Image

ഫോമാ ന്യൂയോര്‍ക്ക്‌ എമ്പയര്‍ റീജിയന്‍ വിജയികള്‍ക്ക്‌ സ്വീകരണം ജൂലൈ 19-ന്‌

ജോയിച്ചന്‍ പുതുക്കുളം Published on 13 July, 2014
ഫോമാ ന്യൂയോര്‍ക്ക്‌ എമ്പയര്‍ റീജിയന്‍ വിജയികള്‍ക്ക്‌ സ്വീകരണം ജൂലൈ 19-ന്‌
ന്യൂയോര്‍ക്ക്‌: ഫോമാ 2014- 16 വര്‍ഷത്തെ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ന്യൂയോര്‍ക്ക്‌ എമ്പയര്‍ റീജിയണില്‍ നിന്നും വിജയിച്ച ഭാരവാഹികള്‍ക്ക്‌ യോങ്കേഴ്‌സ്‌ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കുന്നു. ജൂലൈ 19-ന്‌ വൈകിട്ട്‌ 6 മണിക്ക്‌ യോങ്കേഴ്‌സ്‌ സെന്‍ട്രല്‍ പാര്‍ക്ക്‌ Aveലുള്ള മുംബൈ സ്‌പൈസ്‌ റെസ്റ്റോറന്റില്‍ വെച്ചാണ്‌ സ്വീകരണവും അനുമോദന യോഗവും നടക്കുക.

എമ്പയര്‍ റീജിയണിലുള്ള എല്ലാ അസോസിയേഷന്‍ ഭാരവാഹികളേയും ഈ സ്വീകരണ യോഗത്തിലേക്ക്‌ ഭാരവാഹികള്‍ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്‌തു. സന്‍ജു കുറുപ്പ്‌ (വൈ.എ.എ സെക്രട്ടറി/പി.ആര്‍.ഒ) അറിയിച്ചതാണിത്‌.
ഫോമാ ന്യൂയോര്‍ക്ക്‌ എമ്പയര്‍ റീജിയന്‍ വിജയികള്‍ക്ക്‌ സ്വീകരണം ജൂലൈ 19-ന്‌
Join WhatsApp News
Tom Thomas 2014-07-14 13:44:50
It is funny out of 5 people in the picture only one is the original candidate, the four others are showing off. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക