Image

കള്ളനോട്ട്‌ പ്രചരിപ്പിക്കുന്നത്‌ പാക്കിസ്ഥാനികള്‍: എന്‍.ഐ.എ

Published on 26 November, 2011
കള്ളനോട്ട്‌ പ്രചരിപ്പിക്കുന്നത്‌ പാക്കിസ്ഥാനികള്‍: എന്‍.ഐ.എ
തിരുവനന്തപുരം: കേരളത്തില്‍ കള്ളനോട്ട്‌ പ്രചരിപ്പിക്കുന്ന പാക്കിസ്ഥാനികളാണെന്ന്‌ ആണെന്നു ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) സംസഥാന പൊലീസിനെ അറിയിച്ചു. എന്നാല്‍ കള്ളനോട്ടുകളുടെ ഉറവിടം ദുബായ്‌ ആണെന്നും അവര്‍ കേരളാ പോലീസിനെ അറിയിച്ചു.കേരളത്തില്‍ ഗള്‍ഫ്‌ മലയാളികള്‍ കൂടുതലായതിനാല്‍ കുഴല്‍പ്പണമായും കള്ളനോട്ട്‌ എത്തുന്നു.

അടുത്തിടെ തളിപ്പറമ്പില്‍ പിടികൂടിയ കള്ളനോട്ടുകളെക്കുറിച്ച്‌ എന്‍ഐയെ അന്വേഷിച്ചപ്പോഴാണു ദുബായ്‌ ബന്ധം വെളിപ്പെട്ടത്‌. പാറശാലയിലെ കള്ളനോട്ട്‌ കേസ്‌ സിബിഐയാണ്‌ അന്വേഷിക്കുന്നത്‌. ഇന്ത്യന്‍ കറന്‍സിയെ വെല്ലുന്ന തരത്തില്‍ പാക്കിസ്‌ഥാനില്‍ വ്യാജന്‍ അച്ചടിച്ചു ദുബായിലെത്തിക്കുന്നു.

അവരാണു പല സ്‌ഥലത്തും വിതരണം ചെയ്യുന്നത്‌. ഗള്‍ഫ്‌ മലയാളികള്‍ കൂടുതല്‍ ഉള്ളതിനാല്‍ കേരള പൊലീസ്‌ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന്‌ എന്‍ഐഎ നിര്‍ദേശിച്ചു. കൊച്ചിയില്‍ എന്‍ഐഎയുടെ യൂണിറ്റ്‌ ഉടന്‍ തുറക്കും. എസ്‌പി റാങ്കിലുള്ള ഉദ്യോഗസ്‌ഥനാകും മേല്‍നോട്ടം. നിലവില്‍ ഏജന്‍സിയുടെ ഹൈദരാബാദ്‌ യൂണിറ്റാണു കേരളത്തിലെ കേസുകള്‍ അന്വേഷിക്കുന്നത്‌. ഇത്‌ ഏറെ പ്രായോഗിക ബുദ്ധിമുട്ടുണ്ടാക്കുന്നു. എല്ലാ സംസ്‌ഥാനത്തും ഓരോ യൂണിറ്റ്‌ ആരംഭിക്കാന്‍ എന്‍ഐഎ തത്വത്തില്‍ തീരുമാനിച്ചിട്ടുണ്ട്‌.

പോലീസ്‌ ഹെഡ്‌ക്വാര്‍ട്ടേഴ്‌സില്‍ ചേര്‍ന്ന യോഗത്തില്‍ എന്‍ഐഎ മേധാവി ശരത്‌ചന്ദ്ര സിന്‍ഹ, ഡിജിപി ജേക്കബ്‌ പുന്നൂസ്‌ എന്നിവരും ഉന്നത ഉദ്യോഗസ്‌ഥരും പങ്കെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക