കോഴിക്കോട്: ചില്ലറ വില്പന രംഗത്ത് വിദേശ നിക്ഷേപം അനുവദിക്കാന്‍
തീരുമാനിച്ചതില്‍ പ്രതിഷേധിച്ച് 29 ന് വ്യാപാരികള്‍ പണിമുടക്ക് നടത്തും.
ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധമാര്‍ച്ചും സംഘടിപ്പിക്കുമെന്ന് വ്യാപാരി
വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ അറിയിച്ചു.
വിദേശ നിക്ഷേപം അനുവദിക്കണമെന്ന വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ
നിര്‍ദേശം ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗമാണ് അംഗീകരിച്ചത്. ഒരു
കുടക്കീഴില് പല ബ്രാന്‍ഡ് സാധനങ്ങള്‍ വില്‍ക്കുന്ന വാള്‍മാര്‍ട്ട്,
ടെസ്കോ, കാര്‍ഫോര്‍ തുടങ്ങിയ വന്‍കിട റീട്ടെയ്ല്‍ കമ്പനികള്‍ക്ക്
ഇന്ത്യയിലെ കമ്പോളം തുറന്നുകിട്ടും എന്നതാണ് ഇതിന്റെ അടിയന്തരഫലം.