Image

ദേശീയ ബാസ്‌കറ്റ് ബോള്‍ ടീമില്‍ ഇനി ഇന്ത്യന്‍ തിളക്കം

Published on 09 July, 2014
ദേശീയ ബാസ്‌കറ്റ് ബോള്‍ ടീമില്‍ ഇനി ഇന്ത്യന്‍ തിളക്കം
വാഷിംഗ്ടണ്‍ : നാഷ്ണല്‍ ബാസ്‌കറ്റ് ബോള്‍ അസ്സോസിയേഷന്‍ (എന്‍.ബി.എ,) സംഘടിപ്പിക്കുന്ന ദേശീയ ബാസ്‌ക്കറ്റ് ബോള്‍ മത്സരങ്ങളില്‍ ഇന്ത്യന്‍ വംശജനും കളികളത്തിലിറങ്ങുന്നു.
എന്‍.ബി.എയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യന്‍ വംശജന്‍ ദേശീയ ബാസ്‌കറ്റ്‌ബോള്‍ ടീമില്‍ അംഗമാകുന്നത്.

അമേരിക്കയിലെ പ്രൊഫഷണല്‍ ബാസ്‌കറ്റ്‌ബോള്‍ ടീമായ സാക്രമെന്റാ കിങ്ങ്‌സില്‍( Sacromonto Kings)അംഗമാകുന്നതിനുള്ള കരാറില്‍ ഇന്ത്യന്‍ വംശജനായ സിം ബുള്ളര്‍(Dim Buller) ഒപ്പുവെച്ചു. 2014-2015 സീസണിലാണ് സാക്രമെന്റ് കിങ്ങ്‌സിന് വേണ്ടി ബുള്ളര്‍ കളികളത്തിലിറങ്ങുക.
ഏഴടി രണ്ടിഞ്ച്(7.2) ഉയരമുള്ള ബുള്ളര്‍ (21) ന്യൂമെക്‌സിക്കൊ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയാണ്. പഞ്ചാബില്‍ നിന്നുള്ളവരാണ് ബുള്ളറിന്റെ മാതാപിതാക്കള്‍. ഇപ്പോള്‍ ന്യൂമെക്‌സിക്കൊ സ്റ്റേറ്റ് ടീമിലെ അംഗമാണ്.

ലഭിക്കുന്ന വലിയ പ്രതിഫലത്തേക്കാള്‍, ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ കളിക്കുക എന്നതാണ് എന്റെ ലക്ഷ്യം”- ബുള്ളര്‍ അഭിമുഖത്തില്‍ പറഞ്ഞു.

ബുള്ളറിന്റെ സഹോദരന്‍ തന്‍വീര്‍ ന്യൂമെക്‌സിക്കൊ സ്റ്റേറ്റ് കോളേജ് ബാസ്‌ക്കറ്റ് ബോള്‍ അംഗമാണ്. അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ തന്‍വീറിനും എന്‍.ബി.എ.യില്‍ കളിക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബുള്ളര്‍ പറഞ്ഞു. അമേരിക്കന്‍ വിദ്യാഭ്യാസരംഗത്ത് ഇന്ത്യന്‍ വംശജര്‍ നേട്ടങ്ങള്‍ കൊയ്‌തെടുക്കുമ്പോള്‍, അതലറ്റ് രംഗങ്ങളില്‍ പുറകിലാണെന്നുള്ള വാദം ഇതോടെ പൊളിച്ചെഴുതുകയാണ്.


ദേശീയ ബാസ്‌കറ്റ് ബോള്‍ ടീമില്‍ ഇനി ഇന്ത്യന്‍ തിളക്കംദേശീയ ബാസ്‌കറ്റ് ബോള്‍ ടീമില്‍ ഇനി ഇന്ത്യന്‍ തിളക്കം
Join WhatsApp News
soman john thomas 2014-07-09 07:56:44
his name is Sim Bhullar
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക