Image

മാധവന്‍ ബി.നായര്‍ക്ക് ഫൊക്കാനയുടെ ആദരവ്

അനില്‍ പെണ്ണുക്കര Published on 08 July, 2014
മാധവന്‍ ബി.നായര്‍ക്ക് ഫൊക്കാനയുടെ ആദരവ്
ചിക്കാഗോ:  ഫൊക്കാനായുടെ 16-മത് ദേശീയ കണ്‍വന്‍ഷനില്‍ അമേരിക്കയിലെ സാംസ്‌കാരിക സംഘടനയായ നാമത്തിന്റെ സ്ഥാപകനും ഇപ്പോള്‍ പ്രസിഡന്റുമായ മാധവന്‍ ബി. നായര്‍ക്ക് ഫൊക്കാനായുടെ ആദരവ്. ചിക്കാഗോ കസ്തൂര്‍ബാ നഗറില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന നോര്‍ക്കാ വകുപ്പ് മന്ത്രി ഡോ.കെ.സി.ജോസഫ് ഫൊക്കാനയ്ക്കു വേണ്ടി മാധവന്‍ ബി.നായരെ ആദരിച്ചു. ഫൊക്കാനാ പ്രസിഡന്റ് മറിയാമ്മ പിള്ള, മുന്‍ പ്രസിഡന്റ് അനിരുദ്ധന്‍, മുന്‍മന്ത്രി ബിനോയ് വിശ്വം, കേരളായൂണിവേഴ്‌സിറ്റി മുന്‍ വൈസ്ചാന്‍സലര്‍ ഡോ.ബി.ഇക്ബാല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

മാധവന്‍ ബി. നായര്‍ അമേരിക്കയിലെ അറിയപ്പെടുന്ന സാംസ്‌കാരിക പ്രവര്‍ത്തകനും ഫിനാന്‍ഷ്യന്‍ പ്രൊഫഷണലുമാണ്. ഈയിടെ ന്യൂജേഴ്‌സിയിലെ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടത്തിയ സപ്താഹയജ്ഞം ഏറെ ശ്രദ്ധേയാകര്‍ഷിച്ചിരുന്നു.


മാധവന്‍ ബി.നായര്‍ക്ക് ഫൊക്കാനയുടെ ആദരവ്മാധവന്‍ ബി.നായര്‍ക്ക് ഫൊക്കാനയുടെ ആദരവ്മാധവന്‍ ബി.നായര്‍ക്ക് ഫൊക്കാനയുടെ ആദരവ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക