Image

ചില്ലറ വില്‌പന രംഗത്ത്‌ വിദേശ നിക്ഷേപം: ഡിസം. ഒന്നിന്‌ ഭാരത ബന്ദ്‌

Published on 26 November, 2011
ചില്ലറ വില്‌പന രംഗത്ത്‌ വിദേശ നിക്ഷേപം: ഡിസം. ഒന്നിന്‌ ഭാരത ബന്ദ്‌
ന്യൂഡല്‍ഹി: രാജ്യത്തെ ചില്ലറ വില്‌പന രംഗത്ത്‌ വിദേശ നിക്ഷേപം അനുവദിക്കാമെന്ന സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച്‌ കോണ്‍ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍ ട്രേഡേഴ്‌സ്‌ ഡിസംബര്‍ ഒന്നിന്‌ ഭാരത ബന്ദിന്‌ ആഹ്വാനം ചെയ്‌തു. കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ചെറുകിട വ്യപാര മേഖലയെ തകര്‍ക്കുമെന്ന്‌ ചൂണ്ടിക്കാട്ടി വ്യാപാരി വ്യവസായി ഏകോപന സമിതി ചൊവ്വാഴ്‌ച സംസഥാന വ്യാപകമായി പണിമുടക്കും.

പത്തു ലക്ഷത്തിലേറെ ജനസംഖ്യയുള്ള 53 നഗരങ്ങളില്‍ മാത്രമായിരിക്കും ഇത്തരം സ്‌ഥാപനങ്ങള്‍ അനുവദിക്കുക. കേരളത്തിലെ ഒരു കോര്‍പറേഷനിലും നിലവില്‍ 10 ലക്ഷത്തിലേറെ ജനസംഖ്യയില്ല.

ഇതിനിടെ, ചില്ലറ വ്യാപാരരംഗത്തു നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിച്ച സര്‍ക്കാര്‍ നടപടിക്കെതിരായ പ്രതിഷേധത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്നലെ സ്‌തംഭിച്ചു. കേന്ദ്ര തീരുമാനത്തിനെതിരെ സര്‍ക്കാരിലെ രണ്ടാമത്തെ വലിയ കക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്‌ രംഗത്തെത്തി.

ചില്ലറവില്‌പനരംഗത്ത്‌ 51 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കാന്‍ കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രിസഭ തീരുമാനിച്ചിരുന്നു. ചില്ലറവില്‌പനയില്‍ വിദേശനിക്ഷേപം അനുവദിച്ചെങ്കിലും വിദേശത്തു നിന്നുള്ള വന്‍കിട ചില്ലറവില്‌പന ശൃംഖലകളെ സംസ്ഥാനങ്ങളില്‍ അനുവദിക്കണമോ എന്ന കാര്യം അതാത്‌ സര്‍ക്കാറുകള്‍ക്ക്‌ തീരുമാനിക്കാവുന്നതാണെന്ന്‌ കേന്ദ്ര വാണിജ്യവ്യവസായ മന്ത്രി ആനന്ദ്‌ ശര്‍മ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക