Image

രണ്ടു പ്രസംഗങ്ങള്‍! വെറും ജല്പനങ്ങള്‍! ത്രേസ്യാമ്മ നാടാവള്ളില്‍

Published on 19 July, 2014
രണ്ടു പ്രസംഗങ്ങള്‍!  വെറും ജല്പനങ്ങള്‍! ത്രേസ്യാമ്മ നാടാവള്ളില്‍
രണ്ടു പ്രസംഗങ്ങള്‍! സാമൂഹ്യ പ്രതിബന്ധതയുണ്ടെന്നു വിശ്വസിക്കുന്ന രണ്ടു വനിതകളുടെ അധിക പ്രസംഗങ്ങള്‍ ! അതു പലരെയും ചൊടിപ്പിച്ചിരിക്കാനിടയുള്ളതുകൊണ്ട് ഞാനിതിവിടെ കുറിക്കുകയാണ്.
പാവങ്ങളുടെയും കുഷ്ഠരോഗികളുടെയും അമ്മയായ മദര്‍ തെരേസ മതം മാറ്റാന്‍ വന്ന കള്ളിയെന്നു പുലമ്പിയ ശശികല ടീച്ചറും നാം പഠിച്ച ചരിത്രം കള്ളമായിരുന്നെന്നും ഗാന്ധിജിക്കു കൊടുത്തത് അര്‍ഹിക്കാത്ത ആദരവാണെന്നും ജല്പനം ചെയ്ത അരുന്ധതി റോയിയും സമൂഹത്തിന്റെ കണ്ണില്‍ തരം താഴുകയാണു. ലോകത്തിലെ മഹത്‌വ്യക്തികളായ മദര്‍ തെരേസയെയും മഹാത്മാ ഗാന്ധിയെയും വിമര്‍ശിക്കാനും തരം താഴ്ത്താനും ഉള്ള അര്‍ഹത എന്നു മുതലാണ് ഇവര്‍ നേടിയെടുത്തത് ?
ഇവരെ അനുകൂലിക്കുന്നവര്‍ പൊതുജനം 'കഴുത'യെന്നു ചൊല്ലിനെ അന്വര്‍ത്ഥമാക്കുന്നു എന്നു മാത്രം വിചാരിച്ചാല്‍ മതി. നിലവാരം കുറഞ്ഞ വാക്കുകളിലൂടെ ശശികല ടീച്ചര്‍ നടത്തിയ പ്രസംഗം മതഭ്രാന്തിനും തീവ്രവാദത്തിനും വഴിതെളിക്കുന്നവയാണ്. ഇത്തരം പ്രസംഗങ്ങള്‍ നാം പ്രോത്സാഹിപ്പിച്ചുകൂടാ. ചോദ്യ പേപ്പറില്‍ മുസ്ലീം പേര് വന്ന കാരണത്താല്‍ കൈ വെട്ടപ്പെട്ടവന്റെ നാട്ടില്‍ ഇത്തരം പ്രസംഗങ്ങള്‍ക്കും കൈയ്യടി ലഭിക്കുന്നതിലാണ് അത്ഭുതം.
ഇന്ത്യ ഒരു മതേതരരാഷ്ട്രമാണ്. സ്‌നേഹം സഹോദര്യം സമത്വം എന്നിവയ്ക്ക് പ്രാധാന്യമുള്ള നാട്. സനാതന ധര്‍മ്മത്തില്‍ അടിയുറച്ചു വിശ്വസിക്കുന്നവരുടെ നാട്. ഇവിടെ ക്രീസ്ത്യാനിയെന്നും മുസല്‍മാനെന്നും ഹിന്ദുവെന്നും വേര്‍തിരിച്ച് കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത് തടയേണ്ടത് സമൂഹത്തിന്റെ ആവശ്യമാണ്. ഹിന്ദുവെന്നത് ഒരു മതമല്ല അതൊരു സംസ്‌കാരമാണ്. വേദങ്ങളും ഇതിഹാസങ്ങളും ശരിക്കു പഠിച്ച് മനനം ചെയ്തിട്ട് പ്രസംഗിക്കാന്‍ ഇറങ്ങിത്തിരിക്കുന്നതല്ലേ നല്ലത്. ബൈബിളും ഖുറാനും സ്‌നേഹ ഗീതങ്ങളാണ് ഉരുവിടുന്നത്. ഇതൊന്നും അറിയാതെ മനുഷ്യനെ തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുന്നത് ഏതു മതത്തിന്റെ പേരിലാണ്?
അയ്യങ്കാളിയും, അംബേദ്ക്കറും ശ്രീനാരായണ ഗുരുവുമെല്ലാം ചരിത്രത്തില്‍ സ്ഥാനമുള്ള വ്യക്തികള്‍ തന്നെയാണ്. അവരെ പുകഴ്ത്തി പറയുന്നത് മഹാത്മാഗാന്ധിയെ പോലെയുള്ള ഒരു നേതാവിനെ ഇകഴ്ത്തിയിട്ടാണോ? അയ്യങ്കാളി സവര്‍ണ്ണ മേധാവിത്വത്തിനു എതിരെ പോരാടിയപ്പോള്‍ ഒരു രാഷ്ട്രത്തെ ബ്രിട്ടീഷാധിപത്യത്തില്‍ നിന്നും മോചിപ്പിച്ചെടുക്കാനുള്ള പോരാട്ടമാണ് ഗാന്ധിജി നടത്തിയത് . രണ്ടും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ലോകം മുഴുവന്‍ ഇന്നും ബഹുമാനിക്കുന്ന ആ ചരിത്രപുരുഷന് അര്‍ഹിക്കാത്ത ആദരവാണീ കിട്ടുന്നതെന്ന് പറഞ്ഞ അരുന്ധതിയോടുള്ള ആദരവ് നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. സമൂഹത്തില്‍ അറിയപ്പെടുന്ന വ്യക്തികള്‍ പാഴ്‌വാക്കുകള്‍ പറഞ്ഞ് നാണം കെടാതിരിക്കുന്നതല്ലെ അഭികാമ്യം ?
ചരിത്രം എത്ര വളച്ചൊടിച്ചാലും എത്ര ചെളി വാരിയെറിഞ്ഞാലും മദര്‍ തെരേസയും മഹാത്മാ ഗാന്ധിയും ലോകമുള്ളിടത്തോളം കാലം അവര്‍ അര്‍ഹിക്കുന്ന പദവിയില്‍ തന്നെ വിരാജിക്കും.
Join WhatsApp News
വിദ്യാധരൻ 2014-07-20 09:38:30
ത്രേസ്യാമ്മ നടാവള്ളിയുടെ തന്റേടത്തെ അഭിനന്ദിക്കുന്നു . ത്രേസ്യാമ്മ എന്ന് പേരുള്ളതുകൊണ്ടാണ് നിങ്ങൾ ഇത്രമാത്രം രോക്ഷകുലയാകുന്നത് എന്ന് ശശികല ടീച്ചറും അരുന്ധതി റോയിയും പറഞ്ഞെന്നിരിക്കും. പക്ഷെ പ്രബുദ്ധരായ വായനക്കാർക്കറിയാം അതല്ല സത്യം എന്ന്. ഹൈന്ദവരാൽ ഉപേക്ഷിക്കപ്പെട്ടു വഴിയരികിൽ മരണത്തോട് മല്ലടിച്ച് മരിക്കാൻ കിടന്ന പുരോഹിതനെ സ്വന്തം ആശ്രമത്തിൽ കൊണ്ടുപോയി ശുശ്രൂഷിച്ച മതർ ത്രേസായും, ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവൻ ബലികൊടുത്ത ഗാന്ധിയും, ദാഹിപ്പവന് കുടിക്കാനും നഗ്നനെ പുതപ്പിക്കാനും ആഹാരം ഇല്ലാത്തവന് ഭക്ഷിപ്പാൻ കൊടുപ്പാനും പറഞ്ഞ യേശുവും മതങ്ങളുടെയും വർണ്ണങ്ങളെയും ജാതി വ്യവസ്ഥകളെയും മറികടന്നു മനുഷ്യ വർഗ്ഗത്തെ സ്നേഹിച്ചവരാണ്. ഒരു സാഹിത്യകാരനും സാഹിത്യകാരിയും മനുഷ്യ 'സ്നേഹം' എന്ന പരമസത്യത്താൽ നിയന്ത്രിക്കപ്പെടുന്നവരായിരിക്കണം. അവാർഡുകളും അംഗീകാരങ്ങളും ആന്തരികമായ ഉൾക്കാഴ്ച്ചകളെയും തിരിച്ചറിഞ്ഞ ചില സത്യങ്ങളേയും മലീമസമാക്കികൂട. അങ്ങനെ വന്നാൽ അത് പതനത്തിന്റെ ആരംഭമാണ്. ശശികല ടീച്ചർക്കും അരുന്ധതി റോയിക്കും "ഏതു പടിക്കലും തൂറാം എന്ന അവസ്ഥയായിരിക്കുന്നു" ഈശ്വരാ രക്ഷിത് എന്ന് പറയാനല്ലാതെ വേറെ എന്ത് പറയാൻ.
മദര്‍ തെരേസയെ വെറുതെവിടൂ ! 2014-07-23 09:53:56
മദര്‍ തെരേസയെ വെറുതെവിടൂ !
ഷോളി കുമ്പിളുവേലി

കഴിഞ്ഞ ദിവസം രാവിലെ ഉറക്കമുണര്‍ന്നത്, ശശികല എന്ന പട്ടാമ്പിക്കാരി ടീച്ചറിന്റെ മതപ്രഭാഷണം ഫേസ്ബുക്കില്‍ കേട്ടുകൊണ്ടാണ്. (നാട്ടിലാണോ, അമേരിക്കയിലാണോ ഇത് പറഞ്ഞതെന്ന് അറയില്ല). പ്രഭാഷണം ഇഷ്ടമുള്ള വ്യക്തിയായുകൊണ്ട് ടീച്ചറിനെ കൗതുകത്തോടെ ശ്രവിച്ചു. ഭനിങ്ങളുടെ കര്‍ത്താവനെ രക്ഷിക്കാന്‍ പോലും നിങ്ങള്‍ക്കായില്ല' എന്ന് ക്രിസ്ത്യാനികളെ അടച്ചാക്ഷേപിച്ചിട്ടും പതറിയില്ല. (അതു കുറെ കേട്ടതാണ്). പക്ഷെ ജീവിച്ചിരുന്നപ്പോള്‍ തന്നെ പുണ്യവതിയെന്ന് ലോകം വാഴ്ത്തിയ, പാവങ്ങളുടെ അമ്മയായ മദര്‍ തെരേസായെപ്പറ്റി പറഞ്ഞത് ക്രൂരമായിപ്പോയി.
മദര്‍ തെരേസാ എന്തു കുറ്റമാണ് സഹോദയോട് ചെയ്തത്? കല്‍ക്കട്ടയില്‍ ആരെയെങ്കിലും അവര്‍ ക്രിസ്ത്യാനിയാക്കിയോ? വഴിയില്‍ ഉപേക്ഷിച്ചിട്ടു പോകുന്ന അനാഥരായ കുഞ്ഞുങ്ങളേയും, വഴിയരുകില്‍ കിടക്കുന്ന രോഗികളേയും, വൃദ്ധരേയും എടുത്തുകൊണ്ടുപോയി ഒരു നേരത്തെ ഭക്ഷണം കൊടുക്കുന്നത് ഹിന്ദുക്കളുടെ വിശ്വാസപ്രകാരം തെറ്റാണോ ടീച്ചറേ?
ടീച്ചര്‍ ആക്ഷേപിക്കുന്നതുപോലെ പാല്‍പ്പൊടിയും ഗോതമ്പും കൊടുത്ത് ആരേയും ക്രിസ്ത്യാനിയാക്കനല്ല മദര്‍ തെരേസാ കല്‍ക്കട്ടയില്‍ വന്നത്. നിങ്ങളെപ്പോലെ ഒരു സ്‌കൂള്‍ ടീച്ചര്‍ ആയിട്ടാണ് അവരും കല്‍ക്കട്ടയില്‍ വന്നത്. സ്‌കൂളിലേക്ക് നടന്നുപോകുമ്പോള്‍ വഴിയരുകില്‍ ദിവസവും കാണുന്ന ദയനീയമായ കാഴ്ചകള്‍ അവരെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലേക്ക് എത്തിച്ചു. അങ്ങനെ അവരുടെ പ്രവര്‍ത്തി അവരെ മദര്‍ തെരേസയാക്കി. നിങ്ങളും ഒരു ടീച്ചറല്ലേ, വര്‍ഗീയതയുടെ വിഷം ചീറ്റുന്നതൊഴിച്ചാല്‍ എന്തു നന്മയാണ് നിങ്ങള്‍ ഈ ലോകത്തിന് ചെയ്തിട്ടുള്ളത്.
മദര്‍ തെരേസ എന്തുകൊണ്ട് ബംഗ്ലാദേശില്‍ പോയില്ല, അല്ലെങ്കില്‍ പാക്കിസ്ഥാനില്‍ പോയില്ല എന്ന ടീച്ചറിന്റെ ചോദ്യ.ങ്ങള്‍ ബാലിശമാണ്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കാനായിരിക്കും അവരുടെ നിയോഗം. ഇതിനര്‍ത്ഥം, ബംഗ്ലാദേശിലും, പാക്കിസ്ഥാനിലും ഒന്നും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല എന്നല്ല. മദര്‍ തെരേസായെപ്പോലെ അനേകം കന്യാസ്ത്രീകള്‍ കടുത്ത സഹനങ്ങള്‍ക്കിടയിലും അവിടെയും പ്രവര്‍ത്തിക്കുന്നുണ്ട്. ലോകത്ത് യുദ്ധ ഭൂമിയിലും ഭൂകമ്പം ഉണ്ടായിടത്തും ഒക്കെ ക്രിസ്ത്യന്‍ മിഷണറിമാര്‍ സഹായവുമായി എത്താറുണ്ട്. അവരെപ്പോലെ ഒത്തിരി പേര്‍ ഈ ലോകത്തുള്ളതുകൊണ്ടാണ് ഈ ഭൂമി ഇപ്പോഴും സുന്ദമായിരിക്കുന്നത്. എല്ലാവരും എന്നേയും, ശശികലയേയും പോലെ സ്വാര്‍ത്ഥരും പരസ്പരം കടിച്ചുകീറുന്നവരും ആയിരുന്നുവെങ്കില്‍ ലോകം എന്നേ മരുഭൂമിയാകുമായിരുന്നു.
മദര്‍ തെരേസയെ മറ്റുള്ളവര്‍ അമ്മയെന്നോ വിശുദ്ധയെന്നോ വിളിക്കുന്നതില്‍ ശശികലയ്‌ക്കെന്താ കുഴപ്പം? ടീച്ചറിന്റെ വീടിന്റെ കരം ഒന്നും കൂട്ടിയിട്ടില്ലല്ലോ. അതോ ഇരുപതിനായിരം കോടി രൂപയുടെ ആസ്തിയെങ്കിലും ഉണ്ടെങ്കിലേ ഒരാളെ അമ്മയെന്നും, ദേവിയെന്നും വിളിക്കാവൂ എന്നുണ്ടോ? മെലിഞ്ഞ കുട്ടിയുടെ പടം കാണിച്ച് വിദേശത്തുനിന്നും ക്രിസ്ത്യന്‍ മിഷണറിമാര്‍ പണം തട്ടിയെടുക്കുന്നു എന്നാക്ഷേപിച്ച ടീച്ചര്‍ ഒരു കാര്യംകൂടി വ്യക്തമാക്കണം. മാതാ അമൃതാനന്ദമയിയുടെ ഇക്കണ്ട ശതകോടി രൂപയുടെ സ്വത്തുക്കള്‍ ടീച്ചറെപ്പോലുള്ള ഹിന്ദു വര്‍ഗ്ഗീയവാദികള്‍ മാത്രം പിരിച്ചെടുത്ത് നല്‍കിയതാണോ? അതോ കൊല്ലത്തെ അവരുടെ സ്വന്തം അച്ചുകൂടത്തില്‍ അടിച്ചെടുത്തതോ? ഈ പണം മുഴുവന്‍ വിദേശത്തുനിന്നും പിരിച്ചെടുത്തതല്ലേ? ഇപ്പോഴും പിരിക്കുന്നില്ലേ? ലോകം മുഴുവന്‍ മാതാ അമൃതാനന്ദമയിക്കു വിശ്വാസികളില്ലേ? ക്രിസ്ത്യാനികളെ മുഴുവന്‍ മതപരിവര്‍ത്തനം നടത്തുന്നു എന്നു എവിടെയെങ്കിലും പറഞ്ഞുകേട്ടിട്ടുണ്ടോ? എണ്ണത്തില്‍ ഒരു കാര്യവിമില്ല ടീച്ചറേ!

മദര്‍ തെരേസാ കടന്നുപോയപ്പോള്‍, അവര്‍ കോണ്‍ക്രീറ്റ് സൗധങ്ങളോ , ബിസിനസ് സ്ഥാപനങ്ങളോ ഒന്നും ഈ ലോകത്ത് അവരുടേതായി അവശേഷിപ്പിച്ചിട്ടില്ല. കല്‍ക്കട്ടയില്‍ ഒരു ഇടുങ്ങിയ മഠം മാത്രം. പിന്നെ ലോകം മുഴുവനും സത്കീര്‍ത്തിയും.

കൂടുതല്‍ ഒന്നും പറഞ്ഞ് മറ്റുള്ളവരെ വിഷമിപ്പിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ മദര്‍ തെരാസായുടെ പ്രവര്‍ത്തനങ്ങള്‍ അടുത്തുനിന്നു കണ്ടിട്ടുള്ള വ്യക്തി എന്ന നിലയില്‍ ഇത്രയെങ്കിലും പറഞ്ഞില്ലെങ്കില്‍ ശരിയാകില്ല.

ടീച്ചറിനോട് ഒരു അപേക്ഷകൂടി. നിങ്ങളുടെ ചിന്താഗതി തന്നെയുള്ള ആളാണല്ലോ നമ്മുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡിയും. അടുത്ത അഞ്ചുവര്‍ഷംകൊണ്ട് ഭാരതത്തിലെ പട്ടിണി മുഴുവന്‍ മാറട്ടെ. കുട്ടികള്‍ക്ക് പഠിക്കാന്‍ സ്‌കൂളുകള്‍ ഉണ്ടാകട്ടെ. ആശുപത്രികള്‍ വരട്ടെ. സുരക്ഷിതത്വം ഉണ്ടാകട്ടെ. അങ്ങനെ ഈ ഭമദര്‍ തെരാസാ'മാരെയെല്ലാം വീട്ടിലിരുത്തൂ...

അടിക്കുറിപ്പ്.
ഹിന്ദുക്കളുടെ കാര്യം ഹിന്ദുക്കള്‍ നോക്കിക്കൊള്ളാം എന്നു പറഞ്ഞ ശശികല ടീച്ചര്‍ ഫാ. ഡേവിസ് ചിറമേല്‍ എന്ന ക്രിസ്ത്യന്‍ പാതിരിയെപ്പറ്റി കേട്ടിട്ടുണ്ടോ? ഒരു ബസ് യാത്രയ്ക്കിടയില്‍ പരിചയപ്പെട്ട ഗോപിനാഥ് എന്ന ഹിന്ദുവിന് (ക്ഷമിക്കണം. ജാതി പറയുന്നത് തെറ്റാണ്. മനുഷ്യന്‍ മനുഷ്യനെയാണ് സഹായിക്കുന്നത്. പക്ഷെ ടീച്ചറിന് മനസിലാകില്ലല്ലോ). ജീവന്‍ രക്ഷിക്കാന്‍വേണ്ടി സ്വന്തം കിഡ്‌നി സൗജന്യമായി നല്‍കിയ ക്രിസ്തീയ പുരോഹിതന്‍. ആ ബസിലുണ്ടായിരുന്ന ഒരു ശശികല'മാരും മുന്നോട്ടു വന്നില്ലല്ലോ?
ഇന്ന് വൃക്കദാനം പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി ലോകം മുഴുവന്‍ ഓടിനടക്കുന്ന ഫാ. ഡേവിസിനെ ടീച്ചര്‍ അറിയണം. കാരണം അടുത്ത പ്രാവശ്യം പ്രസംഗിക്കുമ്പോള്‍ പറയാമല്ലോ; ഒരു ക്രിസ്ത്യന്‍ പാതിരി സ്വന്തം കിഡ്‌നികള്‍ നല്‍കി ലോകത്തുള്ള ഹിന്ദുക്കളെ മുഴുവന്‍ മതം മാറ്റുന്നുവെന്ന്!! ലജ്ജാകരം ടീച്ചറേ...ലജ്ജാകരം...!!!
Anthappan 2014-07-23 12:40:30
I salute the two commentators (Vidyadharan & Kumbliveli) and the author of the article for standing up against the mudslinging by Shashi Kala Teacher (We need to interview some of her students to see their attitude towards life after getting coached by the ‘ashamed to be’ called teacher) and the acclaimed writer Arundhati Roy against Mother Teresa, the noble servant of humanity. It is time to go back and evaluate all the work of Arundhati Roy to find out that there is any hidden motif for her to stir up communal violence. It is heart wrenching to see the writers and teachers those who are supposed to be the contributors to mitigate the hatred among the people and shape up the civilization, resort to this type of cheap and third rate technique to divide the people. As, Mr. Vidyadharan said, only people with strong ethics and conviction can stand up alone and fight for the filth Shashi Kala and Arundathi Roy is trying to dump on the peace loving people of India. Ms. Thresiamma Nadavallil’s stand on this matter is an example for some of the weak and flimsy writers of USA to follow. Kudos to the writer.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക