Image

ഋഷിരാജ് സിങ്ങിനെ ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ സ്ഥാനത്ത് നിന്ന് മാറ്റി

Published on 07 July, 2014
ഋഷിരാജ് സിങ്ങിനെ ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ സ്ഥാനത്ത് നിന്ന് മാറ്റി

തിരുവനന്തപുരം: സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ പദവിയില്‍ നിന്ന് ഋഷിരാജ് സിങ്ങിനെ മാറ്റി. നിര്‍ഭയ പദ്ധതിയുടെ ചുമതലയാണ് ഋഷിരാജ് സിങ്ങിന് പുതിയതായി നല്‍കിയിട്ടുള്ളത്. എ.ഡി.ജി.പി ആര്‍. ശ്രീലേഖയാണ് പുതിയ ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍.

പിന്‍സീറ്റില്‍ യാത്ര ചെയ്യുന്നവര്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കാന്‍ ഋഷിരാജ് സിങ് ഉത്തരവ് നല്‍കിയത് വിവാദത്തിന് വഴിവെച്ചിരുന്നു. തുടര്‍ന്ന് നിയമസഭയില്‍ വിഷയം വന്നതോടെ ഉത്തരവ് പിന്‍വലിക്കുകയാണെന്ന് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ വിയോജിച്ച കമീഷണര്‍ അവധിയില്‍ പോകുന്ന സ്ഥിതി വരെയുണ്ടായി.

തുടര്‍ന്ന് മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും കണ്ട ഋഷിരാജ് സിങ് ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ സ്ഥാനത്ത് നിന്ന് നീക്കി പുതിയ ചുമതല നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

Join WhatsApp News
Varughese N Mathew 2014-07-07 10:16:31
It is a tradition in Kerala that any good officer who has a brain and try to do something good will be kicked out from his position by the dirty politician. In this case also the same thing happened. Nothing will happen in Kerala as long as these illeterate politicians rule the country.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക