Image

ഫൊക്കാന സമ്മേളനത്തില്‍ ആലപ്പുഴ ഡി.സി.സി. പ്രസിഡന്റ്‌ എ.എ.ഷുക്കൂര്‍

വര്‍ഗീസ്‌ പ്ലാമൂട്ടില്‍ Published on 27 June, 2014
ഫൊക്കാന സമ്മേളനത്തില്‍ ആലപ്പുഴ ഡി.സി.സി. പ്രസിഡന്റ്‌ എ.എ.ഷുക്കൂര്‍
ന്യൂജേഴ്‌സി: ജൂലൈ 4,5,6 തീയതികളില്‍ ഷിക്കാഗോയില്‍ നടക്കുന്ന ഫൊക്കാന കണ്‍വന്‍ഷനില്‍ പങ്കെടുക്കുവാനായി മുന്‍ എം.എഎയും ആലപ്പുഴ ഡി.സി.സി പ്രസിഡന്‍റുമായ എ.എ. ഷുക്കൂര്‍ അമേരിക്കയിലെത്തുന്നു. കെ.എസ്‌.യുവിലൂടെ പൊതു പ്രവര്‍ത്തനമാരംഭിച്ച ഷുക്കൂര്‍ കെ.എസ്‌.യു., യൂത്ത്‌ കോണ്‍ഗ്രസ്‌ തുടങ്ങിയ കോണ്‍ഗ്രസ്‌ പോഷകസംഘടനകളില്‍ നേതുസ്ഥാനങ്ങള്‍ വഹിച്ചു. കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍ സെക്രട്ടറിയായിരുന്ന ഷുക്കൂര്‍ യൂത്ത്‌കോണ്‍ഗ്രസ്‌ ആലപ്പുഴ ജില്ലാ സെക്രട്ടറിയായും ആലപ്പുഴ മുന്‍സിപ്പല്‍ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ഷുക്കൂര്‍ ആലപ്പുഴ നിയോജകമണ്ഡലത്തില്‍ നിന്നും കേറള നിയമസഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌.

വിവിധ നിലകളില്‍ കഴിഞ്ഞ നാലര ദശാബ്ദക്കാലം പൊതു പ്രവര്‍ത്തനത്തില്‍ സജീവ സാന്നിദ്ധ്യമായ ശ്രി ഷുക്കൂറിന്‌ അമേരിക്കയിലെ പ്രവാസി മലയാളികളുടെ അശംസകളും അഭിനന്ദനങ്ങളും അര്‍പ്പിക്കുന്നതോടൊപ്പം അദ്ദേഹത്തെ അമേരിക്കയിലേക്ക്‌ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നുവെന്ന്‌ ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ ന്യൂജേഴ്‌സി ചാപ്‌റ്റര്‍ സെക്രട്ടറിയും ഫൊക്കാന റീജണല വൈസ്‌ പ്രസിഡന്‍റുമായ സജി മാത്യു അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ സജി മാത്യുവുമായി ബന്ധപ്പെടാവുന്നതാണ്‌. നമ്പര്‍: 201 925 5763.
ഫൊക്കാന സമ്മേളനത്തില്‍ ആലപ്പുഴ ഡി.സി.സി. പ്രസിഡന്റ്‌ എ.എ.ഷുക്കൂര്‍
Join WhatsApp News
Aniyankunju 2014-06-27 20:11:50
Why only UDF leaders for FOKANA? I haven't yet seen any name from LDF leaders list. There should be a fairly equitable distribution of opportunities for various factions including BJP.
Truth man 2014-06-28 04:59:04
Hello Mr.Aniyan,no matter l.d.f or u.d.f or b.j.p.All are human being.If they have time they will come.let me tell you something
Why we should invite indian politician here.They will solve our
problem.What about OCI still ....."   I am not the member of fokkana or fomma but I like malayali I support them without party
Color or religion .
Mr. Idea 2014-06-28 08:34:54
അനിയൻകുഞ്ഞു പറയുന്നതുപോലെ ഒരു ബിഷപ്പ്, ഒരു സ്വാമി,ഒരു മന്ത്രി, ഒരു പഞ്ചായത്ത് മെംബർ, ഒരു സിനിമാ നടി ഒരു സിനിമാ നടൻ എന്നിവർ ഉണ്ടായിരിക്കണം . അങ്ങനെ വരുമ്പോൾ എല്ലാവർക്കും ഇഷ്ടം ഉള്ളവരുടെ കൂടെ നിന്ന് പടം എടുക്കുകയം പിറ്റേന്ന് ഒരു വാർത്തയായി പ്രസിദ്ധീകരിക്കുകയും ചെയ്യാമല്ലോ
Pappy 2014-06-29 10:34:39
ദാ, വരുന്നൂ മറ്റൊരു ജനസേവകൻ, അമേരിക്കയിൽ പോയിട്ടുള്ളവരുടെ പ്രശ്നങ്ങൾ നേരിട്ടു കണ്ടു മനസ്സിലാക്കാനും, അടുത്ത മന്ത്രിയാവുമ്പോൾ നടപടിയെടുക്കാനും! ചിരിച്ചോണ്ടു തന്നെ വരുന്നേ... ദാ, പടം നോക്ക്...
എവിടാ കിടപ്പ് എങ്ങോട്ടൊക്കെയാ ജനസേവകൻ പോകുന്നേന്നു നോക്കിക്കോണേ... കുഞ്ഞൂട്ടിയേ ... നീ എവിടാ...?

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക