Image

ജോണ്‍ പി ജോണ്‍ ഫൊക്കാനയുടെ പുതിയ പ്രസിഡന്റ്‌

Published on 24 June, 2014
ജോണ്‍ പി ജോണ്‍ ഫൊക്കാനയുടെ പുതിയ പ്രസിഡന്റ്‌
ടൊറന്റോ: കാനഡയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനുകളില്‍ ഒന്നായ ടൊറന്റോ മലയാളീസമാജം ജനറല്‍ബോഡി യോഗം 2016ല്‍ നടക്കുവാന്‍ പോകുന്ന ഫൊക്കാനായുടെ ദേശീയ കണ്‍വെന്‍ഷന്‌ ടൊറന്റോ വേദിയാക്കണമെന്ന്‌ തീരുമാനിക്കുകയും അതിന്റെ പ്രസിഡന്റ്‌ സ്ഥാനാര്‍ത്ഥിയായി ജോണ്‍ പി. ജോണിന്റെ പേര്‌ നിര്‍ദേശിക്കുകയും ചെയ്‌തു.

1968 ല്‍ കേവലം 20 അംഗങ്ങളുമായി ആരംഭിച്ച ടൊറന്റോ മലയാളീ സമാജം ഇന്ന്‌ 500 ല്‍പരം അംഗങ്ങളും സ്വന്തമായി രണ്ടു ബില്‍ടിങ്ങ്‌കളും ഉള്ള വലിയ സംഘടനയായി വളര്‍ന്നു. 2009 മുതല്‍ കാനഡയിലെ അഞ്ചു മലയാളീ അസോസിയേഷനുകള്‍ ചേര്‍ന്ന്‌ കേരള പിറവി ആഘോഷം അമുചിതമായി ആഘോഷിക്കുവാന്‍ സാധിച്ചു. കോട്ടയം കളത്തിപ്പടി സ്വദേശിയായ ജോണ്‍ പി ജോണ്‍ ടൊറന്റോ മലയാളീ സമാജം പ്രസിടണ്ട്‌, സെക്രട്ടറി, ഫൊക്കാനാ ട്രസ്‌ടീ ബോര്‍ഡ്‌ അംഗം, ഫൊക്കാനാ വൈസ്‌ ചെയര്‍മാന്‍ എന്നിങ്ങനെ വിവിധ പദവികളില്‍ അനേകവര്‍ഷം വിജയകരമായ പ്രവര്‍ത്തനം കാഴ്‌ചവെച്ചിട്ടുള്ള വ്യക്തിത്വത്തിന്റെ ഉടമകൂടിയാണ്‌. സത്യസന്ധമായ പ്രവര്‍ത്തനശൈലിയിലൂടെ കാനഡയിലും മറ്റ്‌ അമേരിക്കന്‍ മലയാളി സംഘടനകളിലും പ്രിയങ്കരനായി മാറിയ ജോണ്‍ പി ജോണ്‍
ഫൊക്കാനയെ നയിക്കുവാന്‍ കഴിവുള്ളതും ശക്തനുമായ സംഘടനാ പ്രവര്‍ത്തകനുമാണ്‌.

പത്തനംതിട്ട ഏളംകുളം ഗുരുകുലം വിദ്യാ പീ0 ത്തില്‍ നിന്നും ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ജോണ്‍ പി ജോണ്‍ ബസേലിയോസ്‌ കോളേജില്‍ നിന്ന്‌ B.Scയും കാണ്‍പൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും സൂവോളജിയില്‍ മൂന്നാം റാങ്കോടുകൂടി ബിരുദാനന്തര ബിരുദവും നേടി. 1976 ല്‍ കാനഡയിലേക്ക്‌ കുടിയേറി. കനേഡിയന്‍ മാര്‍ത്തോമ ഇടവകയുടെ സജീവ അങ്ങമാണ്‌. ആന്‍ ജോണ്‍ ആണ്‌ സഹധര്‍മ്മിണി.

കാനഡയിലും അമേരിക്കയുടെ നാനാഭാഗത്തുമുള്ള ഭൂരിപക്ഷം സംഘടനകളും തനിക്ക്‌ പരിപൂര്‍ണ്ണ പിന്തുണ നല്‍കുന്നുണ്ടെന്ന്‌ ജോണ്‍ പി ജോണ്‍ അറിയിച്ചു.
ഫൊക്കാനാ കഴിഞ്ഞ കാലയളവില്‍ കൈവരിച്ച നേട്ടങ്ങള്‍ പ്രശംസനീയമാണെന്നും, അത്‌ ഒരു പടികൂടി മുന്നോട്ടു കൊണ്ടുപോകുവാന്‍ പരിശ്രമിക്കുമെന്നും പ്രസ്‌താവിച്ചു. 2014 ജൂലൈയില്‍ 3 മുതല്‍ 6 വരെ ഷിക്കാഗോയില്‍ നടക്കുന്ന കണ്‍വെന്‍ഷന്‍ വിജയിപ്പിക്കുകയാണ്‌ തന്റെ ആദ്യലക്ഷ്യമെന്നും, അതിന്‌ എല്ലാ വിവിധ സഹായസഹകരണങ്ങളും അദ്ദേഹം അഭ്യര്‍ത്ഥിക്കുകയും ചെയ്‌തു. കാനഡയിലുള്ള അഞ്ചു മലയാളിസംഘടനകളും ജോണ്‍ പി ജോണിന്റെ സ്ഥാനാര്‍ഥിത്വത്തെ പിന്തങ്ങുന്നതായി അറിയിച്ചു.

കാനഡ കണ്ടിട്ടുള്ളതില്‍ വെച്ച്‌ ഏറ്റവും വലിയ കണ്‍വന്‍ഷന്‍ നടത്തുന്നതിനായി കാനഡയിലെ വിവിധ എം.പിമാര്‍ കണ്‍വന്‍ഷനുവേണ്ട എല്ലാവിധ സഹായ സഹകരണങ്ങളും വാഗ്‌ദാനം ചെയ്‌തു.

ടൊറോന്റോ മലയാളി സമാജം, ഹാമില്‍റ്റണ്‍ മാലയാളി സമാജം, മിസ്സിസോഗ കേരള അസോസിയേഷന്‍, ബ്രാംപ്‌റ്റണ്‍ മലയാളി സമാജം, നയാഗ്രാ മലയാളി അസോസിയേഷന്‍ എന്നീ സംഘടനകളുടെ കൂട്ടായ പിന്തുണയോടുകൂടി അതിനാവശ്യമായ പ്രാരംഭനടപടികള്‍ ആരംഭിച്ചുകഴിഞ്ഞതായി ടൊറോന്റൊ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റും, ഫൊക്കാന ട്രസ്റ്റി ബോര്‍ഡ്‌ വൈസ്‌ ചെയര്‍മാനുമായ ജോണ്‍ പി. ജോണ്‍ അറിയിച്ചു.

Johnson Punchakonam (Orthodox TV News)
ജോണ്‍ പി ജോണ്‍ ഫൊക്കാനയുടെ പുതിയ പ്രസിഡന്റ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക