Image

കന്യാസ്ത്രീയുടെ മരണം: കേസ് ഡയറി കോടതിയില്‍ നല്‍കി

Published on 25 November, 2011
കന്യാസ്ത്രീയുടെ മരണം: കേസ് ഡയറി കോടതിയില്‍ നല്‍കി
കോവളം പൂങ്കളത്ത് ടാങ്കില്‍ വീണ് സിസ്റ്റര്‍ മേരി ആന്‍സി മരിച്ച സംഭവത്തെപ്പറ്റിയുള്ള അന്വേഷണത്തിന്റെ കേസ് ഡയറി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ മുദ്ര വച്ച കവറില്‍ ഹാജരാക്കി. സി.ബി.ഐ.അന്വേഷണം വേണമെന്ന് പിതാവ് മത്തായി ഫിലിപ്പ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജി ജസ്റ്റിസ് എന്‍.കെ.ബാലകൃഷ്ണന്‍ ഡിസംബര്‍ ഏഴിന് വീണ്ടും പരിഗണിക്കും.

അന്വേഷണം ശരിയായ ദിശയില്‍ നടക്കുന്നുവെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും മരണം ആത്മഹത്യയാക്കാന്‍ശ്രമം നടക്കുന്നുണ്ടെന്നാണ് പരാതി. പൂങ്കുളത്ത് സ്‌കൂള്‍ അധ്യാപികയായ സിസ്റ്റര്‍ മേരി ആന്‍സിയെ ആഗസ്ത് 17-ന് രാവിലെ 8-നാണ് കോണ്‍വെന്റിന്റെ വെള്ളടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക