Image

മലങ്കര സഭയില്‍ സമാധാനത്തിന്റെ കാറ്റോ? - ബ്ലെസണ്‍ ഹൂസ്റ്റണ്‍

ബ്ലെസണ്‍ ഹൂസ്റ്റണ്‍ Published on 26 June, 2014
മലങ്കര സഭയില്‍ സമാധാനത്തിന്റെ കാറ്റോ? - ബ്ലെസണ്‍ ഹൂസ്റ്റണ്‍
മലങ്കര സഭയില്‍ സമാധാനത്തിന്റെ കാറ്റ് വീശാന്‍ തുടങ്ങിയിരിക്കുന്നുവോ? പരിശുദ്ധ പാത്രിയര്‍ക്കീസ് അപ്രേം രണ്ടാമന്‍ ബാവ തന്റെ സ്ഥാനാരോഹണ ചടങ്ങിന്റെ സമാപനത്തില്‍ ജനങ്ങളോട് നല്‍കിയ സന്ദേശത്തില്‍ മലങ്കരസഭയിലെ സമാധാനവും യോജിപ്പുമുണ്ടാകാന്‍ തന്നാല്‍ കഴിയുന്ന എല്ലാ ശ്രമങ്ങളും നടത്തുമെന്ന് പറഞ്ഞതാണ് മലങ്കരയിലെ സമാധാനം അടുക്കുന്നുയെന്ന് ചിന്തിക്കാന്‍ കാരണം. മലങ്കരസഭയിലെ പ്രശ്‌നങ്ങളെക്കുറിച്ച് ഏറെ ബോധ്യമുള്ള ആ പിതാവിന്റെ വാക്കുകള്‍ ഏറെ പ്രാധാന്യമുണ്ടെന്നു തന്നെ കരുതാം. കാരണം ഇങ്ങനെയൊരു വാക്ക് ഇരുസഭകളില്‍ നിന്നുമുള്ള ഒരു മതനേതാക്ക ളും ഇതുവരെയും പറഞ്ഞിരുന്നില്ലായെന്നതാണ്. അത്രക്ക് സങ്കീര്‍ണ്ണമാണ് മലങ്കരയിലെ പ്രശ്‌നങ്ങള്‍.മലങ്കരസഭ കേസുകള്‍ക്ക് പ തിറ്റാണ്ടുകളുടെ പഴക്കമുണ്ട്. റോയല്‍ കോടതി കേസ്സ് വട്ടിപ്പണകേസ് ഒന്നും രണ്ടും സമുദായകേസുകള്‍ വിവിധ പള്ളിക്കേസുകള്‍ അങ്ങനെ നിരവധി കേസുകള്‍ മലങ്കരസഭയില്‍ നടന്നിട്ടുണ്ട്. സുപ്രീംകോടതിയിലുള്‍പ്പെടെ വിവിധ കോടതികളില്‍ നാനൂറോളം കേസുകള്‍ ഇപ്പോള്‍ കെട്ടികിടപ്പുണ്ടത്രെ. ഹൈക്കോടതിയില്‍ മാത്രം അ ന്‍പതില്‍ കൂടുതല്‍ മലങ്കരസഭാ കേസുകള്‍ കെട്ടിക്കിടപ്പുണ്ടെന്നാണ് കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ ഒരു റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. കീഴ്‌ക്കോടതിയില്‍ വിധി പറഞ്ഞ് അപ്പീല്‍ കൊടുത്തവയാണ് ഇതില്‍ പകുതിയോളം. ഇരുസഭകളും ഇതിനുവേണ്ടി ചിലവഴിച്ചത് കോടികളാണെന്നതാണ് ഏറെ രസകരം.വിജയ പരാജയങ്ങള്‍ ഇരുഭാഗത്തുമുണ്ടായിട്ടുണ്ടെങ്കിലും ഒരു വിധി പ്രസ്ഥാവനയില്‍ കൂടിയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല, കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. കോടതിവഴി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയാതെ വന്നപ്പോള്‍ മാധ്യസ്ഥര്‍ വഴിയും പ്രശ്‌നപരിഹാരം നടത്തുകയുണ്ടായി. ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരായ നിരവധി വ്യക്തികള്‍ മലങ്കരസഭയിലെ പ്രശ്‌നപരിഹാരത്തിനായി ശ്രമിക്കുകയുണ്ടായി. കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാര്‍ സഭാ തര്‍ക്കം പരിഹരിക്കാന്‍ മന്ത്രിസഭ ഉപസമിതിയെപ്പോലും നി യോഗിക്കുകയുണ്ടായി. ഇവര്‍ക്കാര്‍ക്കും സഭാ തര്‍ക്കം പരിഹരിക്കാന്‍ കഴിഞ്ഞില്ലായെന്നതാണ് സത്യം. ആരും വിട്ടുവീഴ്ചക്ക് തയ്യാറാകാത്തതാണ് ഇതിന് കാരണമെന്നത് പകല്‍ പോലെ സത്യമാണ്.

മലങ്കരസഭയിലെ കേസുക ളും തര്‍ക്കങ്ങളും കേവലം സ്വത്തുക്കള്‍ക്കുവേണ്ടി മാത്രമല്ല മറിച്ച് ആത്മീയാധികാരത്തിനും അംഗീകാരത്തിനും വേണ്ടി കൂടിയുള്ളതാണെന്നത് ഏറെ രസകരമായ ഒന്ന് തന്നെയാണഅ. ആ കമാന സുറിയാനി സഭയുടെ പ രമാധ്യക്ഷ്യനായ അന്ത്യോക്യന്‍ പാത്രിയര്‍ക്കീസിനെ കേരളത്തി ലെ യാക്കോബായ സഭക്കാര്‍ ത ങ്ങളുടെ പരമാധ്യക്ഷനായി അം ഗീകരിക്കുമ്പോള്‍ മലങ്കര ഓര്‍ ത്തഡോക്‌സ് സഭ കാത്തോലിക്കാബാവയെയാണ് അവരുടെ പരമാദ്ധ്യക്ഷനായി അംഗീകരിക്കുന്നത് അദ്ദേഹം മലങ്കരമെത്രാപ്പോലിത്താ കൂടിയാണ്. 1934-ലെ ഭരണഘടന പ്രകാരം മലങ്കര മെ ത്രാപ്പോലീത്തായും കാതോലിക്കാബാവയും ഒരാള്‍ തന്നെയാണ്. അധികാര വികേന്ദ്രീകരണമുണ്ടാകാതെയിരിക്കാനാണ് ഇ ങ്ങനെ ചെയ്യുന്നത്.

കത്തോലിക്കാബാവയ്ക്ക് ആത്മീയ നേതൃത്വവും മലങ്കര മെത്രാപ്പോലീത്തായ്ക്ക് ഭൗതിക അധികാരവുമാണ് നല്‍കുന്നത്. മലങ്കര സഭയുടെ ഭൗതിക സ്വത്തുക്കളുടെ മേലുള്ള അധികാരം മലങ്കരമെത്രാപ്പോലീത്തായ്ക്കാണുള്ളത്. അന്ത്യോക്യ പത്രീയര്‍ക്കീസിനെ ആത്മീയ പിതാവായി മലങ്കരസഭയിലുള്ള എല്ലാവരും അംഗീകരിക്കണമെന്നാണ് യാക്കോബായസഭ ആവശ്യപ്പെടുന്നത് അതുകൂടാതെ സഭയുടെ സ്വത്തുക്കളുടെ മേലുള്ള പങ്ക് തുല്ല്യമായി നല്‍കണമെന്നുമാണ്. മലങ്കര മെത്രാപ്പോലീത്തായും കത്തോലിക്ക ബാവയുമായ ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷനെ അന്ത്യോഖ്യയിലെ പാത്രീയര്‍ക്കീസും യാക്കോബായാ സഭയും തുല്യത കല്പിച്ച് അംഗീകരിക്കണമെന്നാണ ഓര്‍ത്തഡോക്‌സ് സഭ പറയുന്നത്. സ്വത്തുക്കളുടെ മേലുള്ള തര്‍ക്കവും അവര്‍ക്കും മറുവിഭാഗത്തിന്റെ പോലെയുണ്ട്. ചെറിയ കാര്യമെന്ന് പുറമെ തോന്നാമെങ്കിലും അത് ഏറെ സങ്കീര്‍ണ്ണം തന്നെയാണ് വഴക്കുകളും തര്‍ക്കങ്ങളും കോടതിയും കേസുമായി ഇരുസഭകളും മുന്നോട്ടുപോയിട്ട് ഒരു ശതാബ്ദിയോളമാകുന്നു. എന്നിട്ടും ഇരുസഭകളുടെയും ഐക്യവും സമാധാന വും കാണാക്കയംപോലെയാണ്. ഒരിക്കലും കൂട്ടിമുട്ടാത്ത സമാന്തര രേഖകള്‍പോലെയാണ് ഇരുസഭകളുടെ ഈ ഐക്യവും സ മാധാനവും എന്നതാണ് സത്യം.

ഇങ്ങനെ ഇരുസഭകളും ത മ്മില്‍ മല്‍സരവും വഴക്കുകളും തര്‍ക്കങ്ങളും കേസുകളും ഇരുഭാഗത്തും സാമ്പത്തികനഷ്ടം മാ ത്രമല്ല ആള്‍നാശവും വരുത്തിയിട്ടുണ്ടെന്നതാണ് ഒരു സത്യം. പ്രത്യേകിച്ച് കേരളത്തിന്റെ മധ്യവടക്കുഭാഗത്ത് ഇരുസഭകള്‍ക്കും സാന്നിധ്യമുള്ള പ്രദേശത്ത്. എന്തുകൊണ്ട് മലങ്കര സഭയില്‍ സമാധാനം ഉണ്ടാകുന്നില്ലായെന്ന ചോദ്യത്തിന് ഇരുസഭകളുടെയും നേതാക്കള്‍ക്ക് ഉത്തരമില്ലായെന്നതാണ് ഒരു വസ്തുത. അവര്‍ അംഗീകരിക്കണമെന്നും ഞങ്ങ ള്‍ക്കാവകാശപ്പെട്ടതാണ് സ്വത്തുക്കള്‍ എന്നുമുള്ള മറുപടികള്‍ മാത്രമായിരിക്കും ഇരുസഭകളിലെയും ഉത്തരവാദിത്വപ്പെട്ടവരു ടെ ഭാഗത്തുനിന്നുള്ള മറുപടി. ഇതെക്കുറിച്ച് ഇരുസഭകളുടെ യും ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്ന പലരോടും ചോ ദിച്ചപ്പോള്‍ കിട്ടിയ മറുപടിയായിരുന്നു ഇതെന്നു തുറന്നു തന്നെ പറയട്ടെ. വഴക്കുകളും കേസുകളുമായി ഏകദേശം നൂറ് വര്‍ഷത്തോളമായി ഇരുസഭകളും പോകുമ്പോള്‍ അത് ഇരുവര്‍ക്കും നഷ്ടങ്ങള്‍ മാത്രമാണുണ്ടാക്കിയിരിക്കുന്നതെന്നാണ് സഭാംഗങ്ങളില്‍പ്പെട്ടവരുടെപോലുമഭിപ്രായം. സഭാകേസുകള്‍ കാരണം പൂട്ടിയിട്ടിരുന്ന പ്രശസ്തമായ വടക്കന്‍ കേരളത്തിലെ ഒരു ദേവാലയത്തിലെ പത്തുലക്ഷത്തോളം രൂപ ചിതലരിച്ചത് കഴിഞ്ഞ വര്‍ഷം ഒരു പ്രമുഖ പത്രം പുറത്തുവിടുകയുണ്ടായി. സംഭാവനയായും കാണിക്കവഞ്ചിയില്‍നിന്നും ലഭിച്ച രൂപകോടതിയില്‍ കേസു നടക്കുന്നതിനാല്‍ വിനിയോഗിക്കാന്‍ കഴിയാതെയും ബാങ്കില്‍ നിക്ഷേപിക്കാന്‍ കഴിയാതെയും വന്നതിനെ തുടര്‍ന്ന് പള്ളിയുടെ സ്റ്റോര്‍ റൂമില്‍ കൂട്ടി യിട്ടിരുന്ന ആ പണമാണ് ചിതലരിച്ചത്. രോഗം വന്നാല്‍ പണമില്ലാത്തതുകാരണം ചികില്‍സിക്കാന്‍പോലും പറ്റാത്ത ഒരു നേ രത്തെ ആഹാരത്തിനുപോലും പണമില്ലാതെ വലയുന്നവരുടെ നാട്ടിലാണ് ഇങ്ങനെ പണം ചിതലരിച്ചത് പോകുന്നതെന്നുകേട്ടപ്പോള്‍ വളരെയേറെ ദുഃഖവും ലജ്ജയും തോന്നിപോയി, ക്രി സ്തുവിന്റെ അനുയായികളുടെ ഭാഗത്തുനിന്നാണല്ലോയെന്ന് ഓര്‍ത്ത്. അത് കൂടാതെ ലക്ഷങ്ങളാണ് വക്കീല്‍ ഫീസായി ഇരുസഭകളും ചിലവഴിച്ചിട്ടുള്ളത്. ഇങ്ങനെ വഴക്കുകളും കേ സുകളുമായി പോകുന്നതില്‍ പ്ര തിഷേധിച്ചും പ്രതികരിച്ചും മനോവിഷമത്തിലും ഇരുസഭകളുടെയും വടക്കന്‍ കേരളത്തിലുള്ള പള്ളികളില്‍ നിന്നുള്ളവരില്‍ കുറെപേര്‍ ഇതരസഭകളിലേക്ക് പോകുകപോലുമുണ്ടായിട്ടുണ്ട്. ഇങ്ങനെ ഇരുസഭകള്‍ക്കും ന ഷ്ടങ്ങള്‍ ധാരാളമാണ് അത് എല്ലാ കാര്യത്തിലും. ഇരുസഭകളുടെയും ബാവമാര്‍ അമേരിക്കന്‍ സന്ദര്‍ശനം നടത്തിയപ്പോ ള്‍ നടത്തിയ അഭിമുഖസംഭാഷണത്തില്‍ ഈ വിഷയങ്ങളെ കുറിച്ച് ഞാന്‍ പ്രതിപാദിക്കുകയുണ്ടായി. മലങ്കരസഭയില്‍ സ മാധാനം വേണമെന്ന് ഇരുവരും ആഗ്രഹിക്കുന്നുണ്ടെന്ന് തുറന്നുതന്നെ പറയുകയുണ്ടായി. എ ന്നാല്‍ അത് എങ്ങനെയെന്നത് ഒരു ചോദ്യചിഹ്നമായിതന്നെ കിടക്കുന്നു.

സഭാവഴക്കുകളും കേസുക ളും ജനങ്ങള്‍ക്കു മാത്രമല്ല കോടതികള്‍ക്കുപോലും മടുപ്പ് ഉണ്ടാക്കുന്നുയെന്നത് ഏതാനും നാളുകള്‍ക്ക് മുന്‍പ് വന്ന ഒരു കണ്ടെത്തലില്‍ കൂടി വ്യക്തമാക്കുകയുണ്ടായി. കോലഞ്ചേരി പള്ളിക്കേസ്സില്‍ അഡീഷണല്‍ ജില്ലാകോടതിയുടെ വിധിക്കെതിരെ കേരളഹൈക്കോടതിയില്‍ അപ്പീല്‍ പോയപ്പോള്‍ ആറ് ഡിവിഷന്‍ ബ ഞ്ചില്‍ അഞ്ചും വിസമ്മതിച്ചതാണ് ആ സംഭവം. സഭാ കേ സുകള്‍ വാദിക്കാന്‍ അഭിഭാഷകര്‍ക്കുപോലും ഇപ്പോള്‍ താല്പര്യമില്ലത്രെ. സഭയുടെ കേസു വാദിക്കാന്‍ പോയാല്‍ അപഹാസ്യരാകുമെന്നും അത് ആപത്തുപോലുമുണ്ടാക്കുമെന്നും മറ്റും അഭിഭാഷകരുടെയിടയില്‍ തന്നെ അഭിപ്രായമുള്ളതാണ് അതിന് കാരണമത്രെ. ഇങ്ങനെ മലങ്കര സഭയിലെ വഴക്കും കേസുകളും സമാധാനത്തിനുപകരം അസമാധാന വും അതൃപ്തിയും അരക്ഷിതാവസ്ഥയും മടിപ്പും വെറുപ്പും സാമ്പത്തിക നഷ്ടവും സൃഷ്ടിക്കുന്നുയെന്നത് ഒരു നഗ്നസത്യമാണ്. മലങ്കരസഭയില്‍ ശാശ്വത സമാധാനം ആഗ്രഹിക്കുന്നവര്‍ സഭക്കകത്ത് ധാരാളമാണ്. ഒരു പക്ഷെ ഇരുസഭകളിലെയും ഭൂരിഭാഗം പേരും അത്തരക്കാരാണ്. എന്നാല്‍ ഈ സമാധാനം എന്നുണ്ടാകുമെന്നത് ആര്‍ക്കും പറയാനോ പ്രവചിക്കാനോ കഴിയാത്തത് ഇവരെ ഏറെ വേദനിപ്പിക്കുക കൂടി ചെയ്യുന്നുയെന്നും പറയേണ്ടതാണ്. മലങ്കരസഭയില്‍ ശാശ്വതസമാധാനം ഉണ്ടാകാത്തത് ഇരുവിഭാഗങ്ങളിലുമുള്ള ചിലരുടെ പിടിവാശിയാണെന്നു പറയപ്പെടുന്നുണ്ട്. ഈ പിടിവാ ശി മാറിയാല്‍ സഭകള്‍ തമ്മില്‍ ഐക്യപ്പെടുകയും സമാധാനം ഉണ്ടാക്കുകയും ചെയ്യുമെന്നത് യാതൊരു സംശയവുമില്ലാത്ത കാര്യമാണ്. രണ്ടോ മൂന്നോ വ്യ ക്തികളുടെ പിടിവാശി സഭയി ലെ ഭൂരിഭാഗത്തിന്റെയും സമാധാനം കെടുത്തുന്നുയെന്നതാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്.

ക്രിസ്തുവിന്റെ മാര്‍ഗ്ഗത്തില്‍ സഞ്ചരിക്കുന്നവര്‍ ഇത്തരത്തില്‍ കലഹിക്കുന്നത് ക്രൈസ്തവ സന്ദേശത്തിന് തന്നെ എതിരാണെന്നു പറയേണ്ടതായിട്ടുണ്ട്. കേവലം വചനങ്ങള്‍ മാത്രമല്ല സ്വന്തം ജീവനെ തന്നെ ലോകത്തിനുവേണ്ടി ബലികഴിച്ച ക്രിസ്തുവി ന്റെ വാക്കുകള്‍ ക്രിസ്തുവിന്റെ അനുയായികള്‍ തന്നെ കേട്ടില്ലെന്നു നടിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയാത്തതും തന്നെയാണ്. സമാധാനപുത്രനായ ക്രിസ്തുവിന്റെ അനുയായികളുടെ കേസ് കേള്‍ക്കാന്‍ ഹിന്ദുവായ ഞാന്‍ വന്നതില്‍ ഞാന്‍ലജ്ജിക്കുന്നുയെന്ന് ഒരിക്കല്‍ ജസ്റ്റിസ്സ് വി.ആര്‍. കൃഷ്ണയ്യര്‍ പറയുകയുണ്ടായി. സഭ കേസുകള്‍ തന്റെ ബഞ്ചില്‍ വന്നപ്പോഴായിരുന്നു അദ്ദേഹം അത് പറഞ്ഞത്.

ജയിക്കാന്‍ മാത്രമല്ല തോല്‍ ക്കാനും പഠിക്കണമെന്നാണ് സഭയുടെ പരിശുദ്ധനായ പരിമല തിരുമേനി പഠിപ്പിച്ചിട്ടുള്ളത്. ജയിക്കുന്നതിനായി എന്തിനും ഏതിനും ആരെയും ഇല്ലായ്മ ചെയ്യുന്നതിനും ശ്രമിക്കുന്ന ലോകത്തെ കണ്ട് പറഞ്ഞതാണ് പരിശുദ്ധ പരിമലതിരുമേനി. ജയമെന്നതുമാത്രമാണ് ഇന്ന് ലോ കത്തിന്റെ മുദ്രാവാക്യം. ആ മു ദ്രാവാക്യത്തില്‍ ഈ വാക്കുകള്‍ നമ്മെ പലതും പഠിപ്പിക്കുന്നുണ്ട്. ലോകത്തെ ജയിക്കാനല്ല സാത്താനെ ജയിക്കാനാണ് ക്രിസ്തുവിന്റെ അനുയായികള്‍ ശ്ര മിക്കേണ്ടതെന്നായിരുന്നു പരിശുദ്ധ പരിമല തിരുമേനി പഠിപ്പിച്ചത്. വിട്ടുവീഴ്ചകളും ത്യാഗപൂര്‍ണ്ണമായ ജീവിതവും മാനദണ്ഡങ്ങളില്ലാത്ത ഐക്യപ്പെടലും ക്രിസ്ത്യാനിയുടെ ജീവിതത്തിന്റെ അടിസ്ഥാന തത്വങ്ങളില്‍ പ്രധാനപ്പെട്ടവയാണിത്. ഇതുപോലെ പിന്തുടര്‍ന്ന് ജീവിക്കുക എളുപ്പമല്ല എന്നാല്‍ അതിനായി ജീവിതത്തെ ചിട്ടപ്പെടുത്തിയാല്‍ വിശുദ്ധര്‍ക്കുമാത്രമല്ല സാധാരണകാര്‍ക്കും കഴിയും അങ്ങനെ ഒരു ജീവിതം നയിക്കുന്നിടത്ത് പരസ്പര ഐക്യവും സമാധാന വും കൈവരുംയെന്നു തന്നെ പ റയാം.

എന്നാല്‍ മലങ്കര സഭയില്‍ സമാധാനത്തിന്റെ കാറ്റ് വീശാന്‍ തുടങ്ങിയിരിക്കുന്നുയെന്നു പരിശുദ്ധ പാത്രിയര്‍ക്കീസ് അപ്രേം രണ്ടാമന്‍ ബാവയുടെ സന്ദേശത്തില്‍ ഉണ്ടെന്ന് പലരും കരുതുന്നുണ്ട്. പരിശുദ്ധ ബസ്സേലിയോസ് പൗലോസ് ദ്വിദീയന്‍ ബാവയും മലങ്കരസഭയില്‍ സമാധാനത്തിന് ശ്രമിക്കുന്നുയെന്ന് സോഷ്യല്‍ മീഡിയകളുള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ കൂടി വ്യക്തമാക്കുമ്പള്‍ മലങ്കരസഭയിലെ സമാധാനത്തിന്റെ വെള്ളരിപ്രാവ് തിരിച്ചെത്തമെന്ന് തന്നെ കരുതാം. അത് മലങ്കര സഭയില്‍ സ മാധാനമുണ്ടാക്കുപ്പോ പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഇരുസഭകളും ഐക്യപ്പെട്ടതാണ്. അതുപോലെയോരഖ്യം മലങ്കരസഭയില്‍ വ ന്നാല്‍ അതില്‍ ജനത്തേക്കാള്‍ സന്തോഷിക്കുന്നത് ദൈവപുത്രനായ യേശുക്രിസ്തുതന്നെയായിരിക്കും. കാരണം എന്റെ സമാധാനം ഞാന്‍, നിങ്ങള്‍ക്ക് തരുന്നുയെന്നും നിങ്ങള്‍ അത് ലോ കത്തിനുപകര്‍ന്നു നല്‍കണമെ ന്നും പറഞ്ഞ് ശിഷ്യന്മാര്‍ക്ക് ക്രിസ്തു നല്‍കിയ സമാധാനം അ വനെ പിന്തുടരുന്നവരും പാലിക്കുന്നുയെന്നതുതന്നെ.

മലങ്കരയിലെ സമാധാനം അ നിവാര്യമായതുതന്നെ പ്രശ്‌നങ്ങളും പ്രതിസന്ധികളും മത്സരവും എല്ലാം ഉണ്ടാകുക മനുഷ്യസഹജമാണ്. ക്രിസ്തുശിഷ്യന്മാരുടെ ഇടയില്‍പോലുമുണ്ടായിരുന്നു. എന്നാല്‍ അതെല്ലാം മറന്ന് അതിന് വിപരീതമായി പ്രവര്‍ത്തിക്കുകയും ചിന്തിക്കുകയും ചെയ്യുമ്പോഴാണ് ദൈവീക മഹത്വം അവിടെയാണ് ദൈവീകസാന്നിധ്യമുണ്ടാക്കുക. അതിനായി എല്ലാവരും ഒന്നിച്ചു പ്രവര്‍ത്തിക്കേണ്ടതാണ്. ഞാന്‍ കുറുകണം അവന്‍ വളരണം. ആ വാക്കുകള്‍ പ്രവര്‍ത്തിയില്‍ കൊണ്ടുവന്നാല്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകും.


മലങ്കര സഭയില്‍ സമാധാനത്തിന്റെ കാറ്റോ? - ബ്ലെസണ്‍ ഹൂസ്റ്റണ്‍
Join WhatsApp News
JOHNY 2014-06-27 08:32:54
Absolutely right thinking. Certain 'Nikrista Jeevikal' from both side don't want peace.
Ninan Mathullah 2014-06-27 11:39:41
What has happened in these two organization need to be a lesson for all organizations- both spiritual and secular. Instead of serving the needs of public, and loving the people in it, if the leadership focus changed to the love of the organization, this situation can arise. Leadership in the past loved the organization more than the people in it. Time was spent mostly in building up the organization. It is like spending time decorating the cage but forgetting to take care of the bird inside. This same situation, we can see now in many other organizations around us. The end result is, instead of leading the community and being a role model for other communities radiating the light of Christ, we see stunted growth, or a flickering candle stick struggling to stay lit.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക