Image

ചവറയില്‍ വാതകചോര്‍ച്ച: 100 കുട്ടികള്‍ ആസ്പത്രിയില്‍

Published on 25 November, 2011
ചവറയില്‍ വാതകചോര്‍ച്ച: 100 കുട്ടികള്‍ ആസ്പത്രിയില്‍
കൊല്ലം: ചവറ കെ.എം.എം.എല്ലില്‍ വാതക ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് നൂറോളം കുട്ടികളെ വിവിധ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചു.

ചവറ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, ഗേള്‍സ് ഹൈസ്‌കൂള്‍, രാമന്‍കുളങ്ങര എല്‍.പി സ്‌കൂള്‍ എന്നിവടങ്ങളിലെ കുട്ടികളെയാണ് അസ്വസ്ഥതയുണ്ടായതിനെതുടര്‍ന്ന് കരുനാഗപ്പള്ളിയിലും സമീപപ്രദേശങ്ങളിലുമുള്ള ആസ്പത്രികളില്‍ പ്രവേശിപ്പിച്ചത്.

അതേസമയം വാതകചോര്‍ച്ചയുണ്ടായ സംഭവം കമ്പനി അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക