Image

നിത്യ വസന്തമീ പ്രണയം !(കവിത: മെര്‍ലിന്‍ ചാക്കോ)

Published on 27 June, 2014
നിത്യ വസന്തമീ പ്രണയം !(കവിത: മെര്‍ലിന്‍ ചാക്കോ)
തോരാത്ത മഞ്ഞിന്‍ കണം പോലെ
തോരാതെ തോരുന്നു എന്‍ പ്രണയവും
നീ മെല്ലെയൊന്നു തൊട്ട നിമിഷം
നിലാ മഴയത്ത്‌ നീ തന്ന പ്രണയം
ആസ്വാദനത്തില്‍ ഞാന്‍ മുഴുകി ഇരുന്നു
എത്ര മാത്രം നിന്റെ സ്‌നേഹം എന്ന്‌ ഞാന്‍
ഓര്‍ത്തു, ഓര്‍മ്മകളുടെ ചെപ്പില്‍ ഞാന്‍ ഒളിച്ചു വെച്ചു
ആര്‍ദ്രമായി അലിഞ്ഞെന്‍ മാറ്‌
നിന്‍ മാറോടു ചേര്‍ന്ന്‌ നിന്ന നിമിഷം
അടര്‍ന്നു വീണു മഴ തുള്ളികള്‍
എന്റെ വിടര്‍ന്ന ചുണ്ടില്‍
തന്നു നീ ആയിരം കിനാക്കള്‍ എന്‍ മനസ്സില്‍
സഹസ്രം സ്വപ്‌നങ്ങള്‍ക്ക്‌ ഞാന്‍ ജന്മം കൊടുത്തു
നിന്നെ ഒരു നോക്ക്‌ കണ്ട മാത്രയില്‍
നിനചിരിക്കെ അരികിലെത്തിയ നിന്‍ സ്‌നേഹ സ്‌പര്‍ശം
നെഞ്ചില്‍ ഏറ്റി ഞാന്‍, അഴിഞ്ഞു പോകാത്ത നൂല്‍ ചരട്‌ പോലെ
മനസ്സില്‍ ഞാന്‍ വരിഞ്ഞു മുറുക്കി നിന്റെ പ്രണയം
ഒരിക്കലും പിണഞ്ഞു പോകാതെന്നോണം
വിളക്കി ചേര്‍ത്ത വെള്ളിയരഞ്ഞാണം പോലെ
നിന്നെയും ഞാന്‍ അലിയിച്ചു ചേര്‍ത്തു
മനസ്സിന്റെ ശ്രീകോവിലില്‍ നിത്യ ഹരിതപ്രണയമായി
നിറമാര്‍ന്ന ശലഭത്തെ പോല്‍ പകീട്ടാര്‍ന്നു എന്റെ ഹൃദയവും
തംബുരു മീട്ടി എന്റെ ഹൃദയ തന്ത്രികള്‍
കാത്തിരിക്കും ഞാന്‍ എന്നും നിനക്കായി മാത്രം പ്രിയ തോഴ
നിന്‍ വരവും കാത്തു ഈ ഉമ്മറ പടിയില്‍ !
നിത്യ വസന്തമീ പ്രണയം !(കവിത: മെര്‍ലിന്‍ ചാക്കോ)
Join WhatsApp News
വിദ്യാധരൻ 2014-06-27 20:26:35
എവിടെ നിന്ന് വന്നീ പ്രണയം പടർന്നു കേറുന്നു നെഞ്ചിലും കരളിലും എവിടെയാണിതിന്റെ ഉത്ഭവം മഴക്കാറിലും മഞ്ഞിലും വിരിഞ്ഞിടുന്നു നീയൊരു പത്മമായി മറക്കുവാൻ ശ്രമിക്കുകയായിരുന്നു ഞാനാ പഴയ പ്രണയ ബന്ധംമൊക്കെയും എന്നാൽ തളിർത്തിടുന്നു ഞാൻ അറിഞ്ഞിടാതെ തകർത്തും പെയ്യും മാരിയിൽ കവിത വായിച്ചിരിക്കുംമ്പോളീതിണ്ണയിൽ ഹൃദയ കോണിൽ എവിടെയോ അമർന്നിരുന്ന പ്രണയ ചിന്തകൾ
vaayanakkaaran 2014-06-28 22:12:58
പ്രിയന് മാത്രം ഞാന്‍ തരും
മധുരമീ പ്രണയം
കരളിനീഴഴകില്‍ തോടും
കവിത ഈ പ്രണയം
അതിലൂറും ഈണമോഴുകും
പ്രണയ മുന്തിരികള്‍ പൂക്കും
എന്റെ
പ്രിയന് മാത്രം ഞാന്‍ തരും
മധുരമീ പ്രണയം
കരളിന്‍ ഈഴഴകില്‍ തോടും
കവിത ഈ പ്രണയം  (റോബിൻ ഹുഡ്) 

കവിത എഴുതിക്കഴിഞ്ഞ് വീണ്ടും വീണ്ടും എഡിറ്റ് ചെയ്ത് ആവശ്യമില്ലാത്തതെല്ലാം നിഷ്കാരുണ്യം വെട്ടിക്കളയണം മെർളിൻ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക