Image

പമ്പയിലെ ടോള്‍ പിരിവ് നിര്‍ത്തണമെന്ന് ഹൈക്കോടതി

Published on 25 November, 2011
പമ്പയിലെ ടോള്‍ പിരിവ് നിര്‍ത്തണമെന്ന് ഹൈക്കോടതി
കൊച്ചി: ശബരിമല തീര്‍ത്ഥാടനത്തനത്തിന് പമ്പയിലെത്തുന്ന വാഹനങ്ങളില്‍നിന്ന് ടോള്‍ പിരിക്കുന്നത് നിര്‍ത്തിവെയ്ക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ടോള്‍ പിരിക്കാന്‍ ദേവസ്വം ബോര്‍ഡിന് അധികാരമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.

തീര്‍ത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കാന്‍ പ്രത്യേക സ്‌ക്വാഡ് രൂപവല്‍ക്കരിക്കണം. ഈ സ്‌ക്വാഡിന് ശബരിമലയും അനുബന്ധ പ്രദേശങ്ങളും എപ്പോള്‍ വേണമെങ്കിലും പരിശോധന നടത്താനുള്ള അവകാശം ഉണ്ടായിരിക്കണമെന്നും കോടതിയുടെ ഉത്തരവില്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക