Image

നാറ്റോ ആക്രമണം; 25 പാക് സൈനികര്‍ കൊല്ലപ്പെട്ടു

Published on 26 November, 2011
നാറ്റോ ആക്രമണം; 25 പാക് സൈനികര്‍ കൊല്ലപ്പെട്ടു
പെഷവാര്‍: അഫ്ഗാനോട് ചേര്‍ന്നുള്ള പാക്കിസ്താനിലെ സൈനിക ചെക്ക്‌പോസ്റ്റില്‍ നാറ്റോ വിമാനങ്ങള്‍ നടത്തിയ വ്യോമാക്രമണത്തില്‍ 25 പാക് സൈനികര്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രിയിലായിരുന്നു ആക്രമണം. ബെയ്‌സെയ് ജില്ലയിലെ സാല ചെക്‌പോസ്റ്റിലായിരുന്നു ആക്രമണം നടന്നത്.

അഫ്ഗാനില്‍ നിന്നെത്തിയ നാറ്റോ വിമാനങ്ങള്‍ യാതൊരു പ്രകോപനവുമില്ലാതെ ആക്രമണം നടത്തുകയായിരുന്നുവെന്ന് പാക് സൈനിക വൃത്തങ്ങള്‍ പറഞ്ഞു. സംഭവത്തെത്തുടര്‍ന്ന് അഫ്ഗാനിസ്താനിലുള്ള യു.എസ് സൈന്യത്തിന് നല്‍കിവന്നിരുന്ന എല്ലാ സഹായവും പാകിസ്താന്‍ നിര്‍ത്തിവെച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക