Image

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം വിട്ടുവീഴ്‌ചയ്‌ക്കില്ല: തിരുവഞ്ചൂര്‍

Published on 26 November, 2011
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം വിട്ടുവീഴ്‌ചയ്‌ക്കില്ല: തിരുവഞ്ചൂര്‍
കോട്ടയം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം വിട്ടുവീഴ്‌ചക്കില്ലെന്ന്‌ റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പ്രസ്‌താവിച്ചു. കേരളം പുതിയ ഡാം നിര്‍മ്മിച്ചാല്‍ അതില്‍ നിന്ന്‌ തമിഴ്‌നാടിന്‌ വെള്ളം നല്‍കുന്ന കാര്യത്തില്‍ തമിഴ്‌നാട്‌ ആശങ്കപ്പെടേണ്ടതില്ല. അതുപോലെ ഇപ്പോഴത്തെ ഡാമിലെ ജലനിരപ്പ്‌ 136 അടിയില്‍ നിന്ന്‌ കുറയ്‌ക്കേണ്ടത്‌ അനിവാര്യമായിരിക്കുകയാണ്‌. . കേരളത്തിന്റെ വികാരം തമിഴ്‌നാട്‌ മനസ്സിലാക്കണമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു. തിങ്കളാഴ്‌ച ഇക്കാര്യങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക