Image

ഐ.എന്‍.ഒ.സി കേരള അച്ചടക്ക നടപടി സ്വീകരിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 13 July, 2014
ഐ.എന്‍.ഒ.സി കേരള അച്ചടക്ക നടപടി സ്വീകരിച്ചു
ന്യൂയോര്‍ക്ക്‌: ഐ.എന്‍.ഒ.സി കേരളാ ന്യൂയോര്‍ക്ക്‌ ചാപ്‌റ്റര്‍ സമ്മേളനം ജൂലൈ അഞ്ചിന്‌ നടന്നു. സന്തൂര്‍ റെസ്റ്റോറന്റില്‍ നടന്ന സമ്മേളനത്തില്‍ പ്രസിഡന്റ്‌ റവ.ഡോ. വര്‍ഗീസ്‌ ഏബ്രഹാം അധ്യക്ഷത വഹിച്ചു. ഐ.എന്‍.ഒ.സി കേരളാ ദേശീയ പ്രസിഡന്റ്‌ കളത്തില്‍ വര്‍ഗീസ്‌, ആര്‍.വി.പി സജി ഏബ്രഹാം എന്നിവര്‍ പങ്കെടുത്തു.

ശുദ്ധ്‌ പ്രകാശ്‌ സിംഗ്‌ ദേശീയ പ്രസിഡന്റായി പ്രവര്‍ത്തിക്കുന്ന ഐ.എന്‍.ഒ.സി (ഐ) യു.എസ്‌.എയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സ്റ്റേറ്റുകളിലെ വിവിധ ചാപ്‌റ്ററുകളുടെ പ്രവര്‍ത്തനങ്ങള്‍ ഡോ. കരണ്‍സിംഗ്‌ എം.പി ചെയര്‍മാനായ ഫോറിന്‍ അഫയേഴ്‌സ്‌ വിഭാഗത്തിന്റെ നിയന്ത്രണത്തിലും വിധേയത്വത്തിലും പ്രവര്‍ത്തിക്കുന്നു.

ന്യൂയോര്‍ക്ക്‌ ചാപ്‌റ്ററിന്റെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന ജയചന്ദ്രന്‍ രാമകൃഷ്‌ണന്‍ സമാന്തര സംഘടനകളില്‍ ചേര്‍ന്ന്‌ സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തി എന്ന്‌ ബോധ്യപ്പെട്ടതിനാല്‍ ജയചന്ദ്രന്റെ പേരില്‍ അച്ചടക്ക നടപടികള്‍ എടുക്കണമെന്ന്‌ ഐക്യകണ്‌ഠ്യേന ആവശ്യപ്പെട്ടു. ജയചന്ദ്രനെ സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കം ചെയ്യുന്നതിനും, വര്‍ഗീസ്‌ കെ. ജോസഫിനെ പുതിയ സെക്രട്ടറിയായി നിയമിക്കുന്നതിനും തീരുമാനിച്ചു.

ഐ.എന്‍.ഒ.സി (ഐ) കേരള ഏഴു സംസ്ഥാനങ്ങളിലായി മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതിന്‌ `മികച്ച സ്റ്റേറ്റ്‌ ചാപ്‌റ്റര്‍ അവാര്‍ഡ' കഴിഞ്ഞ ജൂണില്‍ ലഭിച്ചിരുന്നു.

ഐ.എന്‍.ഒ.സി (ഐ) യു.എസ്‌.എ എന്ന പേരില്‍ ഒരേയൊരു ദേശീയ സംഘടന മാത്രമാണ്‌ അമേരിക്കയില്‍ എ.ഐ.സി.സിയുടെ അംഗീകാരത്തോടെ പ്രശസ്‌തമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നു എന്നത്‌ പരക്കെ അംഗീകരിക്കപ്പെട്ട വസ്‌തുതയാണ്‌.

ഐ.എന്‍.ഒ.സിയില്‍ ചേര്‍ന്ന്‌ പ്രവര്‍ത്തിക്കാന്‍ മുന്നോട്ടുവന്ന പ്രമുഖ ദേശീയ സംഘടനയായ യുണൈറ്റഡ്‌ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ വിവിധ സ്റ്റേറ്റുകളിലായി പ്രവര്‍ത്തിച്ചുവരുന്നു.

ജൂലൈ 13-ന്‌ ന്യൂയോര്‍ക്കില്‍ നടക്കുന്ന ലയന സമ്മേളനത്തില്‍ ശുദ്ധ്‌ പ്രകാശ്‌ സിംഗ്‌ അധ്യക്ഷത വഹിക്കുന്നതും പഞ്ചാബ്‌ മുന്‍ മന്ത്രിമാരുടേയും കോണ്‍ഗ്രസ്‌ നേതാക്കളുടേയും സാന്നിധ്യത്തില്‍ ഗുര്‍മിത്‌ എസ്‌ ഗില്‍ മുള്ളന്‍പര്‍ പ്രസിഡന്റായ സംഘടന ഐ.എന്‍.ഒ.സിയില്‍ ലയിക്കും. വന്‍ ജനാവലി പങ്കെടുക്കുന്ന സമ്മേളനത്തില്‍ നൂറുകണക്കിന്‌ കോണ്‍ഗ്രസ്‌ അനുഭാവികളും പ്രവര്‍ത്തകരും പങ്കെടുക്കും. ഐ.എന്‍.ഒ.സി യു.എസ്‌.എ രാജ്യത്തെ ഏറ്റവും വലുതും ശക്തവുമായ സംഘടനയാണ്‌.
ജോബി ജോര്‍ജ്‌ അറിയിച്ചതാണിത്‌.
ഐ.എന്‍.ഒ.സി കേരള അച്ചടക്ക നടപടി സ്വീകരിച്ചു
Join WhatsApp News
a Real Congress Supporter 2014-07-13 20:08:41
What a foolish news is this.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക