Image

മാവോ നേതാവ്‌ കിഷന്‍ജി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

Published on 24 November, 2011
മാവോ നേതാവ്‌ കിഷന്‍ജി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
കൊല്‍ക്കത്ത: മുതിര്‍ന്ന മാവോ നേതാവ്‌ കൊട്ടേശ്വര്‍ റാവു എന്ന കിഷന്‍ജി പശ്ചിമ ബംഗാളിലെ ജംഗല്‍ മഹലില്‍ സുരക്ഷാ സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. കിഷന്‍ജിയോടൊപ്പമുണ്ടായിരുന്ന മറ്റ്‌ നാലു മാവോയിസ്റ്റുകളും ജാംബൂനി മേഖലയില്‍ നടന്ന വെടിവെപ്പില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്‌. മിഡ്‌നാപൂരിലെ പടിഞ്ഞാറ്‌ ജര്‍ഗ്രം കാടുകളില്‍ 48 മണിക്കൂറായി നടക്കുന്ന തെരച്ചിലിനൊടുവില്‍ നടന്ന രൂക്ഷമായ ഏറ്റുമുട്ടലിലാണ്‌ കിഷന്‍ജിയും നാല്‌്‌ മാവോയിസ്റ്റകേളും കൊല്ലപ്പെട്ടത്‌. 1956ല്‍ ആന്ധ്രാപ്രദേശില്‍ ജനിച്ച കോടേശ്വര റാവുവാണ്‌ പിന്നീട്‌ കിഷന്‍ജി എന്ന പേരില്‍ മാവോയിസ്‌റ്റുകളുടെ അനിഷേധ്യ നേതാവായി വളര്‍ന്നത്‌.

എട്ടുമാസമായി പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാത്ത കിഷന്‍ജി, മാര്‍ച്ച്‌ 26ന്‌ ബംഗാളിലെ മിഡ്‌നാപ്പൂര്‍ ജില്ലയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്നു കൊല്ലപ്പെട്ടതായി അഭ്യൂഹമുണ്ടായിരുന്നു. മറ്റൊരു മാവോ നേതാവായ സുചിത്ര മഹാതോക്ക്‌ വേണ്ടി തെരച്ചില്‍ തുടരുകയാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക