Image

സ്‌നേഹാമാണഖിലസാരം (കവിത: ജി. പുത്തന്‍കുരിശ്‌)

Published on 17 July, 2014
സ്‌നേഹാമാണഖിലസാരം (കവിത: ജി. പുത്തന്‍കുരിശ്‌)
പണ്ടുണ്ടായിരുന്നൊരു ഗ്രാമത്തില്‍
രണ്ടിണപ്രാവുകള്‍ ദമ്പതികള്‍ദരിദ്രരര്‍
സന്തോഷമോടെകഴിഞ്ഞുപോന്നവര്‍
സന്താപമില്ലാതെയുള്ളതാല്‍ത്യപ്‌തരായ്‌
അംഗലാവണ്യത്തില്‍, പത്‌നിയാളവള്‍
തുംഗസ്ഥാനംചൂടിമറ്റുള്ളസ്‌ത്രീകളില്‍
പാദങ്ങള്‍മുട്ടിക്കിടക്കുമാവാര്‍മുടി
ചേതോഹരിയാക്കി പേടമാന്‍കണ്ണിയെ.
കാര്‍കുന്തല്‍ നന്നാകോതിയൊതുക്കുവാന്‍
വാര്‍മുല്ലമാല പൂക്കളെ ചൂടുവാന്‍
മോഹിനിയായ്‌ പ്രിയന്റെ നോട്ടംപതിക്കുവാന്‍
മോഹമുദിച്ചവള്‍ക്കുള്ളിലൊരുനാളില്‍.
ചോദിച്ചൊരുദിനം പതിയോടുയൊതുക്കത്തില്‍
സാധ്യമോചീര്‍പ്പൊന്ന്‌ വാങ്ങിതന്നീടുവാന്‍
നിന്നു, നിമിഷങ്ങള്‍, നിശബ്‌ദനായവന്‍
എന്നിട്ടു ചൊന്നവന്‍ കേള്‍ക്കുനീയെന്‍പ്രിയെ
`ഇല്ലെന്റെകയ്യില്‍ ചില്ലികാശില്ലതുവാങ്ങാന്‍
തെല്ലും പരിഭവമരുതേനിനക്കായതില്‍
പൊട്ടിയോരെന്‍ ഘടികാരത്തിന്‍ വാറിനെ
യൊട്ടിപ്പാനും കയ്യില്‍ കാശില്ലെന്‍ഓമനെ'
ഇങ്ങനെ ചൊന്നിട്ടവിടുന്നവന്‍ ശീഘ്രം
മങ്ങിയമുഖമോടെവേലയ്‌ക്കായി മണ്ടിനാന്‍.
കണ്ടവന്‍വേലവിട്ടുമടങ്ങുന്നനേരത്ത്‌
പണ്ടങ്ങള്‍ പാതിവിലയ്‌ക്ക്‌വാങ്ങുമാക്കട
വിറ്റവന്‍തന്റെ പൊട്ടിപൊളിഞ്ഞ ഘടികാരം
കുറ്റമറ്റുള്ളൊരുചീര്‍പ്പുംവാങ്ങിസഖിക്കായ്‌
ഓടിയണച്ചെത്തി ചീര്‍പ്പുമായവന്‍,തന്റെ
മോടിയില്‍ നില്‌ക്കും പ്രിയക്കു കൊടുത്തുടന്‍.
പെട്ടന്നവളുംതന്റെകയ്യിലിരുന്നോരാ
തെറ്റില്ലാത്ത ഘടികാരം പ്രിയനുനല്‍കിനാള്‍
`എങ്ങനെ നീഘടികാരംവാങ്ങിയെനിക്കായ്‌'
എങ്ങനെ വന്നു പണം? ആശ്‌ചര്യം പൂണ്ടവന്‍
വിറ്റെന്റെ നീണ്ടകേശത്തിന്‍ പാതിയെ
വിറ്റുവാങ്ങിയാഘടികാരം നിനക്കായ്‌
ഒട്ടുമതില്‍ശങ്കവേണ്ടെ സ്‌നേഹപെരുമാളെ
വിറ്റല്ലോനീയും നിന്‍ഘടികാരം ചീര്‍പ്പിനായ്‌
മുറ്റും നിന്‍ സ്‌നഹപ്രതീകമായെന്‍ പ്രിയാ
മറ്റെന്തുവേണമെനിക്കിനി ഭൂമിയില്‍?
കെട്ടുപോകാതെയാസ്‌നേഹതിരിനാളം
തെറ്റാതെഎണ്ണയൊഴിച്ചു നാം കാക്കണം
ആരായ്‌കില്‍ആരും കണ്ടെത്തിടുമുള്‍ക്കാമ്പില്‍
സാരമായ്‌സര്‍വ്വത്തേംവിളക്കുന്ന സ്‌നേഹത്തെ. (ജുലൈ 10, 2014)

(ഒ. ഹെന്ററിയുടെ, `ദി ഗിഫ്‌റ്റ്‌ഓഫ്‌ ദി മാഗി' എന്ന
ചെറുകഥയെ ആസ്‌പദമാക്കി എഴുതിയ കവിത)
സ്‌നേഹാമാണഖിലസാരം (കവിത: ജി. പുത്തന്‍കുരിശ്‌)
Join WhatsApp News
വിദ്യാധരൻ 2014-07-17 10:49:44
പണ്ടെങ്ങോ വായിച്ചു മറന്ന കഥക്ക് മലയാളത്തിലൂടെ കവി പുനർജ്ജന്മം നലികിയിരിക്കുന്നു. ലളിതമായ ഭാഷയും കവിതയുടെ ഒഴുക്കും വായന അനായസമാക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക