Image

ശരത്‌ പവാറിന്റെ ചെകിട്ടത്ത്‌ അടിച്ചയാള്‍ക്ക്‌ ക്രാന്തിസേനയുടെ സമ്മാനം

Published on 24 November, 2011
ശരത്‌ പവാറിന്റെ ചെകിട്ടത്ത്‌ അടിച്ചയാള്‍ക്ക്‌ ക്രാന്തിസേനയുടെ സമ്മാനം
ന്യൂഡല്‍ഹി: കേന്ദ്ര കൃഷിമന്ത്രി ശരത്‌ പവാറിന്റെ ചെകിട്ടത്ത്‌ അടിച്ചയാള്‍ക്ക്‌ സമ്മാനം. ഭഗത്‌സിംഗ്‌ ക്രാന്തിസേനയാണ്‌ പാരിതോഷികം പ്രഖ്യാപിച്ചത്‌. 17,000 രൂപയാണ്‌ പാരിതോഷികമായി നല്‍കുമെന്ന്‌ സംഘടയുടെ ഭാരവാഹികള്‍ അറിയിച്ചു.

സംഭവത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും ബി.ജെപിയും അപലപിച്ചു. പവാറുമായി പ്രധാനമന്ത്രി ഫോണില്‍ സംസാരിച്ചുവെന്നും പ്രധാനമന്ത്രിയുടെ ഓഫീസ്‌ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക