Image

ജൂലൈ ഫോര്‍ത്ത്‌ (കവിത: മോന്‍സി കൊടുമണ്‍)

Published on 02 July, 2014
ജൂലൈ ഫോര്‍ത്ത്‌ (കവിത: മോന്‍സി കൊടുമണ്‍)
പാറിപ്പറന്നിരുന്ന തുമ്പി ഞാന്‍
പണ്ട്‌
എന്റെ മൃദുലമാം വാലില്‍
നൂല്‍കെട്ടി ആവോളം
കല്ലുകള്‍ പൊക്കിയെടുപ്പിച്ചു
ധന്യാഢ്യനായ്‌ നീ....

വികലമാക്കിയ
എന്റെ വാലിനും ചിറകിനും
ഇന്നു പറന്നുയരാന്‍ കഴിയാത്ത
നിയമച്ചരടുകള്‍
ക്രൂരവിനോദക!
ഇന്നും ഞാന്‍ പെറുക്കും
കല്ലുകളില്‍ നൂറില്‍ മുപ്പതോളം
നിനക്കു നിര്‍ബന്ധ നിയമനികുതി
അതിലൊട്ടുമില്ലേ വിയര്‍പ്പിന്‍ ഗന്ധം
അന്നു നീ എന്റെ പിറകില്‍ ബന്ധിച്ച
ചരടിനും ചങ്ങലയ്‌ക്കും
ഇന്നുമില്ല വിശ്രമം
അനുസ്യൂതമതിന്നും ചലിക്കുന്നു
അനന്തമായൊരു മെഗാസീരിയല്‍പോല്‍!
ജൂലൈ ഫോര്‍ത്ത്‌ (കവിത: മോന്‍സി കൊടുമണ്‍)
Join WhatsApp News
വിദ്യാധരൻ 2014-07-02 20:31:21
സാധാരണക്കാരന്റെ നെഞ്ചിൽ ചവുട്ടി നിന്നാണ് ഇന്ന് പലരും തുമ്പിയെ പറപ്പിക്കുന്നത്. നിയമത്തിന്റെ, നികുതിയുടെയും, വിയര്പ്പിനോപ്പം വേതനം കൊടുക്കാതെയും വലിയ് ഉരുളൻ കല്ലുകൾ എടുക്കാനായി അവനെ അഭ്യസിപ്പിക്കുകയായിരിക്കും. വലിയോരാശയത്തെ ചെറിയ കവിതയിൽ ഒതുക്കിയിരിക്കുന്നു . നന്നായിരിക്കുന്നു.
Truth man 2014-07-03 04:37:03
Still no freedoms even the July 4th ..we are still slave
Nice poem even short with big idea.   Thanks
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക