Image

രാഹുല്‍ ഗാന്ധിയുടെ സുഹൃത്തുക്കളെ കേന്ദ്രസര്‍ക്കാര്‍ സഹായിക്കുന്നു: മായാവതി

Published on 26 November, 2011
രാഹുല്‍ ഗാന്ധിയുടെ സുഹൃത്തുക്കളെ കേന്ദ്രസര്‍ക്കാര്‍ സഹായിക്കുന്നു: മായാവതി
ന്യൂഡല്‍ഹി: ചില്ലറ വ്യാപാര രംഗത്ത്‌ വിദേശ നിക്ഷേപം വര്‍ദ്ധിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്‌ രാഹുല്‍ ഗാന്ധിയുടെ വിദേശ സുഹൃത്തുക്കളെ സഹായിക്കാനാണെന്ന്‌ ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി മായാവതി ആവശ്യപ്പെട്ടു.

ഉത്തര്‍പ്രദേശില്‍ ബിഎസ്‌പി സര്‍ക്കാര്‍ ഭരണത്തിലിരിക്കുവോളം ഇത്തരം കമ്പനികള്‍ക്ക്‌ യുപിയില്‍ അനുമതി നല്‍കില്ല. തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ കോണ്‍ഗ്രസിനെതിരെ കടുത്ത നിലപാട്‌ സ്വീകരിക്കുമെന്നും മായാവതി പറഞ്ഞു. സര്‍ക്കാറിന്റെ തീരുമാനം ആത്മഹത്യാപരമാണെന്നും ചെറുകിട വ്യാപാരികളേയും കര്‍ഷകരേയും തീരുമാനം പ്രതികൂലമായി ബാധിക്കുമെന്നും അവര്‍ കുറ്റപ്പെടുത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക