ ഇടയ്‌ക്കുള്ള വര്‍ഷം കണ്‍വന്‍ഷന്‍ നടത്താം. അതു ജനങ്ങള്‍ക്കെല്ലാം പ്രയോജന പ്രദമായിരിക്കും.

ഈ പ്രമേയം ജനറല്‍ കൗണ്‍സില്‍ അംഗീകരിക്കുമോ എന്നാണറിയേണ്ടത്‌. അതിന്റെ ഗുണം അടുത്ത ഭാരവാഹികള്‍ക്കല്ല, അതിനുശേഷം വരുന്നവര്‍ക്കാണ്‌- മൂന്നുവര്‍ഷം അവര്‍ക്ക്‌ കിട്ടും.
ഫോമാ ഇലക്ഷന്‌ വിപുലമായ ഒരുക്കങ്ങള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക