Image

പ്രീതി സിന്റ പീഡന കേസ്‌ പിന്‍വലിക്കുന്നതായി വാര്‍ത്തകള്‍

Published on 07 July, 2014
പ്രീതി സിന്റ പീഡന കേസ്‌ പിന്‍വലിക്കുന്നതായി വാര്‍ത്തകള്‍
മുംബൈ: മുന്‍ കാമുകന്‍ നെസ്‌ വാഡിയ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന പരാതി പ്രീതി സിന്റ പിന്‍വലിച്ചേക്കുമെന്ന്‌ വാര്‍ത്തകള്‍. ചില ബോളിവുഡ്‌ താരങ്ങള്‍ ഇടപെട്ടാണ്‌ പ്രശ്‌നം ഒത്തുതീര്‍പ്പാക്കുന്നതെന്നാണ്‌ വിവരം. തുടക്കത്തില്‍ നടിക്ക്‌ പിന്തുണയുമായെത്തിയ ചിലരും ഇപ്പോള്‍ ഒത്തുതീര്‍പ്പിന്‌ പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നാണ്‌ വിവിരം.

കാമുകനായിരുന്ന നെസ്‌ വാഡിയ ഐപിഎല്‍ മത്സരത്തിനിടെ തന്നെ പരസ്യമായി ചുംബിക്കാന്‍ ശ്രമിച്ചു എന്നും വലിച്ചടുപ്പിച്ചു എന്നുമൊക്കെയാണ്‌ പ്രീതിയുടെ പരാതിയില്‍ പറയുന്നത്‌. വാഡിയയുടെ പുതിയ പ്രണയമാണ്‌ പ്രീതിയെ ചൊടിപ്പിച്ചതെന്നും, പ്രീതിക്ക്‌ പുതിയ കൂട്ടുകാരനെ കിട്ടിയതിനാല്‍ വാഡിയയെ ഒഴിവാക്കാന്‍ വേണ്ടിയാണ്‌ പരാതി നല്‍കിയതെന്നും റിപ്പോര്‍ട്ടുണ്ട്‌.
പ്രീതി സിന്റ പീഡന കേസ്‌ പിന്‍വലിക്കുന്നതായി വാര്‍ത്തകള്‍
Join WhatsApp News
Vivekan 2014-07-07 09:01:56
അറ്റൻഷൻ കിട്ടാൻ വേണ്ടിയുള്ള വളിപ്പടിയോ, ന്യൂസില്ലാത്ത പത്രക്കാരുടെ കണ്ടുപിടത്തമോ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക