Image

മകളെ പീഡിപ്പിച്ച ഭര്‍ത്താവിനെ കൊന്ന്‌ അടുപ്പച്ചുവെച്ച യുവതി അറസ്റ്റില്‍

Published on 26 November, 2011
മകളെ പീഡിപ്പിച്ച ഭര്‍ത്താവിനെ കൊന്ന്‌ അടുപ്പച്ചുവെച്ച യുവതി അറസ്റ്റില്‍
ഇസ്‌ലാമബാദ്‌: സ്വന്തം മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനെ ഭാര്യ കൊലപ്പെടുത്തി അടുപ്പത്തുവെച്ചു വേവിച്ചു. പാക്കിസ്ഥാനിലെ കറാച്ചിയിലാണ്‌ സംഭവം. തെളിവു നശിപ്പിക്കാന്‍ വേണ്ടിയാണ്‌. മുപ്പത്തിരണ്‌ടുകാരി സൈനബ ബീബി ഭര്‍ത്താവിനെ കൊലപ്പെടുത്തിയശേഷം അടുപ്പത്തുവെച്ച്‌ വേവിച്ചത്‌. ഇവരെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. അമ്മാവന്‍ സഹീര്‍ അഹമ്മദിന്റെ സഹായത്തോടെയാണു സൈനബ അബ്ബാസിനെ കൊലപ്പെടുത്തിയതും കഷണങ്ങളാക്കി മുറിച്ചതും. തെളിവുനശിപ്പിക്കാന്‍ ശരീരഭാഗങ്ങള്‍ അടുപ്പത്തു വേവിച്ചു. ദുര്‍ഗന്ധം ഉയര്‍ന്നപ്പോള്‍ അയല്‍ക്കാര്‍ക്കു സംശയംതോന്നിയതോടെയാണു സംഭവം വെളിച്ചത്തായത്‌. മകളുമായി ശാരീരികബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഭര്‍ത്താവ്‌ തുനിഞ്ഞതാണു കൊലപാതകത്തിനു പ്രേരിപ്പിച്ചതെന്നും ഇതില്‍ ഖേദിക്കുന്നില്ലെന്നും സൈനബ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക