Image

ക്‌നാനായ സമ്മേളനത്തില്‍ മാധ്യമങ്ങള്‍ക്ക്‌ അവഗണന

Published on 05 July, 2014
ക്‌നാനായ സമ്മേളനത്തില്‍ മാധ്യമങ്ങള്‍ക്ക്‌ അവഗണന
ചിക്കാഗോ: അമേരിക്കയില്‍ ഏറ്റവും അധികം മലയാളികള്‍ പങ്കെടുക്കുന്ന സമ്മേളനമായ ക്‌നാനായ കാത്തലിക്‌ അസോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ (കെ.സി.സി.എന്‍.എ) സമ്മേളനത്തില്‍ മാധ്യമങ്ങള്‍ക്ക്‌ അവഗണന.

മുന്‍കാലങ്ങള്‍ക്ക്‌ വിപരീതമായി മാധ്യമങ്ങളെ സമ്മേളനത്തിലേക്ക്‌ ക്ഷണിക്കുകയുണ്ടായില്ല. ക്‌നാനായ സമുദായത്തില്‍ പെട്ടവരും മാധ്യമ രംഗത്ത്‌ സജീവരായവരെയും അവഗണിച്ചു.

ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ മാത്യു മൂലക്കാട്ട്‌ തുടങ്ങിയവര്‍ പങ്കെടുക്കുന്ന സമ്മേളനമെന്ന നിലയ്‌ക്ക്‌ കെ.സി.സി.എന്‍.എ കണ്‍വന്‍ഷന്‍ ഒരു ജനകീയ കണ്‍വന്‍ഷനാണ്‌. രഹസ്യകാര്യങ്ങളൊന്നും അവിടെ ചര്‍ച്ച ചെയ്യുന്നുമില്ല. അപ്പോള്‍ പിന്നെ മാധ്യമങ്ങളെ പാടെ അവഗണിച്ചതെന്തിനെന്ന്‌ വ്യക്തമല്ല. സാമുദായിക കാര്യങ്ങളോ, സംഘടനാ കാര്യങ്ങളോ ചര്‍ച്ച ചെയ്യുന്ന സെഷനില്‍ മാധ്യമങ്ങളെ പങ്കെടുപ്പിക്കാതിരുന്നാല്‍ അത്‌ മനസിലാക്കാവുന്നതേയുള്ളൂ. ആത്മീയവും മതപരവുമായ കാര്യങ്ങള്‍ അറിയാന്‍ ഏവര്‍ക്കും താത്‌പര്യമുള്ളതാണ്‌. അവ മാധ്യമങ്ങള്‍ വഴി ജനങ്ങള്‍ അറിയുന്നതിനു വിലക്കിയതിലുള്ള യുക്തി എന്തെന്ന്‌ മനസിലാകുന്നില്ല.
Join WhatsApp News
cmc 2014-07-06 04:21:32
മാധ്യമങ്ങൾ കുളം കലക്കികൾ ആണ്. വിളിക്കാത്ത വിരുന്നിൽ പങ്കെടുക്കണമെന്ന് വാശി പിടിക്കരുത്.
Jack Daniel 2014-07-06 11:30:07
This is a spiritual meeting. We don't need any media there.
amaran 2014-07-06 19:15:40
no media wants your inner family fight/ the commentor cmc x knanaya
സംശയം 2014-07-07 06:33:05
ഭക്തന്മാർ സ്പിരിറ്റിലാകുംമ്പോൾ മറുഭാഷ സംസാരിക്കാൻ തുടങ്ങും. അതുകൊണ്ടായിരിക്കാം മാധ്യമക്കാർ വേണ്ടാന്നു വച്ചത്. എല്ലാരും സ്പിരിറ്റിലായാൽ എന്ത് ചെയ്യും?
Joe M. 2014-07-07 10:48:02
കുളം കലക്കുന്നത് മീൻ പിടിക്കാനും! മീൻ തിന്നിട്ടു പിന്നെ ഒരു പണിയും കൂടിയുണ്ട്, കൈ കഴുകീട്ടു നമുക്ക് നേരെ നിന്നൊരു തുപ്പും തരും. -ക്കെംഅപ്പ്...
Jomet 2014-07-07 14:31:50

Very good...we don't need any any agents there.... Good that KCCNA took a decision like that. KCCNA should edit and give relevant news to out side world 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക