Image

വിമാനത്തിന്‌ ബോംബ്‌ ഭീഷണി: മലയാളി നേഴ്‌സിനെ വിട്ടയച്ചു

Published on 01 July, 2014
വിമാനത്തിന്‌ ബോംബ്‌ ഭീഷണി: മലയാളി നേഴ്‌സിനെ വിട്ടയച്ചു
ന്യൂഡല്‍ഹി: കൊച്ചിയില്‍ നിന്ന്‌ ഡല്‍ഹിയിലേക്ക്‌ പോയ എയര്‍ഇന്ത്യ വിമാനം ബോംബ്‌ ഭീഷണിയെ തുടര്‍ന്ന്‌ ബാംഗ്‌ളൂരില്‍ ഇറക്കിയ സംഭവത്തില്‍ വിമാനത്തിലുണ്ടായിരുന്ന മലയാളി നഴ്‌സിനെ ഡല്‍ഹി പൊലീസ്‌ ചോദ്യം ചെയ്‌ത ശേഷം വിട്ടയച്ചു. സംഭവവുമായി ബന്ധപ്പെട്ട്‌ അസ്വാഭാവികമായൊന്നും ഇല്ലെന്ന്‌ കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ പെണ്‍കുട്ടിയെ വിട്ടയച്ചത്‌.

കൊച്ചി നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും തിങ്കളാഴ്‌ച രാത്രി എട്ട്‌ മണിക്ക്‌ പുറപ്പെട്ട എയര്‍ ഇന്ത്യാ വിമാനത്തിനാണ്‌ ബോംബ്‌ ഭീഷണി സന്ദേശം ലഭിച്ചത്‌. തുടര്‍ന്ന്‌ വിമാനം അടയന്തിരമായി ബാംഗ്‌ളൂരില്‍ ഇറക്കി. 156 യാത്രക്കാരെയും ഏഴു ജീവനക്കാരെയും എമര്‍ജന്‍സി എക്‌സിറ്റിലൂടെ പുറത്തിറക്കിയ ശേഷം സുരക്ഷാ ഉദ്യോഗസ്ഥര്‍ രണ്ട്‌ വട്ടം വിമാനത്തില്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല.

വിമാനം വൈകുന്നതിനാല്‍ താന്‍ അമ്മയ്‌ക്ക്‌ മൊബൈലില്‍ ഒരു സന്ദേശം അയച്ചിരുന്നതായി പെണ്‍കുട്ടി പറഞ്ഞു. വിമാനം വൈകുന്നതിന്റെ കാരണം അന്വേഷിക്കാന്‍ സുഹൃത്ത്‌ പ്രതീഷിനോട്‌ പറയണം എന്നായിരുന്നു സന്ദേശം. അതുപ്രകാരം പ്രതീഷ്‌ വിമാനത്താവളത്തില്‍ ഫോണ്‍ ചെയ്‌ത്‌ അന്വേഷിച്ചു. വിമാനം വൈകുന്നത്‌ എന്തു കൊണ്ടാണെന്ന്‌ പ്രതീഷ്‌ ചോദിച്ചു. അപകടം വല്ലതും സംഭവിച്ചുവോ എന്നും പ്രതീഷ്‌ എയര്‍പോര്‍ട്ട്‌ അധികൃതരോട്‌ ചോദിച്ചു. ഇങ്ങനെ ചോദിച്ചതാണ്‌ വിമാനത്തില്‍ ബോംബ്‌ വച്ചുവെന്ന തെറ്റിദ്ധാരണയ്‌ക്ക്‌ ഇടയാക്കിയതെന്നാണ്‌ കരുതുന്നത്‌.

അതേസമയം ഡല്‍ഹിയിലെ ആശുപത്രിയില്‍ ജോലിയുള്ള യുവതിയുടെ സുഹൃത്തായ പ്രതീഷിനെ നെടുമ്പാശേരി പൊലീസ്‌ ചോദ്യം ചെയ്‌തു.
Join WhatsApp News
pappy 2014-07-02 06:22:55
ഇവന്റെ ഒരു വിമാനം.... ഇവന്മാരുടെ ഒരു സംശയമേ...! ഇവന്റെ വിമാനത്തിൽ കയറിയാൽ, "ഇതെന്താ പറക്കാത്തെ, ഇവിടെക്കിടന്നാ മതിയോ", എന്നൊന്നും ചോദിക്കാൻ വയ്യാ? പോലീസ് ഉടനെ വിമാനം താഴ്ത്തി ചോദ്യം ചെയ്യും? ഇവന്മാർക്ക് കാപ്പിക്കമ്പ് കഷായം വേണ്ടിയിരിക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക