Image

ഫോമ സാഹിത്യപുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു

പ്രിന്‍സ്‌ മര്‍ക്കോസ്‌ Published on 25 June, 2014
ഫോമ സാഹിത്യപുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു
ന്യൂയോര്‍ക്ക്‌: ഫോമയുടെ ദേശീയ കണ്‍വന്‍ഷനോടനുബന്ധിച്ച്‌ അമേരിക്കന്‍ മലയാളികള്‍ക്കിടയിലെ സജീവ സാഹിത്യപ്രവര്‍ത്തകരുടെ തെരഞ്ഞെടുത്ത കൃതികള്‍ക്ക്‌ മലയാളസാഹിത്യ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. പുസ്‌തക രൂപത്തിലുളള സാഹിത്യ രചനകള്‍ക്കാണ്‌ മുന്‍പ്‌ പുരസ്‌കാരങ്ങള്‍ നല്‍കിയിരുന്നതെങ്കില്‍ ഇത്തവണ വിവിധ ഭാഷാ സാഹിത്യ പ്രേമികളുടെ അഭ്യര്‍ഥനകളെ മാനിച്ച്‌ ഓരോ സാഹിത്യ ശാഖയിലും ഒറ്റയായ രചനകള്‍ക്കും അവാര്‍ഡുകള്‍ നല്‍കുകയായിരുന്നു.

അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ സ്വന്തം ശൈലി കൊണ്ട്‌ സ്വന്തം തട്ടകം രൂപപ്പെടുത്തിയെടുത്ത ജോസ്‌ കാടാപുറം എഴുതിയ അച്ഛനുറങ്ങാത്ത വീട്‌ വീണ്ടും എന്ന ലേഖനത്തിനാണ്‌ ഈ വിഭാഗത്തില്‍ പ്രഥമസ്ഥാനം. ഡോ. ലൂക്കോസ്‌ മണ്ണിയോത്തിന്റെ വിജയത്തിന്റെ പോരാളികള്‍ ലേഖനവിഭാഗത്തില്‍ രണ്ടാമതെത്തി. എഴുത്തുകാരന്‍, മാധ്യമപ്രവര്‍ത്തകന്‍, ഫാമിലി കൗണ്‍സിലര്‍, ലീഡര്‍ഷിപ്പ്‌ ട്രെയ്‌നര്‍ തുടങ്ങി വിവിധ മേഖലകളില്‍ രാജ്യാന്തര പ്രശസ്‌തനാണ്‌ ഡോ. ലൂക്കോസ്‌ മണ്ണിയോത്ത്‌. പ്രശസ്‌ത മലയാള ചലച്ചിത്ര പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ശ്രദ്ധേയനായ തമ്പി ആന്റണി എഴുതിയ ഇടിച്ചക്ക പ്ലാമ്മൂട്‌ പോലീസ്‌ സ്‌റ്റേഷന്‍ എന്ന കൃതിയാണ്‌ നാടകവിഭാഗത്തില്‍ ഒന്നാമതെത്തിയത്‌. കവി, സിനിമ നിര്‍മ്മാതാവ്‌, നടന്‍ എന്നീ നിലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്‌ച വച്ചതിനൊപ്പം തന്നെ തമ്പി ആന്റണിയുടെ നാടക രചനയ്‌ക്കും അര്‍ഹിക്കുന്ന അംഗീകാരമായി.

പ്രവാസത്തിന്റെ ഗൃഹാതുരതയും കാല്‍പ്പനികതയുടെ സൗന്ദര്യബോധവും പിണഞ്ഞു ചേര്‍ന്ന കവിതയായ ഇണനാഗങ്ങള്‍ എന്ന കവിതയ്‌ക്കാണ്‌ കവിത വിഭാഗത്തില്‍ ഒന്നാം സ്ഥാനം. മലയാളി അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഫിലഡല്‍ഫിയയിലെ സജീവ അംഗം കൂടിയായ സോയാ നായര്‍ എഴുതിയ ഈ കവിതസമാഹാരത്തിന്‌ പുറമേ ഗീത രാജന്റെ നീയും ഞാനും, നമ്മള്‍ എന്ന കവിത സമാഹാരവും മീട്ടു ആര്‍ കലാമന്റെ എന്റെ പ്രണയം എന്ന കവിതയും രണ്ടാം സ്ഥാനങ്ങള്‍ പങ്കിട്ടെടുത്തു. മോഹസാന്ദ്രതകളുടെ വേറിട്ട അനുഭവമാണ്‌ ഗീത രാജന്റെ കവിതയെങ്കില്‍ മീട്ടുവിന്റെ വരികളില്‍ പ്രണയത്തിന്റെ അക്ഷയഭാവമാണ്‌ പൂവിട്ടു നില്‍ക്കുന്നതെന്ന്‌ ജഡ്‌ജിങ്‌ കമ്മിറ്റി അഭിപ്രായപ്പെട്ടു. ആസ്വാദനത്തിന്റെ പൂമുഖത്ത്‌ സ്വന്തം കാവ്യനിലാവൊഴുക്കാന്‍ എഴുത്തുകാരികള്‍ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. ഈ കവിതകള്‍ മലയാളത്തിന്റെ വേറിട്ട കാവ്യഭംഗി പ്രവാസികള്‍ക്ക്‌ പകര്‍ന്നു നല്‍കുന്നു.

Prince Markose, awards committee chair
പ്രശസ്‌ത പ്രവാസി നോവലിസ്‌റ്റ്‌ ആന്‍ഡ്രൂ പാപ്പച്ചന്റെ തലമുറകളെ തേടി എന്ന കൃതിക്കാണ്‌ നോവല്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം. നിരവധി കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ആന്‍ഡ്രൂ പാപ്പച്ചന്റെ ഏറ്റവും പുതിയ കൃതിയാണ്‌ തലമുറകളെ തേടി. പ്രമുഖ മാധ്യമപ്രവര്‍ത്തകനും കോളമിസ്‌റ്റുമായ ജോര്‍ജ്‌ തുമ്പയിലിന്റെ ദേശാന്തരങ്ങള്‍ സഞ്ചാരസാഹിത്യത്തില്‍ പകരക്കാരില്ലാതെ മുന്നിലെത്തി. അമേരിക്കന്‍ പ്രവാസികളെ ത്രസിപ്പിക്കുന്ന വിധത്തില്‍ കേരളത്തിന്റെ കാണാക്കാഴ്‌ചകള്‍ പങ്കുവയ്‌ക്കുന്ന പ്രകൃതിയുടെ നിഴലുകള്‍ തേടി എന്ന കേരളീയ യാത്രാവിവരണം മലയാളംപത്രത്തിലും, ഇ-മലയാളി വെബ്‌സൈറ്റിലും തുടര്‍ച്ചയായി പ്രസിദ്ധീകരിക്കുന്നു. ജന്മഭൂമിയുടെ വേരുകള്‍ തേടി, സമയരഥമുരുളുന്ന പുണ്യഭൂമി, എം.ടി: ഒരു പിറന്നാളിന്റെ ഓര്‍മ്മയ്‌ക്ക്‌, ഭൂമിക്കുമപ്പുറത്ത്‌ നിന്ന്‌ എന്നീ കൃതികള്‍ ജോര്‍ജ്‌ തുമ്പയിലിന്റേതായി പുറത്തു വന്നിട്ടുണ്ട്‌.

പ്രമുഖ ചെറുകഥാകൃത്ത്‌ ബാബു തോമസ്‌ തെക്കേക്കരയുടെ യാത്ര എന്ന ചെറുകഥയും സമാനതകളില്ലാത്ത സമ്മാനത്തിനര്‍ഹമായി. അനിത പണിക്കര്‍ രചിച്ച സര്‍പ്പഗന്ധികള്‍ എന്ന ചെറുകഥയ്‌ക്കാണ്‌ രണ്ടാം സ്ഥാനം. ചെറുകഥ സമാഹാരം വിഭാഗത്തില്‍ സാംസി കൊടുമണ്‍ എഴുതിയ ഇസ്‌മായിലിന്റെ സങ്കീര്‍ത്തനം എന്ന കൃതി ഒന്നാമതെത്തിയപ്പോള്‍ രണ്ടാം സമ്മാനത്തിന്‌ കോശി മലയിലിന്റെ മുയല്‍പ്പാടുകള്‍ എന്ന കഥാസമാഹാരം സ്വന്തമാക്കി.

സാഹിത്യ സെമിനാര്‍ അവാര്‍ഡ്‌ കമ്മിറ്റിയില്‍ പ്രിന്‍സ്‌ മര്‍ക്കോസ്‌, എബ്രഹാം തെക്കേമുറി, നീനാ പനക്കല്‍, റിനി മാമ്പലം, എ. സി. ജോര്‍ജ്‌ തുടങ്ങിയവര്‍ പ്രവര്‍ത്തിച്ചു.
ഫോമ സാഹിത്യപുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു
Join WhatsApp News
വോട്ടര്‍മാരെ ശ്രദ്ധിക്കൂ 2014-06-25 20:13:55
വോട്ടര്‍മാരെ ശ്രദ്ധിക്കൂ
തലക്കനമില്ലാത്ത, ധിക്കരമില്ലാത്തവര്‍ക്ക് വോട്ട് ചെയ്യു.
സമൂഹത്തിനു വേണ്ടി പ്രവര്‍ത്തിച്ച പാരമ്പര്യമുള്ളവര്‍ക്ക് വോട്ട്
പ്രവര്‍ത്തിക്കാന്‍ സമയം ഉള്ളവര്‍ക്ക് വോട്ട്
ആ കമ്മിറ്റി ചെയറും ഈ കമ്മിറ്റി ചെയറും ഒക്കെ ആയി കയ്യിട്ടു വാരാന്‍ കാത്തിരിക്കുനവര്‍ പിന്നിലുള്ളവരെ ജയിപ്പിക്കരുത്
വര്‍ഗീയക്കാരെ അടുപ്പിക്കരുത്.
RAJAN MATHEW DALLAS 2014-06-25 21:21:17
 
 അവാർഡ്‌ കിട്ടിയ സാഹിത്യ രചനകൾ ദയവായി ഒന്നുകൂടി പ്രസിദ്ധീകരിക്കുമോ ?
Truth man 2014-06-26 04:59:11
You must publish the judges photo like fokkana did.
Public should know who is the judges .
Truth man 2014-06-26 11:07:20
Congrats to all winners.
We would like to know the judges.The fomma  must publish their 
names and pictures .
സാഹിത്യ തിലകൻ 2014-06-26 13:06:31
ഇങ്ങനെ ബഹളം വയ്യ്ക്കാതെ എന്റെ സത്യവാനെ. അവര് എല്ലാ വിവരവും പുറത്തു വിടും. ഓരോത്തോരും നേടിയ മാർക്ക്, അവര് എഴുതിയ കൃതികൾ എല്ലാം പുറത്തു വരും. സത്യവാൻ വല്ലതും എഴുതി സമർപ്പിചിട്ടുണ്ടായിരുന്നോ? ഞാൻ ഒരെണ്ണം സമർപ്പിചിട്ടുണ്ടായിരുന്നു അത് അടുത്ത ഗാർബേജു കണ്ടയിനറിൽ നിന്ന് കിട്ടി. ഇവിടെ ആൾബാലോം പരിചയോം പണോം ഒക്കെ ഉണ്ടെങ്കിലെ ഒരു അവാർഡു ഇട്ടുകയുള്ള്. ഈ മലയാളിയിൽ പ്രസിദ്ധീകരിക്കാൻ പറ്റില്ല. വിദ്യാധരനെപ്പോലുള്ളവർ പുറത്തു വാളുമായി നില്ക്കുകയല്ലേ കൊല്ലാൻ. എന്നെന്റെ മോഹം സഫലീകരിക്കും? എന്നെന്റെ വീട്ടുകാരുടെ മുൻപിൽ നെഞ്ചുയർത്തിനിന്ന് പറയാൻ പറ്റും എനിക്കും അവാര്ഡ് കിട്ടിയെന്നു. എല്ലാം പണക്കാരായ എഴുത്തുകാർ നശിപ്പിക്കും എന്നാ തോന്നുന്നത്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക