Image

മുംബൈയിലെ ക്രൗഫോര്‍ഡ് മാര്‍ക്കറ്റില്‍ തീപിടുത്തം

Published on 26 November, 2011
മുംബൈയിലെ ക്രൗഫോര്‍ഡ് മാര്‍ക്കറ്റില്‍ തീപിടുത്തം
മുംബൈ: മുംബൈയില്‍ വന്‍ തീപിടുത്തം. ദക്ഷിണ മുംബൈയിലെ ക്രൗഫോര്‍ഡ് മാര്‍ക്കറ്റിലാണ് തീപിടുത്തമുണ്ടായത്. ആളപായമുണ്ടായിട്ടില്ല. എന്നാല്‍ കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായിട്ടുണ്ട്.

പുലര്‍ച്ചെ മൂന്നരയോടെ സാറാ-സഹാറ മാളിലാണ് തീ ആദ്യം പടര്‍ന്നത്. പെട്ടന്നു തന്നെ തീ തൊട്ടടുത്ത മനീഷ് മാര്‍ക്കറ്റിലേക്കും മൊഹ്ത്താ മാര്‍ക്കറ്റിലേക്കും പടരുകയായിരുന്നു. മൂന്നിടങ്ങളിലായി ഏതാണ്ട് 350 ഓളം കടകള്‍ ഉണ്ട്. ഇടുങ്ങിയ സ്ഥലമായതിനാല്‍ തീ അണയ്ക്കാനും താമസം നേരിട്ടു. തീപിടുത്തത്തിന് കാരണം അറിവായിട്ടില്ല.

33 ഫയര്‍ എന്‍ജിനുകള്‍ മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ക്രൗഫോര്‍ഡ് മാര്‍ക്കറ്റിലെ പോലീസ് ആസ്ഥാനത്തിന് സമീപമായിരുന്നു തീപിടുത്തം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക