Image

ഇന്ത്യന്‍ അമേരിക്കന്‍ ആക്റ്റിവിസ്റ്റ് പ്രിയ ഹാജി അന്തരിച്ചു

പി.പി.ചെറിയാന്‍ Published on 19 July, 2014
ഇന്ത്യന്‍ അമേരിക്കന്‍ ആക്റ്റിവിസ്റ്റ് പ്രിയ ഹാജി അന്തരിച്ചു
സാന്‍ ലിയന്‍ ഡ്രൊ(കാലിഫോര്‍ണിയ): ഇന്ത്യന്‍ അമേരിക്കന്‍ ലീഡറും, സാമൂഹ്യ പ്രവര്‍ത്തകയുമായ പ്രിയഹാജിയെ ജൂലായ് 14ന് താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. 44 വയസ്സായിരുന്നു.
രണ്ടു കുട്ടികളുടെ മാതാവായ പ്രിയാഹാജിയുടെ മരണകാരണം വ്യക്തമല്ല. ജൂലായ് 4 നായിരുന്നു പ്രിയയുടെ ജന്മദിനം.

പേഴ്‌സണ്‍ ഫിനാന്‍ഷ്യല്‍ സേവിങ്ങ്‌സ് അപ്ലിക്കേഷന്‍ സേവ്അപ് കൊ.ഫൗണ്ടറായിരുന്നു പ്രിയ ഹാജി.

മാതാവ് ഹിന്ദുവും, പിതാവ് മുസ്ലീമും ആയതിനാലാണ് പ്രിയ ഹാജി എന്ന പേര്‍ സ്വീകരിച്ചതെന്ന് സേവ്അപ് സി.എഫ്.ഒ.സാമി ഷെറിബത്തി പറഞ്ഞു. സൗത്ത് ഏഷ്യന്‍ അമേരിക്കന്‍ കമ്മ്യൂണിറ്റിയില്‍ പ്രിയ ഹാജിക്ക് അമിത സ്വാധീനമുണ്ടായിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി.

16 വയസ്സുള്ളപ്പോള്‍ പിതാവിനോടൊപ്പം ഫ്രി ക്ലിനിക്ക് ടെക്‌സസില്‍ ആരംഭിച്ചു കൊണ്ടായിരുന്ന പ്രിയ ഹാജിയുടെ സാമൂഹ്യ പ്രവര്‍ത്തനത്തിന്റെ തുടക്കം.

പ്രിയ ഹാജി ധീരയായ ഒരു പോരാളിയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ സാക്ഷ്യപ്പെടുത്തി. പ്രിയഹാജിയുടെ നിര്യാണം സൗത്ത് ഏഷ്യന്‍ കമ്മ്യൂണിറ്റിക്ക് തീരാനഷ്ടം തന്നെയാണ്.


ഇന്ത്യന്‍ അമേരിക്കന്‍ ആക്റ്റിവിസ്റ്റ് പ്രിയ ഹാജി അന്തരിച്ചു
Priya haji
ഇന്ത്യന്‍ അമേരിക്കന്‍ ആക്റ്റിവിസ്റ്റ് പ്രിയ ഹാജി അന്തരിച്ചു
Join WhatsApp News
Truth man 2014-07-19 04:24:33
Our deepest condolence to their family. It is a big lost to Indian
Community.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക